കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ പെരുമാറ്റം!! പെട്ടുപോയത് കോടിയേരി!! ഒടുവിൽ പറഞ്ഞൊപ്പിച്ചു....പറഞ്ഞതോ?

അതേസമയം സംഭവത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ കുടുങ്ങിയത് കോടിയേരിയായിരുന്നു. മാധ്യമ പ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും കോടിയേരിക്ക് ഉത്തരമുണ്ടായിരുന്നില്ല.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരോടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ മോശം പെരുമാറ്റത്തിൽ പെട്ടുപോയത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് ഉത്തരം നൽകാൻ കഴിയാതെ കുടുങ്ങിയത് കോടിയേരിയായിരുന്നു. പിണറായി വിജയന്റെ നടപടിയെ ന്യായീകരിച്ചാണ് കോടിയേരി സംസാരിച്ചത്.

<strong>അത് സ്വാഭാവിക മരണമല്ല!! മൂന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് തന്നെ!! അച്ഛനോ അമ്മയോ?</strong>അത് സ്വാഭാവിക മരണമല്ല!! മൂന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് തന്നെ!! അച്ഛനോ അമ്മയോ?

രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോടാണ് പിണറായി ഇറങ്ങിപ്പോകാൻ ആക്രോശിച്ചത്. സംഭവം ഏറെ വിവാദമായിരിക്കുകയാണ്.

ന്യായീകരണവുമായി കോടിയേരി

ന്യായീകരണവുമായി കോടിയേരി

മാധ്യമങ്ങളോട് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ന്യായീകരിച്ചാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

കുഴങ്ങിപ്പോയത് കോടിയേരി

കുഴങ്ങിപ്പോയത് കോടിയേരി

അതേസമയം സംഭവത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ കുടുങ്ങിയത് കോടിയേരിയായിരുന്നു. മാധ്യമ പ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും കോടിയേരിക്ക് ഉത്തരമുണ്ടായിരുന്നില്ല.

ശ്രദ്ധയിൽപ്പെട്ടില്ലെന്ന്

ശ്രദ്ധയിൽപ്പെട്ടില്ലെന്ന്

സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് പിണറായിയുടെ സ്വഭാവം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു കോടിയേരിയുടെ ആദ്യ മറുപടി. പിണറായി മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ പറയുമ്പോൾ കോടിയേരിയും അടുത്തുണ്ടായിരുന്നു.

അനുവാദമില്ലാതെ

അനുവാദമില്ലാതെ

മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയത് കൊണ്ടാകാം മുഖ്യമന്ത്രി രോഷാകുലനായതെന്നായിരുന്നു പിന്നെ കോടിയേരി വിശദീകരിച്ചത്.

പരിഹാരമാകില്ല

പരിഹാരമാകില്ല

ഇത്തരം പ്രശ്നങ്ങൾ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്താൽ തീരുമാനമാവില്ലെന്നാണ് പിന്നെ കോടിയേരി പറഞ്ഞത്.

കോടിയേരിയുടെ ഉറപ്പ്

കോടിയേരിയുടെ ഉറപ്പ്

സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ മാധ്യമങ്ങളെ പങ്കെടുപ്പിക്കാമെന്ന് കോടിയേരി ഉറപ്പ് നൽകി.

മാധ്യമങ്ങളെ കണ്ടപാടേ

മാധ്യമങ്ങളെ കണ്ടപാടേ

ആർഎസ് എസ് ബിജെപി നേതാക്കളുമായി മസ്കറ്റ് ഹോട്ടലിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട പാടേ ക്ഷുഭിതനാവുകയായിരുന്നു.

ആദ്യം മാനേജരോട്

ആദ്യം മാനേജരോട്

മാധ്യമങ്ങളെ അനുവാദമില്ലാതെ അകത്ത് കയറ്റിയതെന്തിനെന്ന് ചോദിച്ച് ആദ്യം മാനേജരോട് കയർത്ത മുഖ്യൻ ഹാളിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു.

English summary
kodiyeri 's reaction on pinarayi's rude behaviour to media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X