ഗള്‍ഫാര്‍ മുഹമ്മദാലിയുടെ ലേ മെറിഡിയനിലെ മയക്കുമരുന്ന് വെള്ളപ്പൊടിയായി മാറുമോ?
കൊച്ചി: പ്രമുഖ വ്യവാസിയ ഗള്‍ഫാര്‍ പി മുഹമ്മദാലിയുടെ ലേ മെറിഡിയില്‍ ഹോട്ടലില്‍ നിന്നും ഡിജെ പാര്‍ട്ടിയ്ക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ സംഭവം വാര്‍ത്തയായിരുന്നു. കണ്ടെത്തിയത് മയക്കുമരുന്നാണെന്നും ലേ മെറിഡിയനില്‍ നിന്നാണ് കണ്ടെത്തിയതെന്നും റെയ്ഡിന് നേതൃത്വം നല്കിയ കൊച്ചി ഡിസിപി ഹരിശങ്കര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. അതിനിടെ അന്വേഷണം അട്ടിമറിയ്ക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട് വരുന്നു. ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത് മയക്കുമരുന്നല്ലെന്നും വെള്ളപ്പൊടിയാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടത്രേ.
അട്ടിമറി ശ്രമം മുന്‍കൂട്ടി കണ്ടാണ് ഡിസിപി ഹരിശങ്കര്‍ റെയ്ഡ് വിവരവും ഹോട്ടലിന്റെ വിവരവും മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞത്. ഹോട്ടലുകാരുടെ അനുമതിയോടെ നടന്ന ഡിജെ പാര്‍ട്ടിയില്‍ കെറ്റാലിനും അത്യപൂര്‍വ്വ ഇനത്തില്‍പ്പെട്ട ബ്രൗണ്‍ ഷുഗറും ഉള്‍പ്പെട്ടിരുന്നു. റെയ്ഡില്‍ ലോകപ്രശസ്ത സംഗീതഞ്ജന്‍ സൈക്കോവ്സ്കി എന്ന് വാസ്ലി മാര്‍ക്കോ പിടിയിലായിട്ടുണ്ട്.
ഗള്‍ഫാര്‍ മുഹമ്മദാലിയ്ക്ക് വേണ്ടി ഒരു പ്രമുഖ രാഷ്ട്രായ പാര്‍ട്ടിയും ചില ഉന്നത പൊലീസുദ്യോഗസ്ഥരും ചരട് വലി നടത്തുന്നുണ്ടത്രേ. ഒമാനില്‍ സര്‍ക്കാര്‍ സ്ഥാപന മേധാവിയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ശിക്ഷിയ്ക്കപ്പെട്ടയാളാണ് മുഹമ്മദാലി.

ലേ മെറിഡിയനിലെ റെയ്ഡ്
കേരളത്തിലെ ഏറ്റവും പ്രമുഖമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒന്നാണ് ലേ മെറിഡിയന്. ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലേ മെറിഡിയന്. മുഹമ്മദാലിയാണ് ഹോട്ടലിന്റെ ഉടമ. കഴിഞ്ഞ ദിവസമാണ് ഹോട്ടലില്‍ റെയ്ഡ് നടന്നത്

ഡിജെ പാര്‍ട്ടി
ഡിജെ പാര്‍ട്ടിയ്ക്കിടെ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പതിനായിരം രൂപ ഫീസ് ഇടാക്കിയാണ് ഡിജെ പാര്‍ട്ടി നടത്തിയത്.

മയക്കുമരുന്ന്
കെറ്റമിന്‍, മരിജുവാന. ഹാഷിഷ്, ബ്രൗണ്‍ ഷുഗര്‍ എന്നിവയെന്ന് സംശയിക്കുന്ന പൊടികളും മിശ്രിതങ്ങളും റെയ്ഡില്‍ കണ്ടെത്തി

സംഗീതഞ്ജനും അറസ്റ്റില്‍
റെയ്ഡില്‍ ലോകപ്രശസ്ത സംഗീതഞ്ജന്‍ സൈക്കോവ്സ്കി എന്ന വാസ്ലി മാര്‍ക്കോ പിടിയിലായിട്ടുണ്ട്.

ഉന്നതര്‍ അറിയാതെ
ഉന്നത ഉദ്യോഗസ്തര്‍ അറിയാതെയാണ് ഡിസിപി ഹരിശങ്കര്‍ റെയ്ഡ് നടത്തിയത്. മൂന്ന് പൊലീസുകാര്‍ ഡിജെയ്ക്ക് ടിക്കറ്റെടുത്തിരുന്നു. ഇവരിലൂടെയാണ് മയക്കു മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്

ഒതുക്കുന്നു
മയക്കുമരുന്നല്ല വെള്ളനിറത്തിലുള്ള പൊടിയാണ് കണ്ടെത്തിയതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്

അറസ്റ്റിലായവര്‍
സംഗീതഞ്ജന്‍ ഉള്‍പ്പടെ ആറ് പേരാണ് അറസ്റ്റിലായത്. വൈറ്റില സ്വദേസി സെബാസ്റ്റ്യന്‍, കോട്ടയം സ്വദേശികളായ രാഹുല്‍, പ്രതാപ്, സുമിത്, തൃശ്ശൂര്‍ സ്വദേശികളായ സഫര്‍, ഗൗതം എന്നിവരാണ് അറസ്റ്റിലായത്

രഹസ്യ വിവരം
പൊലീസിന് ലഭിച്ച് രഹസ്യ വിവരത്തെത്തുര്ന്നാണ് റെയ്ഡ് നടത്തിയത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications