മണിയന്‍ പിള്ള വധക്കേസ്; ആട് ആന്റണിക്ക് ജീവപര്യന്തം തടവ്
കൊല്ലം:മണിയന്‍ പിള്ള വധക്കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 4,45,000 പിഴ അടക്കാനും കോടതി വിധിച്ചു.

പിഴ സംഖ്യയില്‍ നിന്ന് രണ്ട് ലക്ഷം കുടുംബത്തിന് കൊടുക്കാനും കോടതി പറഞ്ഞു. വധശിക്ഷ നല്‍കണമായിരുന്നെന്ന് മണിയന്‍ പിള്ളയുടെ ഭാര്യ സംഗീത പറഞ്ഞു. പ്രതിക്ക് വധ ശിക്ഷ നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പ്രോസിക്യൂഷന്‍ കോടതിയല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം നിരപരാധിയാണെന്ന് ആട് ആന്റണി ബുധനാഴ്ചയും കേടതിയില്‍ പറഞ്ഞു.
സര്‍വ്വീസില്‍ ഇരിക്കെ മരണമടഞ്ഞ പോലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍ പിള്ളയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അവശ്യപ്പെട്ടു. ആട് ആന്റണിയില്‍ നിന്ന് നഷ്ടപരിഹാരം വേണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്നാണിത്.വധശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിക്കല്‍, വ്യാജരേഖ ചമക്കല്‍, വ്യാജരേഖ സത്യസന്ധമെന്ന നിലയില്‍ ഉപയോഗിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും പൂര്‍ണ്ണമായും കോടതി അംഗീകരിച്ചു. കൊലപാതകം നടക്കുമ്പോള്‍ ആട് ആന്റണി കേരളത്തിലില്ലായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
രാത്രി പരിശോധനയ്ക്കിടെ പാരിപ്പള്ളി-കുളമട റോഡിലെ ജവഹര്‍ ജംഗ്ഷന് സമീപം 2012 ജൂണ്‍ 26 ന് അര്‍ദ്ധ രാത്രി 12.30നാണ് പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ പൂയപ്പള്ളി കൊട്ടറ കൈതറ പൊയ്കയില്‍ മണിയന്‍ പിള്ള(48) കുത്തേറ്റ് മരിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇരുന്നൂറോളം കവര്‍ച്ചാക്കേസില്‍ പ്രതിയായ ആന്റണി വര്‍ഗീസിനെ(ആട് ആന്റണി) കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പില്‍ കയറ്റുമ്പോഴായിരുന്നു അക്രമം നടന്നത്.












Click it and Unblock the Notifications