കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റേത് ദുരഭിമാനക്കൊല തന്നെ, ഉറപ്പിച്ച് കോടതി, വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണം

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി| Oneindia Malayalam

കോട്ടയം: മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. കെവിൻ വധക്കേസിന്റെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കും. കേസ് അതിവേഗക്കോടതിയിലേക്ക് മാറ്റാനും കോടതി നിർദ്ദേശം നൽകി.

കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയാണെന്ന് പോലീസും പ്രോസിക്യൂഷനും വാദിച്ചിരുന്നു. പ്രതിഭാഗം ഈ വാദങ്ങളെ കോടതിയിൽ എതിർത്തെങ്കിലും സാഹചര്യത്തെളിവുകൾ പരിശോധിച്ച കോടതി ദുരഭിമാനക്കൊല തന്നെയാണെന്ന് വിധിക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കേസ് വിചാരണ തുടങ്ങാൻ പോകുന്നത്.

kevin

2018 മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 24കാരനായ കോട്ടയം നട്ടാത്തറ പ്ലാത്തറയിൽ കെവിൻ എന്ന യുവാവിനെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ദളിത് ക്രൈസ്തവ വിഭാഗത്തിൽപെട്ട കെവിൻ തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിന്റെ പ്രതികാരമായി നീനുവിന്റെ സഹോദരൻ ഉൾപ്പടെ 14 അംഗ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

ഇടതുപക്ഷ സർക്കാരിന്റെ അവസാനം അയ്യപ്പൻ തന്നെ തുടങ്ങിവയ്ക്കും; കൊല്ലം തുളസിഇടതുപക്ഷ സർക്കാരിന്റെ അവസാനം അയ്യപ്പൻ തന്നെ തുടങ്ങിവയ്ക്കും; കൊല്ലം തുളസി

കെവിനെ മർദ്ദിച്ച ശേഷം ആറ്റിൽ തള്ളിയിടുകയായിരുന്നു. കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നീനുവിന്റെ സഹോദരൻ ഷാനുവാണ് കേസിൽ ഒന്നാം പ്രതി, പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്. ഇരുവരും റിമാൻഡിൽ തുടരുകയാണ്.

സ്വവർഗാനുരാഗികളുടെ ത്രികോണ പ്രണയം; ഒടുവിൽ കാമുകന്റെ കൊലപാതകംസ്വവർഗാനുരാഗികളുടെ ത്രികോണ പ്രണയം; ഒടുവിൽ കാമുകന്റെ കൊലപാതകം

English summary
kevin murder is honour killing, says kottayam sessions court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X