കെവിനുമായി നീനുവിന് ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ വിവാഹം കഴിപ്പിച്ചേനെ! വിചിത്ര വാദവുമായി രഹ്ന
കെവിന്‍റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി നീനുവിന്‍റെ അമ്മ രഹ്ന. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേസില്‍ താന്‍ നിരപരാധിയാണെന്ന് രഹ്ന പറഞ്ഞത്.
കെവിന്‍റെ കൊലപാതകത്തില്‍ അമ്മ രഹ്നയ്ക്ക് പങ്കുള്ളതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. കെവിനെ തട്ടികൊണ്ടുപോകാനുള്ള ആസൂത്രണം നടത്തിയത് രഹ്നയാണെന്ന് കെവിനൊപ്പം തട്ടികൊണ്ടുപോയ അനീഷാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ രഹ്ന നിഷേധിച്ചു.

നീനുവും
കെവിന്‍റെ കൊലപാതകത്തില്‍ തന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് നീനു തന്നെയാണ് ആദ്യം പറഞ്ഞത്. കൂടാതെ കെവിനൊപ്പം നീനുവിന്‍റെ സഹോദരനും സംഘവും തട്ടികൊണ്ടുപോയ അനീഷും ഇക്കാര്യം ആവര്‍ത്തിച്ചു.കെവിനേയും നീനുവിനേയും കൊലപ്പെടുത്തുമെന്ന് രഹ്ന പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അനീഷ് പറഞ്ഞിരുന്നു.

മാന്നാനത്തെ വീട്ടില്‍
കേസിലെ പ്രതിയും സഹോദരനുമായ നിയാസിനൊപ്പം രഹ്ന മാന്നാനത്തെ അനീഷിന്‍റെ വീട്ടില്‍ എത്തിയിരുന്നു. കെവിനെ തട്ടികൊണ്ടുപോയതിന്‍റെ തലേദിവസമായിരുന്നു അത്. ഭീഷണി മുഴക്കിയാണ് രഹ്ന തിരിച്ചുപോയതെന്ന് അയല്‍വാസികളും പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഫോണില്‍
കെവിന്‍ കൊലപ്പെടുന്നതിന്‍റെ തലേദിവസം രഹ്ന ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി നീനു പറഞ്ഞിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ രഹ്നയ്ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. മാത്രമല്ല കേസില്‍ പിടിപെടുമെന്ന് വ്യക്തമായതോടെ അവര്‍ ഒളിവില്‍ പോകുകയും ചെയ്തു.

ഹാജരാകാന്‍
എന്നാല്‍ കേസില്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ എത്തിയ രഹ്ന തനിക്ക് നേരെ ഉയര്‍ന്ന് ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. കെവിനുമായി അടുപ്പമുണ്ടെന്ന് മകള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.

ശല്യപ്പെടുത്തി
കെവിനുമായി മകള്‍ പ്രണയത്തില്‍ ആയിരുന്നില്ല. കോളേജില്‍ പോകുമ്പോള്‍ കെവിന്‍ തന്നെ ശല്യം ചെയ്തിരുന്നെന്ന് നീനു തന്നോട് ഒരിക്കല്‍ പരാതി പറഞ്ഞിരുന്നു. അതിന് ശേഷം താന്‍ കെവിനെ കണ്ട് മകളെ ശല്യം ചെയ്യരുതെന്ന് കെവിനെ താക്കീത് ചെയ്തു.

വിവാഹം
മകള്‍ക്ക് ആരോട് അടുപ്പമുണ്ടെന്ന് പറഞ്ഞാലും തങ്ങള്‍ക്ക് വിരോധമില്ലായിരുന്നു. അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ആരേയും വിവാഹം കഴിപ്പിച്ച് കൊടുക്കാന്‍ തങ്ങള്‍ ഒരുക്കമായിരുന്നു. മകളുടെ ഇഷ്ടമായിരുന്നു ഞങ്ങളുടെ ഇഷ്ടം.

അവള്‍ക്കായി
നീനുവിനോട് സ്നേഹമില്ലെന്ന് ആരാണ് പറഞ്ഞത്. അവളുടെ 20ാം പിറന്നാളിന് താന്‍ അവള്‍ക്ക് ഒരു സ്കൂട്ടിയാണ് സമ്മാനമായി നല്‍കിയത്. മറ്റൊരിക്കല്‍ ഡയമണ്ടിന്‍റെ ഒരു മോതിരവും വാങ്ങിക്കൊടുത്തു. എന്നാല്‍ ഇപ്പോള്‍ അവളുടെ കൈയ്യില്‍ അതൊന്നും ഇല്ല.

കെവിന്‍റെ അച്ഛനെ
ഇതിനിടയില്‍ താനും സഹാദരനും മകളും ചേര്‍ന്ന് കെവിന്‍റെ പിതാവിന്‍റെ വര്‍ക്ക് ഷോപ്പില്‍ പോയിരുന്നു. നീനുവിനെ തന്നെയൊന്ന് കാണിക്കണം എന്ന് സഹോദരനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കെവിന്‍ എന്നൊരു മകന്‍ തനിക്കില്ലെന്നും ഒരു വര്‍ഷം മുന്‍പ് ആ ബന്ധം താന്‍ അവസാനിപ്പിച്ചെന്നുമായിരുന്നു കെവിന്‍റെ അച്ഛന്‍ പറഞ്ഞത്.

കെവിന്‍റെ വീട്ടില്‍
കെവിന്‍റെ വീട്ടില്‍ പോയത് അവനെ ഭീഷണിപ്പെടുത്താനല്ല. മറിച്ച് തന്‍റെ മകള്‍ അവനൊപ്പം ഉണ്ടെന്ന് അറിഞ്ഞതിനാലാണ്. താന്‍ പോയപ്പോള്‍ കെവിന്‍റെ വീട്ടില്‍ ആണുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തന്‍റെ മകളെ കാണാന്‍ അവര്‍ തന്നെ അനുവദിച്ചില്ല. അവള്‍ അവിടെ ഇല്ലെന്നും ഹോസ്റ്റലില്‍ ആണെന്നുമാണ് അവര്‍ പറഞ്ഞത്.

കെട്ടിച്ച് തരാം
കെവിനെ ഇഷ്ടമായിരുന്നെന്ന് നീനു തന്‍റെ മുന്നില്‍ വന്ന് പറഞ്ഞാല്‍ വിവാഹം നടത്തി തരാമെന്ന് താന്‍ പറഞ്ഞിരുന്നു. 10 ദിവസത്തിനുള്ളില്‍ വിവാഹം കഴിപ്പിക്കാമെന്നും തന്‍റെ മകളെ ഒന്നു കാണാന്‍ അനുവദിക്കണമെന്നുമാണ് താന്‍ പറഞ്ഞത്.

ആരോപണം
മകളോട് കെവിന് ഇഷ്ടമുണ്ടെന്ന് അറിഞ്ഞാല്‍ താന്‍ എന്തിനാണ് അവളെ വിലക്കുന്നത്. നീനുവിനോട് ഇഷ്ടം കാണിക്കുന്നവരെ താന്‍ ഭയപ്പെടുത്താറുണ്ടെന്ന ആരോപണവും തെറ്റാണ്. അവളെ ശല്യം ചെയ്യുന്നെന്ന് തന്നോട് പരാതി പറഞ്ഞപ്പോഴാണ് താന്‍ അവരെയെല്ലാം ഭീഷണിപ്പെടുത്തിയത്.

വിവാഹം
കെവിനുമായി വിവാഹം രജിസ്റ്റര്‍ ചെയ്തത് തനിക്കോ കുടുംബത്തിനോ അറിയില്ലായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തി നീനുവിനെ ബലമായി പിടിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ല. അവളെ വീട്ടിലേക്ക് മടക്കി കൊണ്ടുവരാന്‍ ആഗ്രഹിച്ചത് അവള്‍ക്ക് മാനസിക രോഗമുണ്ടെന്ന് അറിയുന്നത് കൊണ്ടാണ്.

ഷാനു വന്നത്
ഷാനു വരുമെന്ന് തന്നോട് പറഞ്ഞിരുന്നില്ല. ഷാനു വന്ന കാര്യവും താന്‍ അറിഞ്ഞിരുന്നില്ല. അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയത് മുതല്‍ തങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.
Recommended Video


മാനസിക രോഗം
നീനുവിന് മാനസിക രോഗം ഉണ്ട്. അവള്‍ ഇടയ്ക്കിടെ ആത്മഹത്യാ പ്രവണത കാണിക്കുമായിരുന്നു. അതില്‍ ട്രീറ്റ്മെന്‍റും എടുത്തിട്ടുണ്ട്. അവളെ കുറിച്ച് നന്നായി അറിയുന്നത് കൊണ്ടാണ് മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications