കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി വാഗ്ദാനം ചെയ്ത് മസ്‌കത്തിലെത്തിച്ച് പീഡിപ്പിച്ചു; എല്ലാം ചെയ്തത് ബന്ധുവായ സ്ത്രീ, പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. കൊല്ലം അഞ്ചാലുമൂട് സ്വദേശിനിയാണ് പോലീസീല്‍ പരാതി നല്‍കിയിരിക്കുന്നത്. ജോലി ആവശ്യാര്‍ഥം ഒമാനിലെ മസ്‌കത്തിലെത്തിച്ച ശേഷം ലൈംഗിക വൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നുവത്രെ.

എല്ലാത്തിനും പ്രേരിപ്പിച്ചത് ബന്ധുവായ സ്്ത്രീയാണെന്നതാണ് ഞെട്ടിക്കുന്ന വിവരം. ഇക്കാര്യം യുവതി പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്. വിസക്ക് രണ്ടുലക്ഷത്തോളം രൂപ നല്‍കിയിരുന്നുവത്രെ. അറബിയുടെ വീട്ടിലായിരുന്നു ജോലി. വിശദവിവരങ്ങള്‍ ഇങ്ങനെ....

 രണ്ടുവര്‍ഷം മുമ്പ്

രണ്ടുവര്‍ഷം മുമ്പ്

2015ലാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലം കാഞ്ഞാവെളി സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ജോലി വാഗ്ദാനം ചെയ്താണ് ഒമാനിലേക്ക് കൊണ്ടുപോയതത്രെ. ബന്ധുവായ സ്ത്രീ തന്നെയാണ് വിദേശത്ത് കൊണ്ടുപോകാന്‍ മുന്‍കൈ എടുത്തത്. എന്നാല്‍ മറിച്ചായിരുന്നു അവരുടെ ഉദ്ദേശമെന്നും പരാതിയില്‍ പറയുന്നു.

രണ്ടു ലക്ഷത്തോളം വാങ്ങി

രണ്ടു ലക്ഷത്തോളം വാങ്ങി

വിദേശത്തേക്ക് ജോലിക്ക് പോകുന്നതിന് യുവതിയില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. രണ്ടു ലക്ഷത്തോളം രൂപയാണ് ബന്ധുവിന് കൊടുത്തത്. വീട്ടുജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ആദ്യ കുറച്ചുദിവസങ്ങള്‍ കുഴപ്പമില്ലാതെ അറബിയുടെ വീട്ടില്‍ ജോലി ചെയ്തു.

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി

ഒരുമാസത്തോളമാണ് അറബിയുടെ വീട്ടില്‍ ജോലി ചെയ്തത്. പിന്നീട് യുവതിയെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നുവത്രെ. ബന്ധുവായ സ്ത്രീ തന്നെയാണ് ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ചത്. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

ബന്ധുവായ സ്ത്രീക്കെതിരെ കേസ്

ബന്ധുവായ സ്ത്രീക്കെതിരെ കേസ്

കുളിമുറിയില്‍ ക്യാമറ ഘടിപ്പിച്ചാണ് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു പിന്നീട് ഭീഷണി. ഇക്കാര്യമെല്ലാം യുവതി കൊല്ലം അഞ്ചാലുമൂട് പോലീസില്‍ നല്‍കിയ പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്. ബന്ധുവായ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു.

യുവതിക്കെതിരെയും കേസ്

യുവതിക്കെതിരെയും കേസ്

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി പിന്നീട് രക്ഷപ്പെട്ടു. ഇന്ത്യ എംബസിയെ സമീപിക്കുകയായിരുന്നു. എംബസിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ നാട്ടിലെത്തിയിരിക്കുന്നത്. പിന്നീട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അതേസമയം, യുവതിക്കും ഭര്‍ത്താവിനുമെതിരെ ബന്ധുവായ സ്ത്രീയും പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

English summary
Kollam Woman Exploited with the help of relative in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X