കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരക്കൊപ്പമെന്ന് പറഞ്ഞ് ചില തീവ്രവാദികളും നുഴഞ്ഞു കയറി; കമലിന് കിഷോർ സത്യയുടെ കത്ത്, സംഭവം ഇങ്ങനെ...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ചലചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗവുമായ ജിപി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി നടൻ കിഷോർ സത്യ. രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ തകര്‍ക്കുമെന്നും അതൊരു അശ്ലീല സിനിമയാണെന്നും രാമചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെ തിയേറ്റർ കത്തിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് കിഷോർ സത്യ രംഗത്ത് വന്നിരിക്കുന്നത്.

ജിപി രാമചന്ദ്രനെ ചലചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കത്തെഴുതിയിരിക്കുന്നത്. ഒരു പ്രസ്താവനയോ ഫേസ്‌ബുക് പോസ്റ്റോ ഇട്ടാൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ആൾ ആക്കിമാറ്റപ്പെടുന്ന ഒരു ദയനീയ അവസ്ഥ കൊണ്ടാവണം ഭൂരിപക്ഷം പേർക്കും മൗനം പാലിക്കേണ്ടി വരുന്നത്. പക്ഷെ അതെല്ലാം വ്യക്തികളെയല്ല, ആത്യന്തികമായി മലയാള സിനിമയെ ആണ് മോശമായി ബാധിച്ചു കൊണ്ടിരിക്കുന്നത് എന്ന പരമമായ സത്യം നമ്മൾ തിരിച്ചറിയണം എന്നും കമലിനുവേണ്ടി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ പറയുന്നു.

തീവ്രവാദികളും നുഴഞ്ഞ് കയറി

തീവ്രവാദികളും നുഴഞ്ഞ് കയറി

ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. അതോടൊപ്പം അതിന്റെ ഗൂഢാലോചന ആരോപിക്കപ്പെട്ടു തടവിൽ കഴിയുന്ന നടൻ തെറ്റുകാരൻ അല്ലയോ ആണോ എന്ന് സ്വയം ചിന്തിക്കുവാൻ ഉള്ള സ്വാതന്ത്ര്യം ഓരോ ആൾക്കുമുണ്ട് പക്ഷെ ഇരയ്‌ക്കൊപ്പം എന്ന വ്യാജേന ആട്ടിൻ തോലുമണിഞ്ഞു മലയാള സിനിമയെ തന്നെ തകർക്കാൻ ചില തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും ഇവിടെ നടക്കുന്നുണ്ടെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജിപി രാമചന്ദ്രനും തീവ്രവാദിയോ

ജിപി രാമചന്ദ്രനും തീവ്രവാദിയോ

അത്തരം തീവ്രവാദികളിൽ ഒരാൾ അങ്ങയുടെ ജനറൽ കൗൺസിലിലെ മെമ്പർ ശ്രീ. ജിപി രാമചന്ദ്രൻ ആണെന്ന ദുഃഖവാർത്ത അറിയിക്കാൻ ആണ് ഈ കുറിപ്പ് എന്നും അദ്ദേഹം പറയുന്നു.

എങ്ങിനെ സാധിക്കുന്നു?

എങ്ങിനെ സാധിക്കുന്നു?

കേരള സർക്കാരിന്റെ പ്രഥമ സംസ്‌ക്കാരകേരളം അവാർഡുൾപ്പെടെ മറ്റവാർഡുകളും നേടിയിട്ടുള്ള ജിപി രാമചന്ദ്രൻ, ദേശീയ ചലച്ചിത്ര അവാർഡ് (രചനാ വിഭാഗം), അന്താരാഷ്ട്ര ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേള, കേരളസംസ്ഥാന ടെലിവിഷൻ അവാർഡ്, സാഹിത്യ അക്കാദമി അവാർഡ്, സൈൻസ് ഇന്ത്യൻ കഥേതര ചലച്ചിത്രമേള, വിബ്ജിയോർ ചലച്ചിത്ര മേള, ജോൺ ഏബ്രഹാം പുരസ്‌കാരം, എസ് ബി ടി മാധ്യമ അവാർഡ് എന്നിവയുടെ ജൂറികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്......."
ഇങ്ങനെയുള്ള ഒരാൾക്ക് എങ്ങനെയാണ് സാർ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്ന കൊട്ടകകൾ തകർക്കണം എന്ന് പറയാൻ സാധിക്കുക ? എന്നും ചോദിക്കുന്നു.

വ്യാജ സിനിമ സൈറ്റുകൾ

വ്യാജ സിനിമ സൈറ്റുകൾ

കേരള സർക്കാരിന്റെ അടക്കം നിരവധി അവാർഡുകൾ വാങ്ങി കൂട്ടിയ ഒരാൾക്ക് എങ്ങനെയാണ് സാർ സിനിമകൾ വ്യാജമായി അപ്‌ലോഡ് ചെയ്യുന്ന സൈറ്റുകളുടെ വിലാസം വേണമെന്ന് പറയാൻ സാധിക്കുക? എന്നും കിഷോർ സത്യ കമലിനോട് ചോദിക്കുന്നു.

എങ്ങിനെ അശ്ലീല സിനിമയാകും?

എങ്ങിനെ അശ്ലീല സിനിമയാകും?

സിനിമ ഇറങ്ങുന്നതിനു മുൻപ് അത് ഒരു അശ്ലീല സിനിമയാണെന്ന് എങ്ങനെയാണ് സർ ഒരാൾക്ക് പ്രഖ്യാപിക്കാൻ കഴിയുക ? എന്നും അദ്ദേഹം ചോദിക്കുന്നു.

ഉത്തരവാദിത്തപ്പെട്ട വ്യക്തി

ഉത്തരവാദിത്തപ്പെട്ട വ്യക്തി

മലയാള സിനിമയുടെ ക്ഷേമത്തിന് വേണ്ടിയുള്ള സർക്കാർ സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട ഒരു ഭാരവാഹിക്കു എങ്ങനെയാണ് സാർ #BoycottRaamleela എന്നൊരു കാമ്പയിന് ആഹ്വാനം നൽകാൻ സാധിക്കുക ? എന്നും കിഷോർ സത്യ ചോദിക്കുന്നു.

അങ്ങിനെ കൈകഴുകാനാകുമോ?

അങ്ങിനെ കൈകഴുകാനാകുമോ?

മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയുമൊക്കെ ചെയ്യുന്നവർ പല വൃത്തികേടുകളും പറഞ്ഞിട്ട് ബോധം വരുമ്പോൾ '.... അളിയാ, ഇന്നലെ കുറച്ചു കൂടിപ്പോയി ഞാൻ ഏതാണ്ടൊക്കെ പറഞ്ഞു, സോറി അളിയൻ ക്ഷമിക്കണം..." എന്ന് പറയുന്നതുപോലെ "അമിതാവേശവും വികാരത്തള്ളിച്ചയും മൂലം ഞാൻ പോസ്റ്റ് ചെയ്ത ചില അഭിപ്രായങ്ങൾ പെട്ടെന്നു തന്നെ പിൻവലിച്ചിരുന്നു. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ചിലർ പ്രചരിപ്പിച്ചു വരുന്നുണ്ട് എന്നറിയുന്നു. ഇതിൽ എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല." എന്നൊരു നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ കൈകഴുകാൻ ആവും?

തീവ്രവാദ ആക്രമണം

തീവ്രവാദ ആക്രമണം

ഇത് ഒരു നടന്റെയോ അയാളുടെ സിനിമയുടെയോ പ്രശ്നമല്ല. നിരവധി അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും നിർമ്മാതാവുമൊക്കെ ചേർന്ന ഒരു ശൃംഖലയിലെ ഒരു വ്യക്തി മാത്രമാണ് അതിലെ ഈ നായകനടൻ. ആ കാരണം കൊണ്ട് ഒരു ചലച്ചിത്ര അക്കാദമി അംഗത്തിന് ഒരു സിനിമയെ നശിപ്പിക്കണമെന്നും തിയേറ്റർ തകർക്കണമെന്നും, അത് അശ്ളീല സിനിമയാണെന്നും, സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നുമൊക്കെ എങ്ങനെ പറയുവാൻ കഴിയും? തോക്കിനെക്കാൾ ശക്തമാണ് പേന എന്ന് പറയുന്നത് വാസ്തവമാണ്. അപ്പോൾ അദ്ദേഹത്തിന്റെ ഈ നിലപാട് ഗുരുതരമായ ഒരു തീവ്രവാദ ആക്രമണമാണ് എന്നും കിഷോർ സത്യ പറയുന്നു.

പുസ്തകത്തിലെ വരികളും വികാര തള്ളിച്ച മൂലമാണോ

പുസ്തകത്തിലെ വരികളും വികാര തള്ളിച്ച മൂലമാണോ

വ്യക്തമായ ആലോചനയുടെയും അജണ്ടയുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കൃത്യമായ പദ്ധതി. അല്ലെങ്കിൽ ഇതിനു മുൻപ് അദ്ദേഹം സിനിമക്കായി എഴുതുകയും കൈനിറയെ പുരസ്കാരങ്ങൾ വാങ്ങുകയും ചെയ്ത ഒരു വരിപോലും "അമിതാവേശവും വികാരത്തള്ളിച്ചയും "മൂലം എഴുതുകയോ പിന്നീട് പിൻവലിക്കുകയോ മാപ്പു പറഞ്ഞു തടിതപ്പുകയോ ചെയ്യേണ്ടിവന്നിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.

പുറത്താക്കാൻ ആർജവം കാണിക്കണം

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മലയാള സിനിമയെ തന്നെ നശിപ്പിക്കുന്ന ഇത്തരം ഭീകരവാദികളെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിലും മലയാള സിനിമകൊണ്ട് പേര് പടുത്തുയർത്തിയ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിലും അങ്ങ് തിരിച്ചറിയണമെന്നും ഈ അംഗത്തെ അക്കാദമിയിൽ നിന്നും പുറത്താക്കാൻ ഉള്ള ആർജവം കാണിക്കണമെന്നും ദയവായി അപേക്ഷിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കത്ത് അവസാനിപ്പിക്കുന്നത്.

English summary
Kishor Satya's facebook post against GP Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X