കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസുകാർ ലക്ഷ്യം വച്ചത് മോഹനൻ മാസ്റ്ററെ വധിക്കാൻ?? എല്ലാം ആസൂത്രിതം!!

ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കോടിയേരി. ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താനുളള ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട് : സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദില്ലിയിൽ യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണിതെന്നും കോടിയേരി പറഞ്ഞു.

<strong>20 പെണ്‍കുട്ടികള്‍ ഒളിച്ചോടി, 2 പേര്‍ ജീവനൊടുക്കി!! ഈ അഗതിമന്ദിരത്തില്‍ നടക്കുന്നത് ഞെട്ടിക്കും!!</strong>20 പെണ്‍കുട്ടികള്‍ ഒളിച്ചോടി, 2 പേര്‍ ജീവനൊടുക്കി!! ഈ അഗതിമന്ദിരത്തില്‍ നടക്കുന്നത് ഞെട്ടിക്കും!!

ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരുടെ മൊഴി പുറത്ത് വന്നതിലൂടെ കാരായി രാജനും കാരായി ചന്ദ്രശേഖരനും നിരപരാധികളാണെന്ന് തെളിഞ്ഞതായി കോടിയേരി പറഞ്ഞു. മൊഴിപ്രകാരം യഥാർഥ പ്രതികളെ സിബിഐ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കോടിയേരി.

നടന്നത് മോഹനനെ കൊലപ്പെടുത്താനുള്ള ശ്രമം

നടന്നത് മോഹനനെ കൊലപ്പെടുത്താനുള്ള ശ്രമം

ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കോടിയേരി. ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താനുളള ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. ആര്‍എസ്എസ് വ്യാപകമായി ആക്രമണം നടത്തുകയാണെന്നും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ഇരുപതോളം പാര്‍ട്ടി ഓഫിസുകളാണ് തകര്‍ക്കപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

ദില്ലിയിലെ ആക്രമണത്തിൻറെ തുടർച്ച

ദില്ലിയിലെ ആക്രമണത്തിൻറെ തുടർച്ച

ദില്ലിയില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഹിന്ദുസേന പ്രര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നാണ് കോടിയേരി പറയുന്നത്. ബുധനാഴ്ചയാണ് യെച്ചൂരിക്ക് നേരെ ആക്രമണം ഉണ്ടായത്.

തുടർച്ചയായി ആക്രമണമാണെന്ന് വരുത്തി തീർക്കാൻ

തുടർച്ചയായി ആക്രമണമാണെന്ന് വരുത്തി തീർക്കാൻ

അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കയറി വരാന്‍ വേണ്ടിയാണ് സിപിഎം കേന്ദ്രങ്ങളില്‍ കയറി ആക്രമണം നടത്തുന്നതെന്നാണ് കോടിയേരി പറയുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങളാണെന്നും ക്രമസമാധാനം തകര്‍ന്നെന്നും സ്ഥാപിക്കാനാണ് ബിജെപി-ആര്‍എസ്എസ് ശ്രമമെന്നും കോടിയേരി ആരോപിച്ചു.

കലാപ കേന്ദ്രമാക്കി മാറ്റാൻ

കലാപ കേന്ദ്രമാക്കി മാറ്റാൻ

പാര്‍ട്ടി ഓഫിസിന് നേരെ ബിജെപിക്കാര്‍ എറിഞ്ഞ ബോംബുകള്‍ പൊട്ടിയിരുന്നെങ്കില്‍ വൻ പ്രത്യാഘാതങ്ങൾ തന്നെ ഉണ്ടാകുമായിരുന്നുവെന്ന് കോടിയേരി. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചെറുത്തുനില്‍ക്കേണ്ടി വരുമെന്നും അങ്ങനെ നമ്മുടെ സംസ്ഥാനത്തെ കലാപ കേന്ദ്രമായി മാറ്റാനാണ് അവരുടെ ശ്രമമെന്നും കോടിയേരി പറയുന്നു.

 ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് മോഹിക്കണ്ട

ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് മോഹിക്കണ്ട

സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന മോഹിക്കേണ്ടെന്ന് കോടിയേരി പറയുന്നു. അങ്ങനെയൊരു മോഹം ബിജെപിക്ക് ഉണ്ടെങ്കില്‍ അതങ്ങ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷായുടെ സന്ദർശനത്തിന് പിന്നാലെ

അമിത്ഷായുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ ആര്‍എസ്എസ് ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടിയേരി. അമിത് ഷാ ഇഫക്റ്റാണിതെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടാനുളള ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സംയമനം പാലിക്കണം

സംയമനം പാലിക്കണം

ബിജെപിക്കാരുടെ പ്രകോപനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകാന്‍ പാടില്ലെന്നും സംയമനം പാലിക്കണമെന്നും കോടിയേരി നിർദേശിച്ചു. ബിജെപി-ആര്‍എസ്എസ് ആക്രമണങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിങ്കളാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനങ്ങളെ അണിനിരത്തി ആക്രമണങ്ങളെ എതിര്‍ക്കാനായി ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി.

English summary
kodiyeri against rss on kozhikkode district committee office attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X