കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ച് വിജിലൻസ്

Google Oneindia Malayalam News

കോഴിക്കോട്: മുന്‍ മുസ്ലീം ലീഗ് എംഎല്‍എയായ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് കെഎം ഷാജിയെ ചോദ്യം ചെയ്തത്. കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ എത്തിയ കെഎം ഷാജിയെ അന്വേഷണ സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. നേരത്തെ ഒരു തവണ ഈ കേസില്‍ ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തിട്ടുളളതാണ്. അന്ന് നല്‍കിയ മൊഴികളിലെ പൊരുത്തക്കേട് പരിശോധിക്കുന്നതിന് വേണ്ടിയാണ് രണ്ടാമതും വിളിച്ച് വരുത്തിയത്. കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചേക്കും.

shaji

കെഎം ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായുളള പരാതിയിന്മേലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് മുന്‍ എംഎല്‍എയ്ക്ക് ഉളളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

പിടിച്ചെടുത്ത പണം നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്തതാണ് എന്ന് അവകാശപ്പെട്ട് ചില രേഖകള്‍ കെഎം ഷാജി വിജിലന്‍സിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവ വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കെഎം ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനം വര്‍ധനവാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വിജിലന്‍സ് കേസ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കെഎം ഷാജിക്ക് തിരിച്ചടിയായിരുന്നു.

ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി സോനാല്‍ ചൗഹാന്‍; ബീച്ചിലെ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Lambda variant found in 31 countries | Oneindia Malayalam

English summary
KM Shaji questioned by Vigilance in inappropriate asset case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X