'ഓരോ ബൂത്തിലും ബീഫ് കട'; കുമ്മനത്തിന് ആപ്പ് വെച്ച് കോടിയേരി, കുമ്മനം ഇതിന് ഉത്തരം പറയേണ്ടിവരും!
തിരുവനന്തപുരം: മലപ്പുറം തിരഞ്ഞെടുപ്പില്‍ കത്തി നില്‍ക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് പരാമര്‍ശമാണ്. മലപ്പുറത്ത് ജയിപ്പിച്ചാല്‍ ഗുണമേന്മയുള്ള ബീഷ് വിതരണം ചെയ്യുമെന്നാണ് ഇതില്‍ ബിജെപിയുടെ നിലപാടി കുമ്മനം രാജശേഖരന്‍ വ്യക്തമാക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞിരിക്കുന്നത്.
ആര്‍എസ്എസ് നേതൃത്വവും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ദേശീയ തലത്തില്‍, ഒരു ബൂത്തില്‍ ഒരു ബീഫ് കട എന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുമോ?അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി നില്‍ക്കുകയാണ് ബിജെപിയെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ദേശീയ തലത്തില്‍
മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് പരാമര്‍ശം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.

വ്യത്യസ്ത നിലപാട്
കഴിഞ്ഞ ദിവസം ശിവസേനയുടെ മുഖപത്രമായ സാമ്‌നയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ബീഫുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരോ സംസ്ഥാനത്തും വ്യത്യസ്ത്യ നിലപാടാണെന്ന് വിമര്‍ശിക്കുന്നതിനോടൊപ്പം ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി
കൂടാതെ മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് മിണ്ടാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും സാമ്‌നയിലൂടെ ശിവസേന ചോദിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് നിലപാട് മയപ്പെടുത്തി ഇന്നലെ ബിജെപി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയിരുന്നു.

നിലപാടില്‍ മാറ്റമില്ല
ബീഫ് നിരോധിക്കാത്തിടത്തോളം കാലം അതിന്റെ വില്‍പ്പന തടയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചത്. ഗോവധ നിരോധനം എന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും മലപ്പുറം ബിജെപി സ്ഥാനാര്‍ത്ഥി നിലപാടി മയപ്പെടുത്തിയിരുന്നു.
ഫേസ്ബുക്ക്
താന്‍ ജയിച്ചാല്‍ ബൂത്തുകള്‍ തോറും ഓരോ ബീഫ് കട എന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് ബിജെപി പ്രസിഡന്റും ആര്‍എസ്എസ് പ്രചാരകനുമായ കുമ്മനം രാജശേഖരന്റെ നിലപാട് കേരള സമൂഹത്തോട് തുറന്നുപറയണമെന്നാണ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.












Click it and Unblock the Notifications