• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ കണ്ണും കാതും, സിപിഎമ്മിന്റെ 'ചിരി മുഖം'; ആ ചരിത്രനേട്ടവും കണ്ട് കോടിയേരിയുടെ മടക്കം

Google Oneindia Malayalam News

ചെന്നൈ: സിപിഎമ്മിന്റെ സൗമ്യ മുഖങ്ങളില്‍ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ തഴക്കത്തിനും വഴക്കത്തിനുമൊപ്പം, അവിടെയുള്ള നേതാക്കള്‍ക്ക് പൊതുവെ സൗമ്യത കുറവാണെന്ന അപവാദത്തെ തിരുത്തി കുറിച്ച രാഷ്ട്രീയ പ്രയാണമായിരുന്നു കോടിയേരി.

സിപിഎമ്മിന്റെ ഏത് പ്രതിസന്ധിയെയും വളരെ കൂളായി നേരിടുന്ന നേതാവെന്ന പേരും കോടിയേരിക്കുണ്ടായിരുന്നു. അര്‍ബുദം മൂര്‍ച്ഛിച്ചത്തിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിയോഗം. മൂന്ന് തവണയായി അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി പദം വഹിച്ചിരുന്നു....

1

സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് കോടിയേരി പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് എത്തിയത്. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ തലത്തിലെ ജോയിന്റ് സെക്രട്ടറി പദം 1973 മുതല്‍ 1979 വരെയുള്ള കാലയളയവില്‍ വഹിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം 16 മാസത്തോളം ജയിലില്‍ ആയിരുന്നു കോടിയേരി. 1980-82 കാലയളവില്‍ ഡിവൈഎഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. സിപിഎമ്മിനെ പിബി അംഗം കൂടിയായിരുന്നു കോടിയേരി.

2

മേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവംമേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവം

തലശ്ശേരിയില്‍ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായി 1953ലായിരുന്നു കോടിയേരിയുടെ ജനനം. കോടിയേരിയുടെ വളര്‍ച്ച രണ്ടായിരത്തിന് ശേഷമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പതിയെ ഔദ്യോഗിക പക്ഷ നേതാവായും അദ്ദേഹം അറിയപ്പെട്ടു. 2001 മുതല്‍ 2006 വരെ പ്രതിപക്ഷ ഉപനേതാവായിരുന്നു അദ്ദേഹം. 2011 മുതല്‍ 2016 വരെയും ആ പദവി തുടര്‍ന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചു. ടൂറിസവും കോടിയേരി കൈകാര്യം ചെയ്തിരുന്നു.

3

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചുസിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

അന്നേ ഈ ചിരിക്കുന്ന മുഖം മാധ്യമങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സ്വീകാര്യമായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തെ കുറിച്ച് പൊതുവേ തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്ന സമയത്താണ് കോടിയേരിയുടെ സൗമ്യമായ ഇടപെടലുകള്‍ എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നത്. തിരഞ്ഞെടുപ്പ് മേഖലയിലും അദ്ദേഹത്തിന് നേട്ടമുണ്ടാക്കാനായിരുന്നു. 1982 മുതല്‍ 1991 വരെ തലശ്ശേരി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു അദ്ദേഹം. 2001 മുതല്‍ 2016 വരെ അദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെ വീണ്ടും വിജയിച്ചിരുന്നു.

4

പാര്‍ട്ടി ഏറ്റവും ശക്തമായി കേരളത്തില്‍ നില്‍ക്കുന്നത് കണ്ടാണ് കോടിയേരിയുടെ മടക്കം. ഓഗസ്റ്റിലായിരുന്നു അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണും കാതുമായി പ്രവര്‍ത്തിച്ചത് കോടിയേരിയായിരുന്നു. ഏത് വിവാദം വന്നപ്പോഴും അതിനെ പതര്‍ച്ചകളൊന്നുമില്ലാതെ പ്രതിരോധിക്കാന്‍ കോടിയേരിക്ക് സാധിച്ചിരുന്നു. അത് മാത്രമല്ല കേരളത്തില്‍ ഭരണത്തുടര്‍ച്ച സിപിഎം നേടുന്നത് കണ്ടാണ് അദ്ദേഹം മടങ്ങുന്നത്. ഇത് മറ്റൊരു നേതാവിനും കിട്ടാത്ത സൗഭാഗ്യം കൂടിയാണ്.

5

ഈ ബോട്ടിംഗ് ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് അജ്ഞാത മുഖം; 11 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്ഈ ബോട്ടിംഗ് ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് അജ്ഞാത മുഖം; 11 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്

സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായിരുന്ന സമയത്ത്, പിണറായി-വിഎസ് പോര് അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോഴും അതെല്ലാം നിയന്ത്രിക്കുന്നതില്‍ കോടിയേരിക്ക് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. പ്രായോഗികവാദിയായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായതും വ്യക്തിപരമായതുമായ കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്നത് കോടിയേരിയുടെ മിടുക്കായിരുന്നു. മക്കളുടെ വിവാദങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലും കൃത്യമായ ഉത്തരം കോടിയേരിക്കുണ്ടായിരുന്നു. വിഎസ്സിനെതിരെ പ്രത്യക്ഷത്തില്‍ പോരിനിറങ്ങിയിട്ടില്ല എന്നതും കോടിയേരിയുടെ രാഷ്ട്രീയ മാന്യതയായിരുന്നു.

English summary
kodiyeri balakrishnan's demise a big loss to cpm, he is ears and nose of pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X