Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടലോടെ കിഴക്കമ്പലം; ദീപുവിന്‍റെ സംസ്കാരം ഇന്ന്; പൊതു ദർശനം 3 മണി മുതൽ

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് മരിച്ച ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്‍റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് 5.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കാക്കനാട് അത്താണി പൊതുശമ്ശാനത്തിൽ ആകും സംസ്കാരം. ഇന്നലെ രാത്രിയാണ് പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് വന്നത്.

രാവിലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടക്കുന്നത്. മരിച്ച ദീപുവിന്റെ കുടുംബാംഗങ്ങളുടെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആക്കിയത്.

പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ട്വന്‍റി 20 നഗറിൽ മൃതദേഹം എത്തിക്കും. മൂന്ന് മണി മുതലാണ് ട്വന്‍റി 20 നഗറിൽ പൊതുദർശനം. തുടർന്ന് വിലാപ യാത്രയായി ദീപുവിന്റെ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടു പോകും.

1

അതേസമയം, കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റാണ് ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചത്. രാത്രി ഏഴേകാലോടെയായിരുന്നു മർദ്ദനം. കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധം നടന്നിരുന്നു. ഇതിനിടെ, സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയിലാണ് ദീപുവിന്റെ താമസം. ശനിയാഴ്ച 15 മിനിറ്റ് ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നിരുന്നു. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന ട്വന്‍റി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.

2

അതേസമയം, 38 വയസ്സുണ്ട് മരണപ്പെട്ട ദീപുവിന്. മർദ്ദനത്തിൽ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകരായ ഒരു സംഘം ആളുകൾ ദീപുവിനെ കയ്യേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തു. തുടർന്ന്, ദീപുവിന്റെ വീടിനു മുന്നിൽ എത്തിയ അക്രമികൾ, ദീപുവിന് ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തി.

3

രാജഗിരി ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിൻറെ ചികിത്സ. ശനിയാഴ്ച തലയ്ക്ക് അടിയേറ്റ ദീപുവിന് കടുത്ത രീതിയിലുളള തലവേദന ഉണ്ടായി. തുടർന്ന് തിങ്കളാഴ്ച രക്തം ഛർദിക്കുകയും അത്യാസന്ന നിലയിലാകുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്ദുൽ റഹ്മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്.

4

അതേസമയം, കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ദീപു മരിച്ചതിൽ ട്വന്‍റി 20 പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. പി വി ശ്രീനിജൻ എംഎൽഎയുടെ പ്രതികരണത്തിന് എതിരെയാണ് ട്വന്‍റി 20 പ്രവർത്തകർ രംഗത്ത് എത്തിയത്. ദീപുവിന്‍റെ മരണ കാരണം ലിവർ സിറോസിസ് ആയിരിക്കാമെന്ന പി വി ശ്രീനിജൻ വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെയാണ് പ്രതികരണം ഉണ്ടായിരിക്കുന്നത്.

5

"പട്ടിയെപ്പോലെ ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചു. അവിടെ എത്തുമ്പോൾ ദീപുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുന്നതാണ് കണ്ടത്. ക്രൂരമായ മർദ്ദനമാണ് ദീപു നേരിട്ടത്. ഇത് തന്നെയാണ് ദീപുവിന്‍റെ മരണ കാരണം. അല്ലാതെ, ലിവർ സിറോസിസ് ഒന്നുമല്ല. എന്‍റെ കൊച്ചിനെ കൊന്ന വരെ വെറുതെ വിടൂല. ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ, എന്നാ അവരെന്നോട് ചോദിച്ചത്. കിഴക്കമ്പലത്ത് എംഎൽഎയെ കാൽ കുത്തില്ല. ഓർത്തോ.

6

പാവപ്പെട്ട ഒരാളുടെ പോലും മെക്കട്ട് പോലും കേറാൻ നിക്കാത്ത അവനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി. അതുകൊണ്ടാ അവന് ചികിത്സ വൈകിയത്. രണ്ട് ദിവസം വൈകിയാ അവനെ ആശുപത്രിയിൽ കൊണ്ട് പോയത്. അതും ചോര ഛർദ്ദിച്ചിട്ട്. ഇവിടെ കൊണ്ടുവന്ന പിന്നാലെ ഡോക്ടറ് പറഞ്ഞു വെന്‍റിലേറ്ററിലേക്ക് മാറ്റണമെന്ന്. അവിടെ നിന്ന് പിന്നെ കുറച്ച് കഴിഞ്ഞപ്പോ പറഞ്ഞു വെന്‍റിലേറ്റർ മാറ്റിയാൽ ആൾ ബാക്കി ഉണ്ടാവില്ലെന്ന്. ബ്രെയിൻ ഡെത്തായി എന്നാ പറഞ്ഞത്. അങ്ങനെ രണ്ട് ദിവസമാ ഇവർ ഇവിടെ അവനെ കിടത്തിയത്. ഇതിനെല്ലാം പിന്നിൽ പി വി ശ്രീനിജൻ എംഎൽഎയാ'', - ട്വന്‍റി 20 പ്രവർത്തകർ വ്യക്തമാക്കി.

Recommended Video

cmsvideo
    തിരക്കഥയില്ലാത്ത ആറാട്ടിൽ ലാലേട്ടന്റെ അഴിഞ്ഞാട്ടമോ? Aarattu Review | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+