Get Updates
Get notified of breaking news, exclusive insights, and must-see stories!

പല സംഘങ്ങളായി തിരിഞ്ഞു, നാട്ടുകാരുടെ സഹായം, മാര്‍ട്ടിനെ പിടികൂടിയ പോലീസ് തന്ത്രം ഇങ്ങനെ

തിരുവനന്തപുരം: കൊച്ചി ഫ്‌ളാറ്റ് പീഡനത്തിലെ പ്രതി മാര്‍ട്ടന്‍ ജോസഫിനെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തില്‍. ആദ്യ ഘട്ടത്തില്‍ പ്രതിയെ പിടിക്കുന്നതില്‍ അലസത കാണിച്ച പോലീസ് പിന്നീട് കാണിച്ച ആവേശമാണ് മാര്‍ട്ടിനെ കുടുക്കിയത്. ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് മാര്‍ട്ടിനെ പോലീസ് കുടുക്കാനിറങ്ങിയത്. എന്നാല്‍ സുഹൃത്തിന്റെ വീട്ടില്‍ ഇയാള്‍ സഹായം തേടിയിരുന്നു. എന്നാല്‍ പോലീസ് ഇതറിഞ്ഞതോടെ സുഹൃത്ത് റോബിന്റെ വീട്ടില്‍ നിന്ന് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.

1

വനിതാ കമ്മീഷന്‍ അടക്കം സംഭവത്തില്‍ പോലീസിനെ ശരിക്കും പ്രതിരോധത്തിലാക്കിയപ്പോഴാണ് അറസ്റ്റിനായി വന്‍ നീക്കങ്ങള്‍ പോലീസ് നടത്തിയത്. യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരു വര്‍ഷം കഴിഞ്ഞാണ് അറസ്റ്റ് നടക്കുന്നത്. അറസ്റ്റിലായെങ്കിലും പ്രതി മാര്‍ട്ടിന് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. സുഹൃത്ത് റോബിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ശേഷമാണ് പോലീസ് ഇയാളെ കുടുക്കാനായി വന്‍ പ്ലാന്‍ തന്നെ ഔൃരുക്കിയത്. നാട്ടുകാരുടെ സഹായം തേടുകയായിരുന്നു ആദ്യം ചെയ്തത്. ഇതാണ് കേസില്‍ വഴിത്തിരിവായി മാറിയത്.

നാട്ടുകാരടങ്ങുന്ന ഓരോ സംഘത്തിനൊപ്പവും ഓരോ പോലീസ് ഉദ്യോഗസ്ഥന്‍ ചേര്‍ന്നു. ഇതോടെ തിരച്ചില്‍ ശക്തമായി. പിടിയിലാവാതിരിക്കാന്‍ എല്ലാ പണിയും നോക്കിയിരുന്നു മാര്‍ട്ടിന്‍. എന്നാല്‍ ഒടുവില്‍ ക്ഷീണിതനായി ഒരു വ്യാവസായിക മേഖലയിലെ കെട്ടിടത്തിന് മുകളില്‍ നിന്നാണ് മാര്‍ട്ടിന്‍ അറസ്റ്റിലാവുന്നത്. ഇയാള്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ നാട്ടുകാരുടെ സഹായം വലിയ രീതിയില്‍ ഫലം ചെയ്‌തെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍-എറണാകുളം പോലീസ് ഉദ്യോഗസ്ഥന്‍ അവര്‍ക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ തന്നെ മാര്‍ട്ടിന്‍ എവിടെയാണെന്നുള്ളതിന് സൂചനകളും പോലീസിന് ലഭിച്ചു.

അതേസമയം മാര്‍ട്ടിനെ സഹായിച്ച സുഹൃത്ത് റോബിനും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മോഡലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടി മാര്‍ട്ടിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങി പോയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസമാക്കിയത്. ഇയാള്‍ യുവതിയുടെ സുഹൃത്തായിരുന്നു. മാര്‍ട്ടിന്റെ കൊച്ചിയിലെ മറൈന്‍ഡ് ഡ്രൈവിലുള്ള മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായിട്ടാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ നഗ്നവീഡിയോ ചിത്രീകരിക്കുകയും, പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് യുവതി രക്ഷപ്പെട്ടത്.

Recommended Video

cmsvideo
    കൊച്ചിയിൽ പൂട്ടിയിട്ട ഫ്ലാറ്റിൽ യുവതിക്ക് അതിക്രൂര പീഡനം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+