നയിക്കാന്‍ കോടിയേരി തന്നെ: സെക്രട്ടറി സ്ഥാനത്ത് മൂന്നാം ഊഴം, റിയാസും സ്വരാജും സെക്രട്ടറിയേറ്റില്‍
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ കോടിയേരി ബാലകൃഷ്ണന് മൂന്നാം ഊഴം. കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളം ഏകകണ്ഠമായിട്ടാണ് കോടിയേരെ ബാലകൃഷ്ണനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 2015ൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ൽ വീണ്ടും സെക്രട്ടറിയായെങ്കിലും 2020 നവംബറിൽ ആരോഗ്യകാരണങ്ങളാൽ താൽക്കാലികമായി ഒഴിവായി. ഇക്കാലയളവില്‍ എ വിജയരാഘവനായിരുന്നു ആക്ടിങ് സെക്രട്ടറിയുടെ ചുമതല വഹിച്ചത്. പിന്നീട് ചികിത്സ കഴിഞ്ഞ തിരിച്ചെത്തിയ കോടിയേരി വീണ്ടും പാർട്ടിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
കോടിയേരി അടക്കം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ 17 പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് ലഭിച്ചത്. മുന്‍ മന്ത്രി ജി സുധാകരനേയും സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് സുധാകരന്‍ നേരത്തെ പാർട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 16 പേരാണ് പുതുമുഖങ്ങള്‍. 13 വനിതകളുമുണ്ട്. പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ്, സജി ചെറിയാൻ, വി.എൻ.വാസവൻ, കെ.കെ. ജയചന്ദ്രൻ , ആനാവൂർ നാഗപ്പന്‍ എന്നിവരാണ് സെക്രട്ടറിയേറ്റില്‍ പുതുതായി ഇടം പിടിച്ചവർ

സംസ്ഥാന സമിതിയിലെ പുതുമുഖങ്ങള്‍
എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ്‌സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം
അമ്മയേപ്പൊലെ തന്നെയുണ്ട്: വൈറലായി മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം
സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ടി എം തോമസ് ഐസക്, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, എ വിജയരാഘവൻ, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലൻ, എം വി ഗോവിന്ദൻ, ബേബി ജോൺ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്‌ണൻ, കെ പി സതീഷ് ചന്ദ്രൻ, എം വി ബാലകൃഷ്‌ണൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, പി മോഹനൻ, പി സതീദേവി, എ പ്രദീപ്‌കുമാർ, പി എ മുഹമ്മദ് റിയാസ്, ഇ എൻ മോഹൻദാസ്, പി കെ സൈനബ, പി ശ്രീരാമകൃഷ്‌ണൻ, പി നന്ദകുമാർ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്, എം ബി രാജേഷ്, എ സി മൊയ്‌തീൻ, എൻ ആർ ബാലൻ, പി കെ ബിജു, എം കെ കണ്ണൻ, സി എൻ മോഹനൻ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, എസ് ശർമ, എം സ്വരാജ്, ഗോപി കോട്ടമുറിക്കൽ, കെ കെ ജയചന്ദ്രൻ, കെ പി മേരി, വി എൻ വാസവൻ, ആർ നാസർ, സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത, കെ പി ഉദയഭാനു, എസ് സുദേവൻ, പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജഗോപാൽ, കെ വരദരാജൻ, എസ് രാജേന്ദ്രൻ, സൂസൻ കോടി, കെ സോമ പ്രസാദ്, എം എച്ച് ഷാരിയാർ, ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവൻകുട്ടി, ഡോ. വി ശിവദാസൻ, കെ സജീവൻ, പുത്തലത്ത് ദിനേശൻ, എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ് ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം.
നിലവിലെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവർ
പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട് കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ് മാത്യൂ
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications