കൊച്ചി മേയര്‍; ദീപ്തിയെ ഔട്ടാക്കിയതില്‍ കോണ്‍്രഗസില്‍ ഭിന്നത രൂക്ഷം: 'പ്രതിപക്ഷ നേതാവ് ഉത്തരം പറയണം'
കൊച്ചി: മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫില്‍ നിന്ന് കൊച്ചി കോര്പ്പറേഷന് തിരിച്ചുപിടിച്ച കോണ്‍ഗ്രസില്‍ മേയര്‍ സ്ഥാനത്തെചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. ഇന്നലെ അപ്രതീക്ഷിതമായാണ് മേയര്‍ സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെട്ടിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ വെട്ടി വികെ മിനിമോള്‍ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം മിനിമോളും രണ്ടര വര്‍ഷം ഷൈനി മാത്യുവും മെട്രോ നയിക്കും. ഇതില്‍ ദീപ്തിയെ പാടെ ഒഴിവാക്കിയ നടപടിയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറിയിലേക്ക് പോകുന്ന വിധത്തില്‍ വഷളായിരിക്കുന്നത്
ഇതോടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസും രംഗത്തെത്തി. മേയര്‍ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളില്‍ ഒരു വലിയ ഗ്രൂപ്പ് പോരിലേക്ക് നയിച്ചിരിക്കുകയാണ്. ദീപ്തിയെ ഒഴിവാക്കിയതില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് കടുത്ത എതിര്‍പ്പുണ്ട്. ലത്തീന്‍ സഭയുടെ സമ്മര്‍ദ്ദത്തിന് പാര്‍ട്ടി വഴങ്ങി എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. കെപിസിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല തിരഞ്ഞെടുപ്പ് നടന്നത് എന്ന് ആരോപിച്ച് ദീപ്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നല്കി. അതേസമയം ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയായ മുസ്ലിം ലീഗിനും കടുത്ത അതൃപ്തി ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ദീപ്തിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ദീപ്തിക്ക് കൊച്ചി മെട്രോപൊളിറ്റന്‍ ആസൂത്രണ സമിതി അധ്യക്ഷ സ്ഥാനം നല്‍കിയേക്കും. ദീപ്തിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
ഇന്നലെ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനാണ്. ഷൈനിക്ക് 21 പേരും മിനി മോള്‍ക്ക് 17 പേരും പിന്തുണ നല്കിയപ്പോള് ഏറ്റവും കുറഞ്ഞ പിന്തുണ ലഭിച്ചത് ദീപ്തിക്കാണ്. അതേസമയം, ദീപ്തിയെ പിന്തുണച്ച് മാത്യൂ കുഴല്നാടന് എംഎല്‍എ, അജയ തറയില്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ ഉണ്ടായിട്ടും ആദ്യ ടേമില്‍ മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കാത്തതില്‍ ഷൈനിക്കും കടുത്ത എതിര്‍പ്പുണ്ട്.
പ്രതിപക്ഷ നേതാവാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കാനുള്ള വലിയ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചതെന്ന് ദീപ്തി പറഞ്ഞു. അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം എന്തുകൊണ്ട് എടുത്തു എന്നതിന് കൃത്യമായ ഉത്തരം അദ്ദേഹമാണ് പറയേണ്ടതെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലര്‍മാരുടെ പിന്തുണ സംബന്ധിച്ച കണക്കുകളില്‍ തനിക്ക് സംശയമുണ്ടെന്നും ദീപ്തി പറഞ്ഞു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications