• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂത്ര ചികിത്സയ്ക്ക് പിന്തുണയുമായി സ്റ്റീഫൻ എംഎൽഎ, യൂറിന്‍ തെറാപ്പി സമ്മേളനത്തിൽ കൊല്ലം തുളസിയും

Google Oneindia Malayalam News

തിരുവനന്തപുരം : മൂത്ര ചികിത്സയിലൂടെ രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി എന്ന കൊല്ലം തുളസിയുടെ അവകാശവാദത്തിന് പിന്നാലെ യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് ജി.സ്റ്റീഫന്‍ എം.എല്‍.എ.യൂറിന്‍ തെറാപ്പിയുടെ ശാസ്ത്രീയത സാധാരണക്കാരിലേക്ക് എത്തിക്കണം എന്നാണ് എംഎല്‍എ പറഞ്ഞത്.തിരുവനന്തപുരം വിതുരയില്‍ നടന്ന യൂറിന്‍ തെറാപ്പി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍, കോളേജ് പാഠ്യപദ്ധതികള്‍ മനുഷ്യ മൂത്രത്തെക്കുറിച്ചുള്ള ഏറ്റവും ശാസ്ത്രീയമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കണമെന്നാണ്
സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം. മൂത്രത്തില്‍ 3079 രക്തഘടകങ്ങള്‍ കണ്ടെത്തിയതായി ആല്‍ബര്‍ട്ട യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഏഴ് വര്‍ഷം നീണ്ട പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്നും മൂത്രത്തിലുള്ളത് ഹോര്‍മോണുകളും എന്‍സൈമുകളും വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിബോഡികളും മൂലകോശങ്ങളും ആണെന്നുമാണ് സമ്മേളനത്തിലെ വിലയിരുത്തല്‍.സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് കൊല്ലം തുളസിയാണ്.

മുട്ടുവേദനയും ശബ്ദമില്ലായ്മയും അടക്കമുള്ള രോഗങ്ങള്‍ക്ക് മൂത്രചികിത്സയിലൂടെ പരിഹാരം കണ്ടെത്തിയതായി നേരത്തെ കൊല്ലം തുളസി പറഞ്ഞിരുന്നു. എട്ടുമാസമായി മൂത്രം കുടിക്കല്‍ ശീലമാക്കിയതോടെ തനിക്ക് മാറ്റം ഉണ്ടായതായും ദിവസവും 200 മില്ലി ലിറ്ററോളം മൂത്രം കുടിക്കാറുണ്ടെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. കൊല്ലം തുളസിയുടെ വാദത്തിനെ എതിര്‍ത്ത് ആരോഗ്യവിദഗ്ധര്‍ തന്നെ രംഗത്തെത്തിയിരുന്നു. മലവും മൂത്രവും ശരീരം പുറന്തള്ളുന്ന മാലിന്യങ്ങളാണെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയത്.

'എന്റെ ഭാര്യ എന്നതല്ല വന്ദന മോഹൻദാസിന്റെ വിലാസം', സംഘപരിവാർ പ്രചാരണത്തിന് അഭിലാഷിന്റെ മറുപടി'എന്റെ ഭാര്യ എന്നതല്ല വന്ദന മോഹൻദാസിന്റെ വിലാസം', സംഘപരിവാർ പ്രചാരണത്തിന് അഭിലാഷിന്റെ മറുപടി

തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും കൃത്യമായി മൂത്രം കുടിക്കുന്നത് ശൂലമാക്കിയതോടെ അത്ഭുതകരമായ മാറ്റം ഉണ്ടായെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്. അനുഭവസ്ഥരുമായി സംസാരിക്കുകയും യൂറിന്‍ തെറാപ്പി പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനുശേഷം സ്വയമാണ് യൂറിന്‍ തെറാപ്പി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാവിലെ മൂന്ന് മണിക്കോ നാല് മണിക്കോ എഴുന്നേറ്റുകഴിഞ്ഞാല്‍ ആദ്യത്തെ മൂത്രം 200 മില്ലിയോളം ചെറിയ സ്റ്റീല്‍ പാത്രത്തിലാക്കി കുടിക്കും. മൂത്രം രണ്ട് മാസത്തോളം ശേഖരിച്ച് വെച്ച് ബക്കറ്റില്‍ ഒഴിച്ച് കാലുകള്‍ ഇറക്കിവെച്ചതോടെ മുട്ടുവേദന മാറിയെന്നും കൊല്ലം തുളസി അവകാശപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസ്: അന്ന് യുഡിഎഫ് മന്ത്രിസഭയെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി; ചോദ്യവുമായി എംഎ നിഷാദ്നടിയെ ആക്രമിച്ച കേസ്: അന്ന് യുഡിഎഫ് മന്ത്രിസഭയെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി; ചോദ്യവുമായി എംഎ നിഷാദ്

മൂത്രചികിത്സയ്ക്ക് ശേഷം തനിക്ക് വേഗത്തില്‍ നടക്കാന്‍ ആവുന്നുണ്ടെന്നും തന്റെ ശബ്ദം പോയ സമയത്ത് ഏഴോ എട്ടോ തവണ മൂത്രം ഉപയോഗിച്ച് വായ കുലുക്കുഴിഞ്ഞതോടെ ശബ്ദം തിരിച്ചുകിട്ടിയെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്.

ഇതിന് പിന്നാലെ അശാസ്ത്രീയമായ വിവരങ്ങളാണ് പങ്കുവെയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ കൊല്ലം തുളസിക്കെതിരെ രംഗത്തെത്തിയിരുന്നു.ഇപ്പോള്‍ എം.എല്‍.എ കൂടി യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് രംഗത്തെത്തിയതോടെ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകാണ്.

cmsvideo
  പ്രണവിനെ അഭിനയിപ്പിക്കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെ | Oneindia Malayalam
  English summary
  kollam thulasi comment about urine therapy gets support from-g stephen mla
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X