കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബനസമരം,ഹൈന്ദവസംഘടനകള്‍ ജനങ്ങളെ തല്ലിയോടിച്ചു

  • By Sruthi K M
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരുകാരെയും ചുംബിക്കാന്‍ അനുവദിച്ചില്ല. വിശ്വഹിന്ദു പരിഷത്തും ഹനുമാന്‍ സേനക്കാരും വില്ലന്‍മാരായി അവിടെ എത്തി. ഹൈന്ദവസംഘടനകള്‍ പ്രതിഷേധിച്ചിറങ്ങിയതോടെ ചുംബിക്കാന്‍ സമരക്കാരും എത്തിയില്ല. കാഴ്ച കാണാന്‍ എത്തിയ ജനങ്ങളാകട്ടെ വെറുതെ അടി വാങ്ങി. പിന്നെ അവിടെ നടന്നത് ചുംബനമല്ല, കൂട്ടതല്ലായിരുന്നു. ഹൈന്ദവസംഘടനകള്‍ സമരക്കാരെന്ന് കരുതി ജനങ്ങളെ തല്ലി ഓടിക്കാന്‍ ശ്രമിച്ചതോടെയാണ് രംഗം വഷളായത്.

kissoflove

കണ്ണൂരില്‍ മൂന്നിടത്തായാണ് ചുംബന സമരം നടക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കാള്‍ടെക്‌സ് ജങ്ഷന്‍,വാരം,മമ്പറം എന്നിവിടങ്ങളിലായിരുന്നു ചുംബനം ലൈവായി നടക്കുക എന്നു പറഞ്ഞിരുന്നത്. എന്നാല്‍ ജനങ്ങള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നതല്ലാതെ ചുംബന സമരക്കാര്‍ എങ്ങും എത്തിയില്ല. കാഴ്ച കണ്ട് ആസ്വദിക്കാന്‍ കണ്ണൂര്‍ മണ്ണിലേക്കെത്തിയ ജനങ്ങള്‍ തല്ലു കൊണ്ടു മടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ..

സമരക്കാര്‍ എത്തുന്നതിനുമുന്‍പ് തന്നെ ഹൈന്ദവസംഘടനകള്‍ മുദ്യാവാക്യം മുഴക്കി എല്ലായിടത്തും സജ്ജമായി ഇരുന്നിരുന്നു. ചിലപ്പോള്‍ ഇവരെ കണ്ട് പേടിച്ചിട്ടാവാം സമരക്കാര്‍ ചുംബനസമരവുമായി രംഗത്തു വരാതിരുന്നത്. സമരക്കാരെ തല്ലാന്‍ കിട്ടാതായപ്പോള്‍ കൈയ്യില്‍ കിട്ടുന്നവരെ ഹൈന്ദവസംഘടനകള്‍ ഓടിച്ചിട്ടു തല്ലി.
ഹൈന്ദവസംഘടനകള്‍ നേതാവാകാന്‍ ശ്രമിച്ചപ്പോള്‍ സമരമുഖം അക്രമാസക്തമാകുകയായിരുന്നു. ഒടുവില്‍ സഹിക്കെട്ട പോലീസുകാര്‍ ലാത്തി വീശുകയും ചെയ്തു.

strike

റോഡിലും കെട്ടിടത്തിന്റെ മുകളിലുമായി നൂറുകണക്കിനു ജനങ്ങളാണ് ചുംബനസമരം കാണാന്‍ എത്തിയത്. എന്നാല്‍ സമരക്കാര്‍ വീട്ടിലിരുന്നു കാഴ്ച കണ്ടു രസിച്ചു എന്നു പറയാം. പലയിടത്തേക്കും പോകേണ്ട യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്.

kannur

സമരക്കാരെ കാണാതിരുന്നപ്പോള്‍ പ്രതിഷേധക്കാരും നിരാശരായി പിരിയുകയായിരുന്നു. സമരക്കാര്‍ ഇനി എവിടെയെങ്കിലുംവച്ച് ചുംബിച്ചു സമരം നടത്തിയോ എന്ന ആശങ്കയായിരുന്നു ഇവര്‍ക്കുണ്ടായത്. സമരം കാണാന്‍ എത്തിയവരെ വിഡ്ഢികളാക്കിയ ചുംബന സമരമായി മാറി എന്നതാണ് രസകരം.

English summary
Kiss of love rumour triggers tension in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X