കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ കപ്പലപകടം....അയാള്‍ എവിടെ ? ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കും!!

രണ്ടു പേരാണ് അപകടത്തില്‍ മരിച്ചത്

  • By Manu
Google Oneindia Malayalam News

കൊച്ചി: മല്‍സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. അസം സ്വദേശിയെയാണ് അപകടത്തില്‍ കാണാതായത്. അതേസമയം കപ്പലിലെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

Qatar crisis : ഗള്‍ഫിനെ ഞെട്ടിക്കുന്ന വാര്‍ത്ത; കുവൈത്ത് അമീര്‍ സൂചന നല്‍കി, സംഭവിക്കാന്‍ പോകുന്നത്Qatar crisis : ഗള്‍ഫിനെ ഞെട്ടിക്കുന്ന വാര്‍ത്ത; കുവൈത്ത് അമീര്‍ സൂചന നല്‍കി, സംഭവിക്കാന്‍ പോകുന്നത്

രണ്ടു മേര്‍ മരിച്ചു

രണ്ടു മേര്‍ മരിച്ചു

കാര്‍മല്‍ മാതായെന്ന ബോട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ കപ്പല്‍ വന്ന് ഇടിച്ചത്. രണ്ടു പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരിച്ച തമിഴ്‌നാട് സ്വദേശി തമ്പിദുരൈ എന്ന ആന്റണി ജോണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരിച്ച അസം സ്വദേശി രാഹുല്‍ ദാസിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.

11 പേര്‍ രക്ഷപ്പെട്ടു

11 പേര്‍ രക്ഷപ്പെട്ടു

14 പേരാണ് അപകടം സംഭവിക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 11 പേരെയും അപ്പോള്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. രണ്ടു പേരുടെ മൃതദേഹം അന്നു തന്നെ കണ്ടെത്തിയപ്പോള്‍ മൂന്നാമനായുള്ള തിരച്ചില്‍ തുടരുകയാണ്.

കാണാതായത്

കാണാതായത്

അസം സ്വദേശിയായ മോത്തി ദാസിനെയാണ് കാണായത്. ഇയാള്‍ക്കായി നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മോശം കാലാവസ്ഥ തിരച്ചിലിന് തിരിച്ചടിയാവുന്നുണ്ട്.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

പാനമയില്‍ നിന്നുള്ള ആംബര്‍ എല്‍ എന്ന കപ്പലാണ് അപകടമുണ്ടാക്കിയത്. അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രേഖകള്‍ പിടിച്ചെടുക്കും

രേഖകള്‍ പിടിച്ചെടുക്കും

കപ്പലിനെ ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇവ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെും അതിനാല്‍ രേഖകള്‍ പിടിച്ചെടുത്തു സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അമേരിക്കയില്‍ തടഞ്ഞുവച്ചു

അമേരിക്കയില്‍ തടഞ്ഞുവച്ചു

ആംബര്‍ എല്‍ എന്ന ഈ കപ്പല്‍ നേരത്തേ അമേരിക്കയില്‍ വച്ചു തടഞ്ഞുവച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നാലു മാസങ്ങള്‍ക്കു മുമ്പ് കപ്പല്‍ തടഞ്ഞുവച്ചത്. ഇതിന്റെ രേഖകള്‍ കോസ്റ്റല്‍ പോലീസിനു ലഭിക്കുകയും ചെയ്തിരുന്നു.

English summary
kochi boat accident: One man still missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X