ഒളിംപിക്‌സ് സംഘത്തിന് ദക്ഷിണ കൊറിയ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് കിം ജോംഗ് ഉന്‍

  • Posted By: Desk
Subscribe to Oneindia Malayalam

പ്യോംഗ്യാംഗ്: തന്റെ സഹോദരി കിം യൊ-ജോംഗിന്റെ നേതൃത്വത്തില്‍ ശീതകാല ഒളിംപിക്‌സിനായി ദക്ഷിണ കൊറിയയിലെത്തിയ പ്രതിനിധി സംഘത്തിന് അവിടെ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. ഒളിംപിക്‌സുമായി ബന്ധപ്പെട്ടുണ്ടായ മഞ്ഞുരുക്കം ഇരുകൊറിയകള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന് വഴിതുറക്കുന്നതാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണ കൊറിയയില്‍ നിന്ന് തിരിച്ചെത്തിയ സഹോദരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഉന്നിന്റെ പ്രസ്താവന.

സൗദി കമ്പനികള്‍ക്ക് ചാകര; പണം ചാക്കില്‍കിട്ടും!! ജീവനക്കാര്‍ക്കും ആഹ്ലാദം, രാജാവ് ഉത്തരവിട്ടു

1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ഉത്തരകൊറിയയിലെ ഭരണ നേതൃത്വത്തില്‍പ്പെട്ട ഒരാള്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. ഒളിംപിക്‌സ് വേളയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന വിരുന്നില്‍ അദ്ദേഹത്തെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കിം ജോംഗ് ഉന്നിന്റെ കത്ത് സഹോദരി കിം യൊ-ജോംഗ് കൈമാറിയിരുന്നു. വൈകാതെ തന്നെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഉന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. കാണാനാണ് ഉത്തരകൊറിയ ആഗ്രഹിക്കുന്നതെന്നും കത്തില്‍ പറയുന്നു.

 jongsistr

ദക്ഷിണ കൊറിന്‍ നഗരമായ പിയോംഗ്ചാംഗില്‍ വെള്ളിയാഴ്ച നടന്ന ഇരുപത്തി മൂന്നാമത് ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യൊ-ജോംഗും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേഇന്നും തമ്മില്‍ കൈകൊടുത്തത് വാര്‍ത്തയായിരുന്നു.

un

ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി വൈസ് ഡയരക്ടറാണ് ഉന്നിന്റെ വലംകൈയായ ഇളയ സഹോദരി യൊ-ജോംഗ്. ഒളിംപിക്‌സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഇരുകൊറിയകളില്‍ നിന്നുമുള്ള ഒളിംപിക് താരങ്ങള്‍ ഐക്യപതാകയ്ക്കു പിറകെ ഒന്നിച്ച് മാര്‍ച്ച് ചെയ്തതും ഐക്യത്തിന്റെ പ്രകടനമായാണ് വിലയിരുത്തപ്പെട്ടത്.

English summary
North Korean leader Kim Jong-un has lauded the hospitality South Korea extended to his country’s delegation in the Winter Olympics, stressing the significance of building on the existing rapprochement to expand dialog on the divided Korean Peninsula

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്