കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം പനിപ്പേടിയിൽ.. കോടിയേരിക്ക് പേടി ആർഎസ്എസ് വൈറസുകളെ... വൈറസുകളെ ജനം തിരിച്ചറിയണമെന്ന്...!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം പനി പേടിയിലാണ്. നിപ വൈറസ് മൂലം നാല് പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്. നിപാ വൈറസ് പനി പടര്‍ന്ന് പിടിക്കാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനുമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. .വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരമൊരു പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍, ചില ആര്‍ എസ് എസ് വൈറസുകളെ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുമായി സോഷ്യല്‍മീഡിയയില്‍ കാണാനാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിപാ വൈറസുകളെ പോലെ അപകടകാരികളായ ആര്‍ എസ് എസ് വൈറസുകളെയും ജനങ്ങള്‍ തീരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും കോടിയേരി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പ്

രാഷ്ട്രീയ മുതലെടുപ്പ്

ആർഎസ്എസ് നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീ യ മുതലെടുപ്പ് നടത്തിയിരുന്നു. കേരളത്തിനെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതിനിടെ വിവാദ പ്രസ്താവനകളും രാഷ്ട്രീയ മുതലെടുപ്പുകളുമായി സംഘപരിവാര്‍ നേതാക്കള്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബിജെപിയുടെ സംസ്ഥാന മീഡിയ കോഡിനേറ്ററും കുമ്മനം രാജശേഖരന്റെ പേഴ്‌സണല്‍ സെക്രട്ടറിയുമായ സന്ദീപ് ആര്‍, മഹിളാ മോര്‍ച്ച മുന്‍ നേതാവും ആര്‍.എസ്.എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി പ്രവര്‍ത്തകയുമായ ലസിതാ പാലക്കല്‍ എന്നിവരാണ് വിവാദ പ്രസ്താവനകളുമായി രംഗത്ത് എത്തിയിരുന്നത്.

തലതിരിഞ്ഞ പനി

തലതിരിഞ്ഞ പനി

തലതിരിഞ്ഞവർ ഭരിക്കുമ്പോൾ തലതിരിഞ്ഞ പനി എന്നായിരുന്നു ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘പനി' ‘നിപ' എന്നായിരുന്നു ഉദ്ദേശസിച്ചത്. ബംഗ്‌ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം വൈറസ് ബാധക്ക് കാരണമാണോ എന്ന് അന്വേഷിക്കണം.' എന്നായിരുന്നു ബി.ജെ.പിയുടെ സംസ്ഥാന മീഡിയ കോഡിനേറ്ററും മൂന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സന്ദീപിന്റെ പോസ്റ്റ്.

നിപ വൈറസിനേക്കാൾ അപകടം

നിപ വൈറസിനേക്കാൾ അപകടം


രണ്ട് നേതാക്കളുടെയും പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. സന്ദീപിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വക്കേറ്റ് പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ നിപാ വൈറസിനേപോലെ തന്നെ അപകടരമാണ് ജനങ്ങള്‍ ഒറ്റകെട്ടായി നിന്ന് ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കെണ്ട സമയത്ത് പോലും മനുഷ്യനെ വേര്‍തിരിക്കുന്ന ഇത്തരക്കാര്‍ നമ്മുടെ നാടിന് ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖം

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖം

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

വൻ സുരക്ഷ ക്രമീകരണങ്ങൾ

വൻ സുരക്ഷ ക്രമീകരണങ്ങൾ

സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജിന് പുറമെ ബീച്ച് ആശുപത്രി, പേരാമ്പ്ര, താമരശ്ശേരി, കൊയിലാണ്ടി താലൂക്കാശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചു.

കിണറ്റിൽ കണ്ടെത്തിയ വവ്വാലുകൾ

വൈറസ് പകർന്നത് മരിച്ചവരുടെ വീട്ടിലെ കിണറിൽ കണ്ടെത്തിയ വവ്വാലുകളിൽ നിന്നാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് കേന്ദ്ര സംഘം. വ്യക്തത വരുത്തുന്നതിനായി പൂനൈയിൽ നിന്നുള്ള വിദഗ്ധർ സ്ഥലം സന്ദർശിക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് ശരിയായ ദിശയിലെന്നും കേന്ദ്ര സംഘ തലവൻ ഡോ സുജിത് കെ സിംഗ് പറഞ്ഞു. ജാനകിയുടെ മരണമാണ് അവസാനം സ്ഥിരീകരിച്ചത്. എയിംസിലെ വിദഗ്ദ സംഘവും കേന്ദ്ര മൃഗ പരിപാലന സംഘവും ചൊവ്വാഴ്ച കോഴിക്കോടെത്തുന്നുണ്ട് .

English summary
Kodiyeri Balakrishnan's facebook post about Nipha virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X