കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി നുരക്കും കൊച്ചി; രാജ്യത്തെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍!

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: മയക്ക് മരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ കൊച്ചിക്ക് രാജ്യത്ത് രണ്ടാം സ്ഥാനത്ത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 2015ല്‍ കൊച്ചിയില്‍ ലഹരി വിരുദ്ധ നിയമപ്രകാരം 654 കേസുകളാണ് രേകപ്പെടുത്തിയിരിക്കുന്നത്. 18,628 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മുംബൈയാണ് ഒന്നാം സ്ഥനത്ത് നില്‍ക്കുന്നത്.

അതേസമയം 442 ലഹരിവിരുദ്ധ കേസുകളുമായി തിരുവനന്തപുരം അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്. നാര്‍ക്കോട്ടിക് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പറതന്നെ ഉണ്ടാക്കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശ് പറഞ്ഞു. എറണാകുളം നഗര പരിധിയില്‍ മാത്രം ദിവസേന രണ്ട് വീതം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.

Drugs

കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍ ഇങ്ങനെ നീളുന്നു മായക്കുമരുന്ന് വാഹകര്‍. പോലീസിനെ കൂടാതെ എക്‌സൈസും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷം 60 കേസുകളും 2014-15 വര്‍ഷം 120 കേസുകളും 2015-16 വര്‍ഷം 270 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരളത്തില്‍ കഞ്ചാവ് കൃഷിക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്തിയതോടെ നിന്ന് കഞ്ചാവുകൃഷി ആന്ധ്രപ്രദേശ്, ഛത്തിസ്ഗഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടിരുന്നു. അതിനുശേഷം ഉത്തരേന്ത്യയില്‍നിന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ വഴി കൊച്ചിയിലും സമീപ ജില്ലകളിലും എത്തിക്കുന്ന കഞ്ചാവ് ഇവിടെയുള്ള ഇടനിലക്കാര്‍ വഴി സംസ്ഥാനത്തുടനീളം വിതരണം ചെയ്യുകയാണ്. കഞ്ചാവ് മാത്രമല്ല, എല്‍എസ്ഡി, കൊക്കെയ്ന്‍ തുടങ്ങിയ ലഹരിമരുന്നുകളും ഇങ്ങനെ എത്തുന്നുണ്ടെന്നാണ് വിവരം. കഞ്ചാവ്, ഹാഷീഷ് എന്നിവയുടെ ഉപയോഗവും വില്‍പനയും ഇതര സംസ്ഥാന തൊഴിലാളികളുടെയിടയിലും വന്‍തോതില്‍ വര്‍ധിച്ചതായും കണ്ടത്തെിയിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനയ്ക്ക് സോഷ്യല്‍ മീഡിയെയും കൂട്ടു പിടിക്കുന്നുണ്ട്.

English summary
Kochi has recorded the second highest number of cases under the Narcotic Drugs and Psychotropic Substances (NDPS) Act in the country in 2015, says the latest report of the National Crime Records Bureau. It shows that 654 NDPS cases were registered in Kochi city in 2015 while it was a mammoth 18,628 cases in Mumbai. Thiruvananthapuram, meanwhile, comes in the fifth position with 442 cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X