ഭൂമാഫിയയെ വിരട്ടിയ ശ്രീറാം വെങ്കിട്ടരാമൻ പിടിച്ചു നിന്നു!! അദീലയുടെ കസേര തെറിച്ചു!! പിന്നിൽ സിപിഎം ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ ഹീറോയാണ്. സിപിഎം നേതാക്കളുടെ എതിർപ്പുകളും ഭീഷണികളും ശക്തമായി മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ പോലെ കൈയ്യേറ്റക്കാർക്കെതിരെയും ഭൂമാഫിയയ്ക്കെതിരെയും ശക്തമായ നടപടി എടുത്ത കൊച്ചി സബ്കളക്ടർ അദീല അബ്ദുള്ളയ്ക്ക് കസേര തെറിച്ചിരിക്കുകയാണ്. അതും റവന്യൂ വകുപ്പിന്റെ പിന്തുണ ഉണ്ടായിട്ട് പോലും.

കൊച്ചി സബ്കളക്ടർ ചുമതലയിൽ നിന്ന് ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്കാണ് അദീലയെ മാറ്റിയിരിക്കുന്നത്. ജൈവ വൈപ്പിൻ പദ്ധതി നോഡൽ ഓഫീസറുടെ അധിക ചുമതലയും അദീലയ്ക്കുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. അജൻഡയ്ക്ക് പുറത്തു നിന്നുള്ള ഇനമായിട്ട് മുഖ്യമന്ത്രി തന്നെയാണ് വിഷയം അവതരിപ്പിച്ച് തീരുമാനം എടുത്തത്.

adeela abdulla

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയ്യേറ്റത്തിനും നിലം നികത്തലിനുമെതിരെ അദാല കർശന നടപടി സ്വീകരിച്ചിരുന്നു. കൂടാതെ നഗരത്തിന്റെ പല ഇടങ്ങളിലായി 60 കോടി രൂപയോളം വിലവരുന്ന ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി എടുത്തിരുന്നു. ഇതൊക്കയാണ് അദീലയുടെ കസേര തെറിക്കാൻ കാരണമായത്.

കൂടാതെ സ്വകാര്യ ഫ്ലാറ്റ് നിർമാണ സ്ഥാപനത്തിന് ഏഴര ഏക്കറോളം നികത്താന്‍ അനുമതി നൽകാതിരുന്നു. ഇതിനെ തുടർന്ന് ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകുന്നത് നിലനിൽക്കില്ലെന്ന് ഉപദേശം ലഭിച്ചിരുന്നുവെങ്കിലും റവന്യൂ വകുപ്പിന്റെ പിന്തുണയോടെ അപ്പീൽ നൽകാൻ തയ്യാറെടുക്കുമ്പോഴായിരുന്നു കസേര തെറിച്ചത്.

സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് നടപടി. അദീലയെ മാറ്റണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമനെയും ഇടുക്കി കളക്ടകർ ഗോകുലിനെയും മാറ്റണമെന്ന് ജില്ലയിലെ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാദം ഭയന്ന് തത്കാലം മാറ്റിവച്ചിരിക്കുകയാണ്.

English summary
kochi subcollector adeela adulla change from post.
Please Wait while comments are loading...