56 ഇഞ്ച് നെഞ്ചളവും ഇരട്ടച്ചങ്കുമൊക്കെ യെന്ത്..!! കൊച്ചിക്കാർക്ക് മെട്രോമാൻ തന്നെ സൂപ്പര്‍മാന്‍...!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: വിവാദങ്ങള്‍ക്കെല്ലാം വിട നല്‍കി കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച് കഴിഞ്ഞു. പ്രൗഢഗംഭീരമായ ചടങ്ങില്‍ മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇ ശ്രീധരന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങിന് മാറ്റ് കൂട്ടി. പക്ഷേ മോദിയോ പിണറായിയോ ആയിരുന്നില്ല ഉദ്ഘാടനച്ചടങ്ങിലെ താരം. അതാരാണ് എന്നല്ലേ..

പൊന്നുരുക്കുന്ന ഇടത്ത് ദേ പൂച്ച കയറി...! മോദിക്കൊപ്പം മെട്രോയില്‍ സീറ്റൊപ്പിച്ച് കുമ്മനവും...!!

കേരളത്തിന് തലയുയര്‍ത്തി നില്‍ക്കാം...! കൊച്ചി മെട്രോ ചില്ലറക്കാരനല്ല...!! അതുക്കും മേലെ !

മോദിയില്ലെങ്കിലും ശ്രീധരൻ വേണം

മോദിയില്ലെങ്കിലും ശ്രീധരൻ വേണം

മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ആദ്യഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനൊപ്പം ഒഴിവാക്കപ്പെട്ട വ്യക്തിയായിരുന്നു ഈ ശ്രീധരന്‍. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് ശ്രീധരനെ ഒഴിവാക്കാന്‍ കാരണമെങ്കില്‍ പ്രധാനമന്ത്രി വരണ്ട, ശ്രീധരന്‍ മതി എന്ന് പറഞ്ഞവരാണ് മലയാളികള്‍.

കേരളത്തിന്റെ സ്നേഹം

കേരളത്തിന്റെ സ്നേഹം

കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയെ അറിയിക്കുകയും ഇ ശ്രീധരനെ ചടങ്ങില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഉദ്ഘാടന വേദിയിലിരുന്ന ശ്രീധരനെ കേരളത്തിന്റെ സ്‌നേഹം കൊച്ചിക്കാര്‍ ആവോളം അറിയിക്കുകയും ചെയ്തു.

മെട്രോയിലെ സൂപ്പർമാൻ

മെട്രോയിലെ സൂപ്പർമാൻ

കേരളത്തിലെ സിപിഎമ്മുകാര്‍ പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ വാഴ്ത്തിപ്പാടാറുണ്ട്. അതിലും കൂടുതല്‍ സംഘികള്‍ മോദിയുടെ 56 ഇഞ്ച് നെഞ്ചളവിനേയും പുകഴ്ത്താറുണ്ട്. എന്നാല്‍ കൊച്ചിയിലെ താരം ഇവര്‍ രണ്ടുപേരുമായിരുന്നില്ല. അത് മെട്രോ മാന്‍ ഈ ശ്രീധരന്‍ തന്നെ.

നിലയ്ക്കാത്ത കയ്യടി

നിലയ്ക്കാത്ത കയ്യടി

ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും ഇ ശ്രീധരന്റെ പേര് പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടികളോടെയാണ് സദസ്സ് അതിനെ വരവേറ്റത്. ശ്രീധരന്റെ നേട്ടങ്ങളെ മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഇതാണ് മറുപടി

ഇതാണ് മറുപടി

ഇ ശ്രീധരനെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിന് കേരളം മോദിക്ക് നല്‍കിയ മറുപടി കൂടിയായിരുന്നു ആ കരഘോഷം. കൊച്ചി മെട്രോയുടെ നട്ടെല്ലും തലച്ചോറുമായ ഈ ശ്രീധരന്‍ തന്നെയാണ് ആ വേദിയില്‍ മോദിക്കും പിണറായിക്കുമപ്പുറം ആദരിക്കപ്പെടേണ്ടത് എന്നാണ് കൊച്ചി ഓര്‍മ്മപ്പെടുത്തുന്നത്.

English summary
Kochi honoured E Sreedharan with big claps in Metro Inauguration function
Please Wait while comments are loading...