മലയാളത്തിൽ പ്രസംഗിച്ച് വെങ്കയ്യനായിഡു! സംസ്ഥാന സർക്കാരിനും മെട്രോമാൻ ഇ ശ്രീധരനും പ്രത്യേക അഭിനന്ദനം

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിന്റെ ചരിത്രവേദിയായ കലൂർ സ്റ്റേഡിയത്തിലെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ ചുരുങ്ങിയ വാക്കുകളിലൂടെ സദസിന്റെ കരഘോഷം ഏറ്റുവാങ്ങി കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. മലയാളത്തിൽ സദസിനെ അഭിവാദ്യം ചെയ്താണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

രാജ്യമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും വേഗതയിൽ യാത്രാസജ്ജമായ മെട്രോയാണ് കൊച്ചിയിലേതെന്നും മന്ത്രി പറഞ്ഞു.

kochimetro

റെക്കോഡ് വേഗത്തിൽ മെട്രോയെ യാത്രാ സജ്ജമാക്കിയ സംസ്ഥാന സർക്കാരിനെയും മെട്രോമാൻ ഇ ശ്രീധരനെയും അദ്ദേഹം അഭിനന്ദിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ ജോലിക്ക് നിയമിച്ചതുൾപ്പെടെ കൊച്ചി മെട്രോയുടെ പ്രത്യേകതകളും വെങ്കയ്യനായിഡു പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആക്സിസ് ബാങ്കിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന കൊച്ചി മെട്രോ സ്മാർട്ട് വൺ കാർഡും വെങ്കയ്യ നായിഡു ചടങ്ങിൽ പുറത്തിറക്കി. സ്മാർട്ട് വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോയിൽ സ്വൈപ്പ് ചെയ്ത് യാത്ര ചെയ്യാമെന്നതിന് പുറമേ പണം പിൻവലിക്കൽ ഒഴികെയുള്ള ഡെബിറ്റ് കാർഡിന്റെ എല്ലാ സേവനങ്ങളും പ്രയോജനപ്പെടുത്താം.

English summary
kochi metro inauguration, union minister venkaih naidu speech.
Please Wait while comments are loading...