Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് അന്ധവിശ്വാസങ്ങൾക്ക് പുറകെ; സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ പാർട്ടി പിന്തുണച്ചില്ലെന്ന് കെ.കെ ശൈലജ

കോൺഗ്രസ് അന്ധവിശ്വാസങ്ങൾക്ക് പുറകെ; സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ പാർട്ടി പിന്തുണച്ചില്ലെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: നെഹ്റുവിനെ മറന്ന കോൺഗ്രസ് ഇപ്പോൾ അന്ധവിശ്വാസങ്ങൾക്ക് പുറകെയാണെന്ന് കെ.കെ ശൈലജ. 15-ാം കേരള നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചർച്ചക്ക്‌ തുടക്കം കുറിച്ച്‌ സംസാരിക്കുകയായിരുന്നു മുൻ ആരോഗ്യമന്ത്രികൂടിയായ ശൈലജ ടീച്ചർ. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്റെ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

kk shailaja

"അന്ധവിശ്വാസങ്ങൾക്ക് പുറകെയാണ് കോൺഗ്രസ്. ചാണകം പൂശിയാല്‍ കോവിഡിനെ തുരത്താമെന്ന് ബിജെപി മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ട്. ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസിലെ ആളുകള്‍ അത്തരം അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിപോയിരിക്കുകയാണെന്ന്, ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുളള അനുഭവം കൊണ്ട് നമ്മളെല്ലാവരും ഓര്‍ക്കണം."

കേരളത്തിലെങ്കിലും നെഹ്‌റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കഴിയണമെന്നും കെ.കെ ശൈലജ പറഞ്ഞു. സിപിഎം നെഹ്‌റുവായാലും മാര്‍ക്‌സ് ആയാലും അതിലെ നല്ല വശങ്ങള്‍ സ്വീകരിക്കുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു. നന്ദി പ്രമേയ ചർച്ചയിൽ മുൻ പ്രതിപക്ഷത്തെ ശക്തമായി വിമർശിച്ച ശൈലജ ടീച്ചർ എന്നാൽ പുതിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പുകഴ്ത്തുകയും ചെയ്തു.

Recommended Video

cmsvideo
    vD Satheeshan about Mullappally Ramachandran | Oneindia Malayalam

    പ്രളയം വന്നപ്പോള്‍ സംഭാവന കൊടുക്കരുത് എന്നുവരെ മുന്‍ പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം കേരളത്തിലെ യശസ്സ് തകര്‍ക്കാന്‍ ശ്രമിച്ചു. സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്നും ശൈലജ ടീച്ചർ കുറ്റപ്പെടുത്തി. ഇത്തവണ ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വി.ഡി സതീശന് കഴിയട്ടേയെന്നും അവർ പറഞ്ഞു.

    അതേസമയം ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട ആദ്യ വ​നി​താ അം​ഗമായി ചരിത്രം തിരുത്തുകയും ചെയ്തു കെ.കെ ശൈലജ. സ​ഭ​യി​ൽ ന​ന്ദി​പ്ര​മേ​യം ശൈ​ല​ജ അ​വ​ത​രി​പ്പി​ച്ചതോ​ടെ ഇ​തി​ന്​ വ​നി​ത​യെ നി​യോ​ഗി​ക്കു​ന്ന ആ​ദ്യ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടിയാ​യി സിപിഎമ്മും മാ​റി.

    കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+