Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?

കോഴിക്കോട്: കൂടത്തായിയിലെ ആറ് മരണങ്ങളിലും ജോളി നടത്തിയ ആസൂത്രണം അന്വേഷണ സംഘത്തെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. അണുവിട തെറ്റാതെ ആറ് ജീവനുകളാണ് ഒന്നൊന്നായി ജോളി ഇല്ലാതാക്കിയത്.ഷാജുവിനെ സ്വന്തമാക്കുകയെന്ന ജോളിയുടെ ആഗ്രഹത്തിന് തടസം നിന്നതിനായിരുന്നു ഭാര്യ സിലിയേയും മകള്‍ ആല്‍ഫൈനേയും കൊലപ്പെടുത്തിയത്.

എന്നാല്‍ സിലിയെ അറിഞ്ഞ് കൊണ്ടാണ് ജോളി കൊലപ്പെടുത്തിയതെങ്കിലും മകള്‍ ആല്‍ഫൈന്‍റെ മരണം കൈയ്യബദ്ധമാണോയെന്ന സംശയമാണ് ഉയരുന്നത്. ചോദ്യം ചെയ്യലിനിടയിലെ ജോളിയുടെ മൊഴികളും ഈ സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.

ഷാജുവിനോട് പ്രണയം

ഷാജുവിനോട് പ്രണയം

ഷാജുവിനോട് കടുത്ത പ്രണയമായിരുന്നു ജോളിയ്ക്ക്. സിലിയെ ഇല്ലാതാക്കിയാല്‍ മാത്രമേ ഷാജുവിനെ സ്വന്തമാക്കാന്‍ കഴിയൂവെന്ന് ജോളി ഉറപ്പിച്ചു. അതുകൊണ്ടാണ് ഷാജുവിന്‍റെ കുടുംബത്തെ ഇല്ലാതാക്കാന്‍ ജോളി തിരുമാനിച്ചത്. ഷാജുവിന്‍റെ മൂത്ത മകന്‍റെ ആദ്യ കുര്‍ബാന ദിവസമായിരുന്നു ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്.

ബ്രഡ് നല്‍കി

ബ്രഡ് നല്‍കി

പ്രഭാത ഭക്ഷണം കഴിക്കുവാന്‍ സിലി വീട്ടുമുറ്റത്ത് ബന്ധുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ ഷാജുവിന്‍റെ സഹോദരി ഷീനയോടായിരുന്നു സിലി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഷീന ചിക്കനില്‍ മുക്കിയ ബ്രഡ് ആല്‍ഫൈന് നല്‍കുകയായിരുന്നു.

Recommended Video

cmsvideo
    Koodathai case: Jolly has duel personality, says police | Oneindia Malayalam
    കയ്യബദ്ധമോ?

    കയ്യബദ്ധമോ?

    ഇതോടെ വായില്‍ നിന്നും നുരയും പതയും വന്ന കുഞ്ഞ് തളര്‍ന്ന് വീണു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. അതേസമയം ആല്‍ഫൈനെ കൊലപ്പെടുത്താന്‍ ജോളി ഉദ്ദേശിച്ചിട്ടില്ലെന്നും ആല്‍ഫൈന്‍റേത് ഒരു കയ്യബദ്ധമായിരുന്നുവോ എന്ന സംശയങ്ങളാണ് ഉയരുന്നത്.

    കുറ്റസമ്മതം

    കുറ്റസമ്മതം

    കൂടത്തായിലെ അഞ്ച് കൊലപാതകങ്ങളും താന്‍ തന്നെയാണ് നടത്തിയതെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ആല്‍ഫൈനെ കൊല്ലാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിന്‍റെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു ജോളിയുടെ ഈ കുറ്റ സമ്മതം.

    മിണ്ടാതെ ജോളി

    മിണ്ടാതെ ജോളി

    അഞ്ച് കൊലപാതകങ്ങളും നടത്തിയത് താന്‍ തന്നെയാണെന്ന് ഒരു കുറ്റബോധവും ഇല്ലാതെയാണ് ജോളി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ആല്‍ഫൈന്‍റെ മരണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജോളി അസ്വസ്ഥത പ്രകടിപ്പിച്ചു. പിഞ്ചു കുഞ്ഞിനേയും കൊലപ്പെടുത്തിയോ എന്ന് ചോദിച്ചപ്പോള്‍ മൗനമായിരുന്നു ജോളിയുടെ പ്രതികരണം.

    അറിയാതെ നല്‍കിയത്?

    അറിയാതെ നല്‍കിയത്?

    താനാണ് കുഞ്ഞിന് ഭക്ഷണം നല്‍കിയതെന്ന് ഷാജുവിന്‍റെ സഹാദരി ഷീന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ജോളി വിഷം കലര്‍ത്തിയത് അറിയാതെയാണ് ഷീന ഭക്ഷണം കുഞ്ഞിന് നല്‍കിയതെന്നാണ് പോലീസ് നിഗമനം.

    ലക്ഷ്യം വ്യത്യസ്തം

    ലക്ഷ്യം വ്യത്യസ്തം

    അതേസമയം ജോളിയുടെ ലക്ഷ്യം കുഞ്ഞല്ല മറിച്ച് സിലി ആയിരുന്നുവെന്ന സംശയവും ഉയരുന്നുണ്ട്. സിലിക്ക് കൊടുക്കാന്‍ വെച്ച വിഷം കലര്‍ത്തിയ ഭക്ഷണമാകുമോ അബദ്ധത്തില്‍ ഷീന ആല്‍ഫൈന് കൊടുത്തതെന്ന സംശയം ഉയുന്നുണ്ട്. ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

    മൂന്ന് തവണ ശ്രമിച്ചു

    മൂന്ന് തവണ ശ്രമിച്ചു

    സിലിയെ കൊലപ്പെടുത്താന്‍ താന്‍ മൂന്ന് തവണ ശ്രമിച്ചുവെന്ന് ജോളി തന്നെ പോലീസിനോട് പറഞ്ഞിരുന്നു. രണ്ട് തവണ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടു. എന്നാല്‍ മൂന്നാം തവണത്തെ ശ്രമം വിജയിച്ചുവെന്നായിരുന്നു ജോളിയുടെ മൊഴി.

    അന്വേഷണം പുരോഗമിക്കുന്നു

    അന്വേഷണം പുരോഗമിക്കുന്നു

    ആല്‍ഫൈന്‍ മരിച്ച് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിലി കൊല്ലപ്പെടുന്നത്‌. ജോളിയുടെ തന്നെ മടിയില്‍ കിടന്നുകൊണ്ടായിരുന്നു സിലി മരിച്ചത്. അതേസമയം ആല്‍ഫൈനെ ഉള്‍പ്പെടെ ജോളി തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയം. ഈ രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+