പിണറായി മോദിയെ അപമാനിച്ചോ? മോദിയുടെ വിദേശ പര്യടനസമയത്ത് തന്നെ മെട്രോയുടെ ഉദ്ഘാടനവും!!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: കേരള സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മെയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മെട്രോയുടെ ഉദ്ഘാടനം മെയ് 30ന് തീരുമാനിച്ചതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

തികഞ്ഞ അല്‍പ്പത്തമാണ് കേരള സര്‍ക്കാര്‍ കാണിക്കുന്നത്. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. പ്രധാനമന്ത്രി നടത്തുന്ന വിദേശ പര്യടനത്തിന്റെ തീയതി ഏപ്രില്‍ 19ന് തന്നെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

K Surendran

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 30ന് ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശംകഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഉഉയര്‍ന്നിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ട സര്‍വ്വീസ് നടത്തുന്നത്. ആദ്യ സ്റ്റേഷനായ ആലുവയില്‍ വച്ചാണ് മെട്രോയുടെ ഉദ്ഘാടനം.

English summary
Kochi Metro inaguration; K Surendran criticizes Kerala government
Please Wait while comments are loading...