കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ കേസില്‍ മനപൂര്‍വം കുടുക്കി, പിന്നില്‍ എംഎല്‍എയുടെ ഭാര്യമടക്കമുള്ളവര്‍; അഞ്ജലി റിമാ ദേവ്

Google Oneindia Malayalam News

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ ചോദ്യം ചെയ്യലിനായി അഞ്ജലി റിമാ ദേവ് ഹാജരായി. ബുധനാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് അഞ്ജലി റിമാ ദേവ് ഹാജരായത്. കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഞ്ജലി റിമാ ദേവിനോട് ആവശ്യപ്പെട്ടിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലി റിമാ ദേവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നതിനിടെയാണ് അഞ്ജലി റിമാ ദേവ് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായത്.

ഇതിനിടെ നമ്പര്‍ 18 പോക്സോ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഒരു എം എല്‍ എ.യുടെ ഭാര്യ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണെന്ന് അഞ്ജലി റിമാ ദേവ് ആരോപിക്കുന്നു. എം എല്‍ എയുടെ ഭാര്യ ഉള്‍പ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകള്‍ ചോദ്യം ചെയ്തതിന്റെ വിരോധമാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണമെന്നാണ് അഞ്ജലി റിമാ ദേവ് പറയുന്നത്. പരാതിക്കാരിയെ ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അഞ്ജല റിമ ദേവ് കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാള്‍ സംഘര്‍ഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, 20 പേര്‍ അറസ്റ്റില്‍പശ്ചിമ ബംഗാള്‍ സംഘര്‍ഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, 20 പേര്‍ അറസ്റ്റില്‍

1

വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ജലി റിമാ ദേവാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയുടെയും പെണ്‍കുട്ടികളെ എത്തിച്ചതിന്റെയും ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കൈയിലുണ്ട് എന്നാണ് പൊലീസ് പറയുന്നത്. അഞ്ജലി റിമാ ദേവിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

2

കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടു പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് പോക്‌സോ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. വയനാട് സ്വദേശിനിയായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ ബലാത്സംഗ പരാതിയാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. പോക്‌സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റിമാ ദേവ്. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍ പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്തുവെന്നാണ് അമ്മയും മകളും പരാതിയില്‍ പറയുന്നത്.

3

ചില രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ആറു പേര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും അഞ്ജലി കേസിന്റെ തുടക്കം മുതല്‍ പറഞ്ഞിരുന്നു. റോയ് വയലാട്ടിനെ കുടുക്കാന്‍ തന്റെ പേര് മനപൂര്‍വം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമ ദേവ് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടു പോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് അമ്മയും മകളും പറയുന്നത്.

4

റോയ് വയലാട്ടിന്റെ സഹായിയാണ് അഞ്ജലി. കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ ഹോട്ടലാണ് ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന നമ്പര്‍ 18 ഹോട്ടല്‍. മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പായിരുന്ന അഞ്ജന ഷാജനുമാണ് കൊച്ചിയിലെ വാഹാനപകടത്തില്‍ മരിച്ചത്. ഇത് സംബന്ധിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. പ്രതി സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ വാഹനം പിന്തുടര്‍ന്നതാണ് മോഡലുകളടെ വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Recommended Video

cmsvideo
തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

English summary
Kochi Number 18 Pocso Case Anjali Rima Dev says she trapped by MLA's wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X