Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടത് സായ് വിജയ്; പരാതി നല്‍കിയതോടെ പേജ് കാണാനില്ല!

സായ് വിജയ് എന്ന വ്യക്തി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ട പോജ് അപ്രത്യക്ഷം. ചെന്നൈ സ്വദേശിയായ സാവി വിജയ് എംഎസ്ഡി എന്ന പ്രൊഫൈലിലാണ് ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന അവകാശവാദം പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ സുനിത കൃഷ്ണന്‍ പരാതി നല്‍കിയതോടെ പേജ് അപ്രത്യക്ഷമാകുകയായിരുന്നു.

ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി ബന്ധപ്പെടാം എന്ന അറിയിപ്പുമായി ഒരു ഫോണ്‍ നമ്പറും ഇയാള്‍ നല്‍കിയിരുന്നു. അതേസമയം സായ് വിജയ് എന്ന വ്യക്തി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 ഹര്‍ജി

ഹര്‍ജി

ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന പേജ് തടയണമെന്നും അത്തരം പ്രചരണങ്ങള്‍ തടയണമെന്നും സുനിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പേജിന്റഎ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സുനിത കോടതിയില്‍ സമീപിച്ചത്.

 പരിശോധിക്കും

പരിശോധിക്കും

പരാതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഫേസ്ബുക്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

 അധിക്ഷേപകരമായ പോസ്റ്റുകള്‍

അധിക്ഷേപകരമായ പോസ്റ്റുകള്‍

പ്രാദേശിക ഭാഷകളിലുള്ള അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

 പ്രതികള്‍

പ്രതികള്‍

അതേസമയം കേസില്‍ പള്‍സര്‍ സുനിയും വിജീഷും ഒഴികെയുള്ള മറ്റ് പ്രതികളെ അടുത്തമാസം മൂന്ന് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+