കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴല്‍പണ കേസ്: സതീശന്റെ മൊഴിയില്‍ ബിജെപി കുടുങ്ങുന്നു? ആരൊക്കെ ആണ് ആ നേതാക്കള്‍

Google Oneindia Malayalam News

തൃശൂര്‍: കൊടകര കുഴല്‍പണ കേസിന് കവര്‍ച്ചയ്ക്ക് അപ്പുറത്തുള്ള മാനങ്ങളുണ്ട് എന്നാണ് പോലീസില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍. കവര്‍ച്ചയില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ കുഴല്‍പണത്തിന്റെ ഉറവിടത്തിന്റെ കാര്യത്തില്‍ ബിജെപി ബന്ധം ഏറെക്കുറേ വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധിധര്‍മരാജന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതലകള്‍.. എം ഗണേശന്റെ മൊഴി; ബിജെപിയ്ക്ക് വീണ്ടും പ്രതിസന്ധി

കൊടകര കുഴല്‍പ്പണക്കേസില്‍ ട്വിസ്റ്റ് സംഭവിക്കുമോ? അന്വേഷണം ഉന്നത നേതാക്കളിലേക്ക്, ബിജെപിയില്‍ ആശങ്കകൊടകര കുഴല്‍പ്പണക്കേസില്‍ ട്വിസ്റ്റ് സംഭവിക്കുമോ? അന്വേഷണം ഉന്നത നേതാക്കളിലേക്ക്, ബിജെപിയില്‍ ആശങ്ക

ഏറ്റവും ഒടുവില്‍, ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ മൊഴി കൂടി പുറത്ത് വന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ഉന്നത നേതാക്കളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...

പണം വന്ന വഴി

പണം വന്ന വഴി

കര്‍ണാടകത്തില്‍ നിന്ന് സുനില്‍ നായിക് എത്തിച്ച പണം, കോഴിക്കോട് നിന്ന് ധര്‍മരാജന്‍ ആണ് കാറില്‍ കൊടുത്തയച്ചത് എന്നാണ് വിവരം. ഈ പണം ആണ് വോട്ടെടുപ്പിന് രണ്ട് നാള്‍ മുമ്പ് കൊടകരയില്‍ നിന്ന് കാര്‍ അടക്കം തട്ടിയെടുക്കപ്പെട്ടത്. പിന്നീട് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

സതീശന്റെ മൊഴി

സതീശന്റെ മൊഴി

കുഴല്‍പണം തട്ടിയെടുക്കപ്പെട്ട കേസിലെ പരാതിക്കാരന്‍ ആയ ധര്‍മരാജന് ഹോട്ടലില്‍ റൂം ബുക്ക് ചെയ്തത് ബിജെപി ഓഫീസില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. താന്‍ തന്നെയാണ് ഹോട്ടലില്‍ വിളിച്ചുപറഞ്ഞ് മുറി ബുക്ക് ചെയ്തത് എന്ന് ഓഫീസ് സെക്രട്ടറിയായ സതീശന്‍ അന്വേഷണ സംഘത്തിനോട് സമ്മതിച്ചുകഴിഞ്ഞു.

നേതാക്കള്‍ പറഞ്ഞിട്ട്

നേതാക്കള്‍ പറഞ്ഞിട്ട്

ആര്‍ക്ക് വേണ്ടിയാണ് മുറികള്‍ ബുക്ക് ചെയ്തത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സതീശന്റെ മൊഴി. ജില്ലയിലെ നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങനെ ചെയ്തത്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി നാല് മാസം മുമ്പാണ് താന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് എന്നും സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേതാക്കളിലേക്ക്

നേതാക്കളിലേക്ക്

ധര്‍മരാജനും സംഘത്തിനും വേണ്ടി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ച നേതാക്കള്‍ ആരെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ജില്ലയിലെ ഏറ്റവും പ്രമുഖരായ ബിജെപി നേതാക്കള്‍ തന്നെയാണ് ഇവര്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

ഉന്നത നേതാക്കളിലേക്ക്

ഉന്നത നേതാക്കളിലേക്ക്

കേസ് അന്വേഷണം ഇപ്പോള്‍ തന്നെ ഉന്നത നേതാക്കളിലേക്ക് എത്തിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചും ചോദ്യമുയര്‍ന്നു. സംഘടനാ ആവശ്യങ്ങള്‍ക്ക് വേണ്ടി വിളിച്ചത് എന്നായിരുന്നു മറുപടി.

ബിജെപി നേതാവിന്

ബിജെപി നേതാവിന്

പണം കൊടുത്തുവിട്ടത് താന്‍ ആണെന്ന് ധര്‍മരാജന്‍ കൃത്യമായി മൊഴി നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് കൈമാറാന്‍ ആണ് നിര്‍ദ്ദേശിച്ചത് എന്നാണ് വിവരം. കര്‍ത്തയുടെ ഫോണ്‍ റെക്കോര്‍ഡുകളിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് ചുമതല

തിരഞ്ഞെടുപ്പ് ചുമതല

ഇത്രയും വലിയ കള്ളപ്പണ ഇടപാട് നടത്തിയ ധര്‍മരാജന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തങ്ങളായിരുന്നു ബിജെപിയും ആര്‍എസ്എസും നല്‍കിയിരുന്നത് എന്നാണ് വിവരം. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം സംബന്ധിച്ചാണ് ധര്‍മരാജനെ ബന്ധപ്പെട്ടത് എന്നാണ് എം ഗണേശന്‍ നല്‍കിയ മൊഴി. ഇത് അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

സുരേന്ദ്രന്റെ പേരും

സുരേന്ദ്രന്റെ പേരും

ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്ത പറഞ്ഞ കാര്യവും പൊതുമണ്ഡലത്തില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. തനിക്ക് കുഴല്‍പണ ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ കര്‍ത്ത, കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം എന്നായിരുന്നു ചോദ്യം ചെയ്യലിന് പിറകെ അദ്ദേഹം പറഞ്ഞത്.

കൊടകര കുഴല്‍പണം: കൂടുതല്‍ അറിയണമെങ്കില്‍ കെ സുരേന്ദ്രനോട് ചോദിക്കണമെന്ന് കര്‍ത്ത, വീണ്ടും ചോദ്യം ചെയ്യുംകൊടകര കുഴല്‍പണം: കൂടുതല്‍ അറിയണമെങ്കില്‍ കെ സുരേന്ദ്രനോട് ചോദിക്കണമെന്ന് കര്‍ത്ത, വീണ്ടും ചോദ്യം ചെയ്യും

Recommended Video

cmsvideo
Central government is not supplying free food kit to any states

കൊടകര കുഴല്‍പണം എത്തിയത് കര്‍ണാടക ബിജെപിയില്‍ നിന്ന്? ആരോപണം ശക്തം, ഇഡി അന്വേഷണം എവിടെ...കൊടകര കുഴല്‍പണം എത്തിയത് കര്‍ണാടക ബിജെപിയില്‍ നിന്ന്? ആരോപണം ശക്തം, ഇഡി അന്വേഷണം എവിടെ...

English summary
Kodakara Black Money Case: BJP Thrissur District Office secretary gave crucial statement to Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X