കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബന സമരം: കോഴിക്കോട് കൊച്ചി ആവര്‍ത്തിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ചുംബന സമരത്തിന്റെ കാര്യത്തില്‍ കോഴിക്കോടും കൊച്ചിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. എന്നാല്‍ മുഖ്യധാര സംഘടനകള്‍ സമരത്തിനെതിരെ രംഗത്തെത്തിയില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.

കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ സമരത്തിന് മുമ്പ് എത്തിയതുപോലയുള്ള ആള്‍ക്കൂട്ടം കോഴിക്കോട് ഉണ്ടായിരുന്നില്ല. മറൈന്‍ ഡ്രൈവ് പോലെ വിശാലമായ ഒരു സ്ഥലം അല്ല കോഴിക്കോട് സമരത്തിനായി തിരഞ്ഞെടുത്തത് എന്നതുകൊണ്ടാകാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Kozhikkode Kiss Police Station

എന്നാല്‍ പോലീസിന്റെ കാര്യത്തില്‍ കൊച്ചിയും കോഴിക്കോടും ഒരു പോലെ പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ സമരത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞ് മാറി നിന്ന പോലീസ് ഒടുവില്‍ സമരക്കാരെ സമരവേദിയിലേക്ക് തന്നെ അടുപ്പിച്ചില്ല.

എന്നാല്‍ കൊച്ചി പോലീസില്‍ നിന്ന് കോഴിക്കോട് പോലീസിന് ചെറിയൊരു വ്യത്യാസമുണ്ട്. അവര്‍ സമരക്കാരെ മാത്രമല്ല, സമരക്കാരെ തല്ലിയോടിക്കാന്‍ വന്നവരേയും അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പക്ഷേ അറസ്റ്റ് ചെയ്യുമ്പോള്‍ കാണിക്കുന്ന വിക്രിയകള്‍ക്ക് ഒരു വ്യത്യാസവും ഇല്ല. വലിച്ചിഴച്ചും ഉന്തിമറിച്ചിട്ടും ഒക്കെയാണ് ചുംബനസമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

കൊച്ചിയിലെ പോലെ തന്നെയായി കാര്യങ്ങള്‍ ഏതാണ്. അറസ്റ്റ് ചെയ്ത് നീക്കുമ്പോഴും സമരക്കാന്‍ ചുംബിച്ചു. പോലീസ് സ്‌റ്റേഷനിലും അവരുടെ സമരം തുടര്‍ന്നു.

English summary
Kiss of Love protest: Marine Drive repeats at Kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X