• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചങ്ക് തകര്‍ന്ന ജൂഡിന്‍റെ ചങ്കില്‍ കുത്തി സൗമിനി !സ്ത്രീകളെ അപമാനിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി

  • By Gowthamy

തിരുവനന്തപുരം: കൊച്ചി മേയര്‍ സൗമിനി ജെയ്‌നിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ശേഷം സംവിധായകന്‍ ജൂഡ് ആന്റണി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സൗമിനി ജെയിന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ യാണ് സൗമിയുടെയും മറുപടി.

കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളെ മറ്റൊരു രീതിയില്‍ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനാക്കി മാറ്റാനുള്ള ജൂഡിന്റെ സംവിധാന മികവ് ഫേസ്ബുക്ക് പോസ്റ്റില്‍ കാണാമെന്ന് സൗമിനി പറയുന്നു. എന്നാല്‍ സത്യം എല്ലാവരും അറിയണമെന്നും അസത്യ പ്രചരണം കൊണ്ട് ഒരു സത്യത്തെയും ഇല്ലാതാക്കാനാവില്ലെന്നും സൗമിനി ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.

താനൊരു സ്ത്രീയായതിനാലാണ് എല്ലാവരുടെയും മുന്നില്‍ വച്ച് ജൂഡ് ആന്റണി അത്തരത്തില്‍ പെരുമാറിയതെന്ന് സൗമിനി ആരോപിക്കുന്നു. ജൂഡ് പരസ്യമായി മാപ്പ് പറയണമെന്നതാണ് തന്റെ ആവശ്യമെന്നും വീടുകളിലും തൊഴിലിടങ്ങളിലും ദിനംപ്രതി അപമാനിതരാകുന്ന സ്ത്രീകള്‍ക്കു കൂടി വേണ്ടിയാണിതെന്നും സൗമിനി വ്യക്തമാക്കുന്നു.

 സംവിധാന മികവ്

സംവിധാന മികവ്

ജൂഡ് ആന്റണി നല്ലൊരു സംവിധായകനാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെന്നും സൗമിനി പറയുന്നു. ചങ്ക് തകര്‍ന്നെഴുതിയ ജൂഡിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിച്ചിരുന്നുവെന്നും ഇരയെ വേട്ടക്കാരനാക്കി മാറ്റുന്ന രീതിയില്‍ തിരക്കഥ തയ്യാറാക്കാനുള്ള ജൂഡിന്റെ മികവ് ആ ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടെന്നും അവര്‍ പറയുന്നു.

 കൗണ്‍സില്‍ തീരുമാനം

കൗണ്‍സില്‍ തീരുമാനം

ചിത്രീകരണത്തിന് സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് ജൂഡ് ആന്റണി വിളിച്ചിരുന്നുവെന്നും എന്നാല്‍ പാര്‍ക്ക് ഷൂട്ടിങിന് വിട്ടു നല്‍കേണ്ടെന്ന നഗരസഭ കൗണ്‍സിലിന്റെ തീരുമാനം ജൂഡിനെ അറിയിച്ചുവെന്നും സൗമിനി പോസ്റ്റില്‍ കുറിക്കുന്നു. പലപ്പോഴും ഷൂട്ട് കഴിയുമ്പോള്‍ നാശനഷ്ടം ഉണ്ടാകുന്നതു കൊണ്ടും പൊതുസ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്ക് സദാസമയവും ലഭ്യമാക്കണമെന്ന ഉദ്ദേശത്താലുമാണ് പാര്‍ക്ക് വിട്ടു നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നതെന്ന് സൗമിനി പറയുന്നു.

 കൗണ്‍സില്‍ തീരുമാനം മറികടക്കാനാവില്ല

കൗണ്‍സില്‍ തീരുമാനം മറികടക്കാനാവില്ല

പിന്നീട് ജൂഡ് ശുപാര്‍ശക്കത്തുമായിട്ടാണ് എത്തിയതെന്ന് സൗമിനി പറയുന്നു. കൗണ്‍സിലിന്റെ തീരുമാനം മറികടക്കാന്‍ തനിക്ക് കഴിയില്ലെന്നും ഇക്കാര്യം ഡെപ്യൂട്ടി മേയറുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹത്തിനും അതേ നിലപാട് തന്നെയായിരുന്നുവെന്നും സൗമിനി പറയുന്നു. ഇക്കാര്യം വളരെ മാന്യമായി തന്നെ ജൂഡിനെ അറിയിച്ചുവെന്നും ്അവര്‍ വ്യക്തമാക്കുന്നു. സുഭാഷ് പാര്‍ക്കൊഴികെ മറ്റേതെങ്കിലും പാര്‍ക്ക് ലഭ്യമാക്കാമെന്നും അറിയിച്ചിരുന്നതായി സൗമി നി വ്യക്തമാക്കുന്നു.

 ഭീഷണി

ഭീഷണി

എന്നാല്‍ ഉടന്‍ പ്രകോപനമൊന്നുമില്ലാതെ ജൂഡ് ദേഷ്യപ്പെടുകയായിരുന്നുവെന്നും സൗമിനി ജെയിന്‍ പറയുന്നു. നിങ്ങളുടെയൊന്നും അനുമതിയില്ലാതെ ഷൂട്ട് ചെയ്ത് കാണിച്ച് തരാം, ഞാന്‍ ആരാണെന്ന് അറിയില്ല, നിന്നെയൊക്കെ ഞാന്‍ കാണിച്ച് തരാം എന്നൊക്കെ ആക്രോശിച്ച് വാതില്‍ വലിച്ചടച്ച് പോയെന്നാണ് സൗമിനി പറയുന്നത്.

 എല്ലാവരും അങ്ങനെയല്ല

എല്ലാവരും അങ്ങനെയല്ല

കൗണ്‍സില്‍ വിലക്കിയ ഒരു കാര്യം കൗണ്‍സിലിന്റെ തീരുമാനം ഇല്ലാതെ നല്‍കാനാവില്ല എന്ന തീരുമാനമെടുത്ത താന്‍ മോശം കാര്യങ്ങള്‍ക്ക് കണ്ണടയ്ക്കുകയാണെന്ന് പ്രസ്താവിക്കുകയാണോയെന്നും സൗമിനി ചോദിക്കുന്നു. സിനിമയില്‍ അത്തരത്തിലുളള ആളുകളെ ജൂഡ് കണ്ടിട്ടുണ്ടാകുമെന്നും എല്ലാവരും അങ്ങനെയാണെന്ന് സാമാന്യവത്കരിക്കരുതെന്നും സൗമിനി പോസ്റ്റില്‍ കുറിക്കുന്നു.

 മാന്യമായി സംസാരിക്കുന്നത് പ്രധാനം

മാന്യമായി സംസാരിക്കുന്നത് പ്രധാനം

ജൂഡിനെ കുറിച്ച് പല വാര്‍ത്തകളും താന്‍ കേട്ടിരുന്നുവെന്ന് സൗമിനി പറയുന്നു. എംഎം മണിയെ അധിക്ഷേപിച്ചതും മറുകമന്റിട്ടയാളുടെ അച്ഛനെ വരെ ചീത്ത വിളിച്ചതുമൊക്കെ കേട്ടിരുന്നുവെന്നും അതേ നിലവാരത്തില്‍ തന്നെയാണ് ജൂഡ് ഇപ്പോഴും സംസാരിക്കുന്നുവെന്നത് ദുഃഖകരമാണെന്നും സൗമിനി ജെയുിന്‍. വിദ്യാഭ്യാസം കുറവുള്ളവരാകട്ടെ, സ്ത്രീയാകട്ടെ, കുട്ടിയാകട്ടെ മനുഷ്യരോട് മാന്യമായി സംസാരിക്കുന്നതാണ് പ്രധാനമെന്നും സൗമിനി ജെയിന്‍ പറയുന്നു.

 നല്ല സന്ദേശമല്ല

നല്ല സന്ദേശമല്ല

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ തനിക്കും ഉത്കണ്ഠയുണ്ടെന്നും ഷോര്‍ട്ട് ഫിലിമിലൂടെ നല്ല സന്ദേശം നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സൗമിനി ജെയിന്‍ പറയുന്നു. എന്നാല്‍ ആവിഷത്തില്‍ സംസാരിക്കാന്‍ വന്ന ജൂഡ് എല്ലാവരുടെയും മുന്നില്‍ വച്ച് ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ അപമാനിച്ചത് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് സൗമിനി പറയുന്നു.

 സാധാരണക്കാരുടെ അവസ്ഥ

സാധാരണക്കാരുടെ അവസ്ഥ

മേയറായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് സൗമിനി ചോദിക്കുന്നു. അതിനാലാണ് താന്‍ പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. താനൊരു സ്ത്രീയായതു കൊണ്ട് മാത്രമാണ് ജൂഡ് തന്നോട് കയര്‍ത്ത് സംസാരിച്ചതെന്നും ജൂഡിന്റെ ശരീര ഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നതായിരുന്നുവെന്നും സൗമിനി.

 സ്ത്രീകളെ പുച്ഛിക്കുന്ന പുരുഷന്മാര്‍ക്ക്

സ്ത്രീകളെ പുച്ഛിക്കുന്ന പുരുഷന്മാര്‍ക്ക്

ജൂഡ് ആന്റണിക്കെതിരെ മറ്റൊരു തരത്തിലുള്ള നടപടികള്‍ വേണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് ജൂഡ് പറയുന്നു. പരസ്യമായി തന്നെ അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനാല്‍ പരസ്യമായി ജൂഡ് മാപ്പ് പറയണമെന്നാണ് സൗമിനിയുടെ ആവശ്യം. വീടുകളിലും പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും ദിനംപ്രതി പരിഹസിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വേണ്ടിയാണിതെന്നും സൗമിനി പറയുന്നു. സ്ത്രീയായതുകൊണ്ട് പുച്ഛിച്ച് സംസാരിക്കുന്ന പുരുഷന്മാര്‍ക്കുള്ള പാഠമാണിതെന്നും അവര്‍ വ്യക്തമാക്കുന്നു.

സ്ത്രീവിരുദ്ധത മാറണം

സ്ത്രീകളോട് മാന്യമായി സംസാരിക്കാന്‍ തയ്യാറാകാത്ത വ്യക്തി തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അനീതിക്കെതിരെയുള്ള ഷോര്‍ട്ട് ഫിലിം തയ്യാറാക്കുന്നു എന്നത് വിരോധാഭാസമാണെന്നും സൗമിനി പറയുന്നു. ഷോര്‍ട്ട് ഫിലിം തയ്യാറാക്കി സാമൂഹിക പ്രതിബദ്ധത തെളിയിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ വാക്കിലും ശരീര ഭാഷയിലുമുള്ള സ്ത്രീവിരുദ്ധത സ്വയം മാറ്റേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. അങ്ങനെ മാത്രമേ സമൂഹം നവീകരിക്കപ്പെടുകയുള്ളൂവെന്നും സൗമിനി പറയുന്നു.

English summary
kochi mayor saumini jain's facebook post against jude antony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more