കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ കേന്ദ്രീകരിച്ച് ആസൂത്രിത ശ്രമം'; നേരിടുമെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന്‍ ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുകളിലുമാണ്‌. ഇത്തരം നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇതിനെതിരെ ശക്തമായി നേരിടുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ഇകെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

kodiyerinew-166029

'ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഇടപെടുന്ന സർക്കാരാണ് പിണറായി വിജയൻ സർക്കാർ എന്നതാണ് നമുക്ക് ലഭിച്ച ജനകീയ അംഗീകാരം. അതിനാൽ തന്നെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ചില ആസൂത്രിതയമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്‌ട്രീയ വെല്ലുവിളികള്‍ സി പി എം നേരിടുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കണം. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുകളിലുമാണ്‌. രാജ്‌ഭ‌വന്‍ ആസ്ഥാനമായും ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. ഈ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും.

ജനങ്ങളുടെ ശക്തിയാണ് സി പി എമ്മിന്റെ ശക്തി. ശത്രുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. രാഷ്ട്രീയപരമായും കായികമായും പാര്‍ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. 17 സഖാക്കളെയായാണ് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയത്. ഇത്തരം അക്രമങ്ങളെ നേരിടാൻ ശക്തിപൂർവ്വം പ്രവർത്തിക്കാൻ പാർടിക്ക് കഴിയണമെന്നും കോടിയേരി പറഞ്ഞു.

'മുഖ്യമന്ത്രിക്ക് എന്തിന് അധിക സുരക്ഷ'? സര്‍ക്കാരിനെ വിടാതെ സിപിഐ, വീണ്ടും വിമര്‍ശനം'മുഖ്യമന്ത്രിക്ക് എന്തിന് അധിക സുരക്ഷ'? സര്‍ക്കാരിനെ വിടാതെ സിപിഐ, വീണ്ടും വിമര്‍ശനം

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
Kodiyeri balakrishnan's criticism against raj bhavan and governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X