കെഎം ഷാജി പുറത്ത്; എംഎല്‍എ അല്ലെന്ന് അറിയിപ്പ്, ദില്ലിയില്‍ തിരക്കിട്ട നീക്കം നടത്തി ഷാജി
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ നിയമസഭാംഗത്വം റദ്ദായി. ഇക്കാര്യം വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ് വന്നു.

ഹൈക്കോടതിയാണ് ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നത്. പിന്നീട് ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. വിധിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സ്റ്റേയുടെ കാലാവധി കഴിഞ്ഞ വെള്ളിയാഴ്ച തീര്‍ന്നു. ഇനി സുപ്രീംകോടതിയിലാണ് ഷാജിയുടെ പ്രതീക്ഷ.
ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ഷാജിക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. അയോഗ്യതയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ അവസാനിച്ചതിനാല്‍ അദ്ദേഹം നിയമസഭാംഗം അല്ലാതായി എന്ന് നിയമസഭാ സെക്രട്ടറി ഇറക്കിയ അറിയിപ്പില്‍ പറയുന്നു. അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം ഇനി നിര്‍ണായകമാണ്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടിയന്തരമായി കേള്‍ക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷാജിക്ക് ആനൂകൂല്യങ്ങള്‍ ഇല്ലാതെ നിയമസഭയില്‍ പങ്കെടുക്കാമെന്നാണ് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞത്. എന്നാല്‍ ഉത്തരവില്ലാത്ത പശ്ചാത്തലത്തില്‍ ഷാജിക്ക് എംഎല്‍എ പദവി ലഭിക്കില്ല.
തിങ്കളാഴ്ചയും ഷാജിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് എടുക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് ഷാജിയുടെ അഭിഭാഷകന്‍. എന്നാല്‍ ചൊവ്വാഴ്ച വിധി വന്നാലും ഉത്തരവ് പകര്‍പ്പ് കൈയ്യിലെത്തുമ്പോഴേക്കും വൈകും. വിധി വന്നില്ലെങ്കില്‍ ഷാജി ഇനിയും കാത്തിരിക്കേണ്ടിവരും.












Click it and Unblock the Notifications