കോടിയേരി പറയുന്നു സിപിഎമ്മും കുറ്റക്കാര്‍; തീരുമാനങ്ങള്‍ ലംഘിച്ചു, പ്രവര്‍ത്തകര്‍ക്കെതിരെ നടപടി!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കണ്ണൂരില്‍ സാമാധനയോഗ തീരുമാനങ്ങള്‍ രണ്ട് കൂട്ടരും ലംഘിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ ഭാഗത്തും വീഴ്ചകള്‍ ഉണ്ടെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കോടിയേരി വ്യക്തമാക്കിയത്.

പയ്യന്നൂര്‍ രാമന്തളിയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും കണ്ണൂര്‍ ജില്ലാകമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പാര്‍ട്ടിയുടെ നിലപാട്. ഇത് വെറും പറച്ചിലല്ല, പ്രായോഗികമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെ വെല്ലുവിളിച്ച് റിയാസ്;കോടിയേരി ദില്ലിയില്‍ കാലുകുത്തും,പരിപാടിയിലും പങ്കെടുക്കും

കോടിയേരി ദില്ലിയില്‍ കാല് കുത്തില്ല; യുവമോര്‍ച്ചയുടെ ഭീഷണി, കണ്ണൂര്‍ കൊലപാതകം പാര്‍ട്ടിക്ക് തലവേദന?

രാഷ്ട്രീയഭരണപരമായ ഇടപെടല്‍

രാഷ്ട്രീയഭരണപരമായ ഇടപെടല്‍

കണ്ണൂരില്‍ രാഷ്ട്രീയഭരണപരമായ ഇടപെടലാണ് വേണ്ടത്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി സമാധാനയോഗം വിളിച്ചത്. സിപിഎമ്മിനെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.

അഫ്‌സ്പ

അഫ്‌സ്പ

ഛത്തീസ്ഗഡില്‍ പോലും അഫ്‌സ്പ നടപ്പാക്കിയിട്ടില്ല. കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന് പറയുന്നത് സിപിഎമ്മിനെ കുടുക്കാനാണ്.

 എല്ലാം വ്യാജം

എല്ലാം വ്യാജം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും എരിതീയില്‍ എണ്ണയൊഴിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.

സംരക്ഷിക്കില്ല

സംരക്ഷിക്കില്ല

പയ്യന്നൂരില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ ഒരു തരത്തിലും സിപിഎം സംരക്ഷിക്കില്ല. പാര്‍ട്ടി ഇതിനെക്കുറിച്ച് പ്രാദേശികമായി അന്വേഷിച്ച് നടപടിയെടുക്കും.

പോലീസ്

പോലീസ്

പോലീസ് രാഷ്ട്രീയമായി നോക്കാതെ ശക്തമായ നടപടിയെടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിജയന്‍ ആവശ്യപ്പെട്ടു.

തള്ളിപ്പറയുമോ

തള്ളിപ്പറയുമോ

മുന്‍പുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലെ പ്രതികളെ തളളിപ്പറയാന്‍ ബിജെപി തയ്യാറാകുമോ എന്നും കോടിയേരി ചോദിച്ചു.

English summary
Kodiyeri Balakrishnan's press meet about Kannur political clash
Please Wait while comments are loading...