കിഫ്ബിയുടെ 289.82 കോടി രൂപ സഹായം; തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ ഇ ഡിയിലേക്ക് മാറുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് തെരുവ് വിളക്കുകൾ ഇനി മുതൽ എൽഇഡി ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊർജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ് ദീർഘവീക്ഷണമുള്ള ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. വൈദ്യുതി വിതരത്തിലെ ഊർജ്ജനഷ്ടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബിൽ ഇനത്തിൽ നൽകിവരുന്ന അധികച്ചിലവും ഒഴിവാക്കാൻ സഹായിക്കുന്നതാണ് മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായ 'നിലാവ്' എന്ന പേരിലുള്ള ഈ പദ്ധതി.
ചങ്ങനാശ്ശേരിയും കടുത്തുരുത്തിയും ഉള്‍പ്പടെ കോട്ടയത്ത് 6 സീറ്റില്‍ വിജയം ഉറപ്പ്; പ്രതീക്ഷയോടെ എല്‍ ഡി എഫ്
കേരളത്തിലാകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉള്ളത് .അതിൽ 10.5 ലക്ഷത്തിലും പരമ്പരാഗത ഇലക്ട്രിക് ബൾബുകൾ ആണ് ഉപയോഗിച്ച് വരുന്നത്. അതിലൂടെ വലിയ തോതിലുള്ള ഊർജ നഷ്ടവും അധികച്ചിലവും ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍
ഇവയെല്ലാം തന്നെ മാറ്റി എൽ ഇ ഡി ബൾബുകൾ സ്ഥാപിക്കുന്നതിലൂടെ തെരുവുവിളക്കുകൾക്ക് കൂടുതൽ മിഴിവും ഈടുനിൽപും ഉണ്ടാകും. കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന ഈ പദ്ധതി രണ്ടു മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി ഏത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പിജെ ജോസഫിന് തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ, അപ്പീൽ തള്ളി ഹൈക്കോടതി
പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ