കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സിന് വഴിവിട്ട സഹായം; കൊച്ചി കോര്‍പ്പറേഷന് നഷ്ടം 20 കോടി രൂപ

  • By Gokul
Google Oneindia Malayalam News

കൊച്ചി: കോര്‍പ്പറേറ്റ് കമ്പനിയായ റിലയന്‍സിന് വഴിവിട്ട സഹായം നല്‍കുകവഴി കൊച്ചി കോര്‍പ്പറേഷന് 20 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് 4 ജി കേബിള്‍ സ്ഥാപിക്കുന്നതിനായി കോര്‍പ്പറേഷന്‍ റോഡ് കുഴിക്കുന്നതിന് തുച്ഛമായ തുകമാത്രമാണ് ഈടാക്കിയതെന്നാണ് പരാതി. മറ്റു റോഡുകളില്‍ മീറ്ററിന് 3500 രൂപവരെ ഈടാക്കുമ്പോള്‍ വെറും നൂറു രൂപയാക്കാണ് റിലയന്‍സിന് കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

പള്ളുരുത്തിയില്‍ മീറ്ററിന് 90 രൂപയും, ഫോര്‍ട്ട് കൊച്ചിയില്‍ 92.21 പൈസയ്ക്കും, കൊച്ചി നഗരമധ്യത്തില്‍ 98.34 പൈസയും, ആകെ 107 കിലോമീറ്റര്‍ റോഡ് കേബിളിടാനായി 1.25 ലക്ഷം രൂപമാത്രമാണ് കോര്‍പ്പറേഷന് ലഭിച്ചത്. 20 കോടിയോളം രൂപ ലഭിക്കേണ്ട സ്ഥലത്താണ് റിലയന്‍സിന് വഴിവിട്ട സഹായത്തിലൂടെ ഇത്രയും തുക ലാഭമുണ്ടാക്കിക്കൊടുത്തിരിക്കുന്നത്.

reliance-jio-infocomm

കഴിഞ്ഞ ജനുവരിയിലാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം കോര്‍പ്പറേഷന് അപേക്ഷ നല്‍കിയത്. കോര്‍പ്പറേഷന്‍ സാധാരണഗതിയില്‍ ഈടാക്കേണ്ടത് ദേശീയ പാതയിലും പിഡബ്ലുഡി റോഡിലുമുള്ള അതേ നിരക്കാണ്. ബിഎംബിസി റോഡുകളില്‍ മീറ്ററിന് 3464 രൂപയും മറ്റു റോഡുകളില്‍ ആയിരം രൂപ മുതല്‍ 3000 രൂപ വരെയാണ് പിഡബ്ലുഡി ഈടാക്കുന്നത്.

വന്‍ അഴിമതി ഇതിന് പിന്നില്‍ നടന്നിരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒരു ലക്ഷം രൂപക്ക് മുകളില്‍ വരുന്ന എല്ലാ ഇടപാടുകള്‍ക്കും കൗണ്‍സിലിന്റെ അംഗീകാരം നേടണമെന്നാണ് ചട്ടം. എന്നാല്‍ ചട്ടം കാറ്റില്‍പ്പറത്തിയാണ് അഴിമതിക്ക് കോര്‍പ്പറേഷന്‍ കൂട്ടുനിന്നതെന്ന് പറയുന്നു.

English summary
Kochi corporation helps Reliance jio infocomm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X