സമത്വം വിദ്യാഭ്യാസത്തിലൂടെയാകണം: കെകെഎന്‍ കുറുപ്പ്

  • Posted By: Desk
Subscribe to Oneindia Malayalam

സുല്‍ത്താന്‍ബത്തേരി: ജനാധിപത്യം ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസ അവകാശത്തിലൂടെയാകണം സമൂഹത്തില്‍ സമത്വം യാഥാര്‍ത്ഥ്യമാക്കേണ്ടതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ്. മാര്‍ ബസേലിയോസ് ബി എഡ് കോളജില്‍ നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് എന്ന ഐക്യരാഷ്ട്രസഭയുടെ നാലാമത് ലക്ഷ്യത്തെ ആസ്പദമാക്കിയാണ് അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍, കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കേരള, കോമണ്‍വെല്‍ത്ത് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ്. മാര്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇഗ്നോ വടകര റീജിണല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എം രാജേഷ് മുഖ്യപ്രഭാഷണം നടത്തി.

 kkn-kurupp

കോമണ്‍വെല്‍ത്ത് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് ഇന്ത്യ ഡോ. രഘു വി വിഷയാവതരണം നടത്തി. കേരള സര്‍വ്വകലാശാല മുന്‍ഡീനും, വിദ്യാഭ്യാസ വിഭാഗം അധ്യാപികയുമായ ഡോ. എം എസ് ഗീത ആമുഖപ്രഭാഷണം നടത്തി. ചടങ്ങില്‍ സൗത്ത് സുഡാന്‍ പ്രതിനിധി വുറോക് ചാന്‍ മാലിത്ത്, എതോപ്യന്‍ പ്രതിനിധി ഹിര്‍പാസ ചാല സെന്‍ബേറ്റ, ഡോ. സി പി എസ് നായര്‍, ഡോ. വര്‍ക്കി ആറ്റുപുറത്ത്, ഡോ. അബ്രഹാം താലോത്തില്‍, ഡോ. ജിബി ഗീവര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍കുമാര്‍ വി സ്വാഗതവും, കോളജ് ബര്‍സാര്‍ ഫാ. ജോര്‍ജ്ജ് കോടാന്നൂര്‍ നന്ദിയും പറഞ്ഞു. സെമിനാറിന്റെ രണ്ടാംദിനത്തില്‍ മൂന്ന് വേദികളിലായി ഏഴ് വ്യത്യസ്ത വിഷയങ്ങളില്‍ അവതരണവും ചര്‍ച്ചയും നടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
equality should come through education says kkn kurupp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്