പ്രതികളെ മത്സരിപ്പിക്കുന്നതിനെ ന്യായീകരിച്ച് കോടിയേരി
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊലക്കേസ് പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും മത്സരിപ്പിക്കുന്നതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. കേസില്‍ പ്രതികളായവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ലെങ്കില്‍ സിപിഎമ്മില്‍ മത്സരിക്കാന്‍ ആളെ കിട്ടില്ല.
കേസില്‍ ആരെ വേണമെങ്കിലും പ്രതിചേര്‍ക്കാം. കുറ്റം തെളിയിക്കുന്നത് വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല. അതുകൊണ്ടുതന്നെ പ്രതിയാണെന്ന പേരില്‍ ആരേയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ നിന്ന് പാര്‍ട്ടി മാറ്റി നിര്‍ത്തില്ലെന്നും കോടിയേരി വ്യക്തമാക്കി.

എണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ആന്തൂരില്‍ മത്സരിക്കാന്‍ ആളെ കിട്ടാത്തതിന്റെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആന്തൂരിലെ വിജയം കേരളമൊന്നാകെ അലയടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കളുടെ മക്കളെ മത്സരിപ്പിക്കുന്നത് യോഗ്യത നോക്കിയാണ്. ഇകെ നായനാരുടെ മകളെ മത്സരിപ്പിക്കുന്നത് വാര്‍ഡില്‍ നിന്ന് ആവശ്യമുയര്‍ന്നതു കൊണ്ടാണ്. അല്ലാതെ നേതാവിന്റെ മകളായതുകൊണ്ടല്ല- കോടിയേരി പറഞ്ഞു
വെള്ളാപ്പാള്ളിയെ വ്യക്തിപരമായി എതിര്‍ക്കുന്നില്ല എന്നാല്‍ എസ്എന്‍ഡിപിയെ ബിജെപിയുമായി ചേര്‍ക്കുന്നതിനെ ശക്തമായി എതിര്‍ക്കും. കാലടിക്കു വേണ്ടി അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ എന്നു പറയുന്നതുപോലെയാണ് ആര്‍എസ്എസിലേക്ക് പോകാന്‍ എസ്എന്‍ഡിപി നേത്യത്വം പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത്.












Click it and Unblock the Notifications