Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായ പരിധി 75 വയസ്സ്; ഒഴിവാക്കുന്നവരെ പാർട്ടി സംരക്ഷിക്കും; കോടിയേരി ബാലകൃഷ്ണൻ

പ്രായ പരിധി 75 വയസ്സ്; ഒഴിവാക്കുന്നവരെ പാർട്ടി സംരക്ഷിക്കും; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സി പി എം പാർട്ടി കമ്മിറ്റികളിലെ ഏറ്റവും ഉയർന്ന പ്രായപരിധി 75 വയസ്സാക്കി. കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികളിൽ വരെ ഉയർന്ന പ്രായ പരിധി 75 വയസ്സായിരിക്കും. പാർട്ടിയിൽ നിന്നും ഒഴിവാക്കുന്നവരെ പാർട്ടി തന്നെ സംരക്ഷിക്കുമെന്നും സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വഞ്ചിയൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

1

ഉദ്ഘാടന സമ്മേളനത്തിൽ കൊടിയേരി പറഞ്ഞത് ഇങ്ങനെ ;-
- എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉൾപ്പെടുത്തും.
- ഏരിയാ കമ്മിറ്റികളിൽ 40 വയസ്സിൽ താഴെ രണ്ടു പേരെന്നത് നിർബന്ധമാക്കും.
- പുതിയ ആളുകള്‍ക്ക് പാര്‍ട്ടിയില്‍ അവസരം കൊടുക്കണം.
- പാർട്ടി ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസിലും വരുന്നവർക്ക് നീതി നൽകണം.

2

പാർട്ടി പ്രവർത്തകർ അധികാര ദല്ലാൾ ആകരുതെന്നും കോടിയേരി പറഞ്ഞു. സ്വയം അധികാര കേന്ദ്രമായി മാറരുത്. ഇത് പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളണം എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടി ആയുളള സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 75 വയസ്സ് പിന്നിട്ട നിരവധി നേതാക്കള്‍ ഉപരി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കും. സിപിഎം നേതാവ് കോടിയേരി ബാലകൃഷണന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രായ പരിധി കടന്നതിനാല്‍ പലരും പുറത്ത് പോവേണ്ടി വരും. അവർക്ക് അലവന്‍സ്, വൈദ്യ സഹായം, മറ്റ് സഹായങ്ങള്‍ എന്നിവ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

3

പാർട്ടി ലെവി മാസത്തിലാക്കണമെന്നും വർഷത്തിൽ നൽകുന്ന രീതി മാറ്റണമെന്നും വരുമാനത്തിന് അനുസരിച്ച് ലെവി നൽകണം എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അംഗങ്ങളുടെ എണ്ണം വർധിച്ചിട്ട് കാര്യമില്ല. ഗുണമേന്മയുള്ള പാർട്ടി അംഗങ്ങൾ വേണം എന്നാണ് കൊടിയേരി പറഞ്ഞത്.

എൽ ഡി എഫിന് എതിരായി വോട്ട് ചെയ്തവർക്ക് കൂടി സേവനം ചെയ്യാനാണ് ഭരണമെന്ന് ഓർക്കണം. സ്ത്രീകൾ, പട്ടികജാതി, പിന്നാക്ക, ന്യൂനപക്ഷ, സാമ്പത്തിക പിന്നാക്ക അവസ്ഥയിലുള്ളവർക്ക് സർക്കാർ മുൻഗണന നൽകും. ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അതി ദരിദ്രരെ പാർട്ടി കണ്ടെത്തും. വർഗീയ, ജാതി സംഘടനകൾ വലത് പക്ഷ ആശയം പ്രചരിപ്പിക്കുന്നു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റി ഇതിനെ ചെറുക്കണം. സാക്ഷരതാ പ്രസ്ഥാനം പോലുള്ള ഉത്തരവാദിത്തമായി ഇതിനെ കാണണമെന്നും കോടിയേരി പറഞ്ഞു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    4

    അതേസമയം, സി പി എം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായ പരിധി സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എങ്കിലും പാര്‍ട്ടി നേതൃത്വം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല. ജില്ലാതലം മുതലുള്ള ഘടകങ്ങളില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മില്‍ തലമുറമാറ്റം ഉറപ്പ് ആണ്.

    88 അംഗങ്ങളും 8 ക്ഷണിതാക്കളും ഉള്‍പ്പെടെ 96 സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിൽ ഉളളത്. ഇതില്‍ ഏകദേശം ഇരുപതോളം പേര്‍ 75 വയസ്സ് പിന്നിട്ടവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉളള മുതിര്‍ന്ന നേതാക്കൾ എല്ലാം ഈ പ്രായ പരിധിക്ക് പുറത്താണ് വരുന്നത്. ചിലര്‍ക്ക് ഇളവ് കൊടുക്കാം എങ്കിലും പ്രധാനപ്പെട്ട പലരും ഈ പ്രഖ്യാപനത്തോടെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്ത് പോകാനാണ് സാധ്യത.


    സംസ്ഥാന സെക്രട്ടേറിയറ്റിലെ ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, കെ കരുണാകരന്‍, കെജെ തോമസ് തുടങ്ങിയ പ്രധാനപ്പെട്ട പലരും 75 വയസ്സ് പ്രായം പിന്നിട്ടവരാണ്. ഇവരെല്ലാം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തോടെ നേതൃനിരയില്‍ നിന്ന് പുറത്തുപോകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+