കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധക്കേസ് വീണ്ടും കത്തുന്നു...സിബിഐ തന്നെ വരണം, രമ ഹൈക്കോടതിയില്‍

സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രമ ഹര്‍ജി നല്‍കി

  • By Sooraj
Google Oneindia Malayalam News

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഭാര്യ കെ കെ രമ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഏറ്റെടുക്കാന്‍ ഹൈക്കോടതി തയ്യാറാവാത്തതിനെ തുടര്‍ന്നാണ് രമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തേ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് ടിപി വധക്കേസ് സിബിഐയെ ഏല്‍പ്പിക്കുന്നത്.

1

യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണച്ചുമതല സിബിഐയെ ഏല്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. കേസ് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. സിബിഐയുടെ അനാസ്ഥയെ തുടര്‍ന്നാണ് ആര്‍എംപിയുടെ നേതാവ് കൂടിയായ രമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രമയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

2

2012 മെയ് നാലിനു രാത്രിയിലാണ് ടിപി ചന്ദ്രശേഖരനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. 76 പ്രതികളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. ഇവരില്‍ 22 പേരെ പിന്നീട് വിട്ടയച്ചു. തുടര്‍ന്നു വിചാരണ നേരിട്ട 36 പ്രതികളില്‍ 24 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

English summary
K K Rema in highcourt seeks CBI investigation in TP murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X