Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പാര്‍ട്ടി ഓഫീസില്‍ 'ഒളിവില്‍' കഴിയുന്ന സക്കീര്‍ ഹുസൈന്‍ കീഴടങ്ങണമെന്ന് കോടിയേരി

ആരോപണം നേരിടുന്നവര്‍ നിയമത്തിന് വിധേയരാകണം. കുറ്റവാളി എന്ന് ഇപ്പോള്‍ വിളിക്കാന്‍ ആകില്ലെന്നും ആരോപണ വിധേയനാണ് സക്കീര്‍ ഹുസൈന്‍ എന്നും കോടിയേരി വിശദമാക്കി.

തിരുവനന്തപുരം: വ്യവസായിയെ തട്ടികൊണ്ട്‌പോയ കേസില്‍ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സക്കീര്‍ ഹുസൈന്‍ കളമശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലാണ് ഇപ്പോള്‍ ഉള്ളത്. സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസില്‍ എത്തിയത് പരിശോധിക്കുമെന്നും സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആരോപണം നേരിടുന്നവര്‍ നിയമത്തിന് വിധേയരാകണം. കുറ്റവാളി എന്ന് ഇപ്പോള്‍ വിളിക്കാന്‍ ആകില്ലെന്നും ആരോപണ വിധേയനാണ് സക്കീര്‍ ഹുസൈന്‍ എന്നും കോടിയേരി വിശദമാക്കി. തിങ്കളാഴ്ച വൈകുന്നേരമാണ് ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ സിപിഎമ്മിന്റെ കളമശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിയത്. തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസിലുണ്ടെന്നും കീഴടങ്ങില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. കീഴടങ്ങാന്‍ കോടതി ഏഴ് ദിവസം സാവകാശം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

 ഒന്നാം പ്രതി

ഒന്നാം പ്രതി

വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 സ്പോര്‍ട് കൗണ്‍സില്‍

സ്പോര്‍ട് കൗണ്‍സില്‍

വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ സിപിഎം മാറ്റിയിരുന്നു. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് സക്കീര്‍.

മുഖ്യമന്ത്രിക്ക്

മുഖ്യമന്ത്രിക്ക്

വെണ്ണല സ്വദേശിയും മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഇപ്പോള്‍ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി അന്വേഷണത്തിനായി പൊലീസിനു കൈമാറുകയായിരുന്നു.

 തുടര്‍ നടപടികള്‍

തുടര്‍ നടപടികള്‍

സക്കീര്‍ ഹുസൈനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമിനെ സിപിഐഎം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കരീമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരിക്കും സക്കീറിനെതിരെയുളള തുടര്‍നടപടികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+