ജോളി ജോണ്‍സണുമായി അടുത്തു;എതിര്‍ത്തതോടെ ഭാര്യയെ മര്‍ദ്ദിച്ചു,കൊലപ്പെടുത്താനും ശ്രമം!വെളിപ്പെടുത്തല്‍
കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. രണ്ടാം ഭര്‍ത്താവ് ഷാജുവുമായുള്ള വിവാഹ ശേഷം ജോളി ബിഎസ്എന്‍എല്‍ ജീവനക്കാരാനയ ജോണ്‍സണുമായി അടുപ്പം സൂക്ഷിച്ചിരുന്നു. ജോണ്‍സണുമായി ജോളി നിരവധി സ്ഥാലങ്ങളില്‍ യാത്ര പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ജോളിയുമായുള്ള ജോണ്‍സണിന്‍റെ ബന്ധം എതിര്‍ത്തതിന് ക്രൂരപീഡനമാണ് ജോണ്‍സണിന്‍റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. പള്ളി വികാരി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിട്ടും ജോണ്‍സണുമായുള്ള ബന്ധം ജോളി ഉപേക്ഷിച്ചിരുന്നില്ലെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോണ്‍സണുമായി ബന്ധം
ജോളിയുമായി ഏറ്റവും അധികം നേരം ഫോണില്‍ സംസാരിച്ചിരുന്ന വ്യക്തിയാണ് ജോണ്‍സണ്‍ എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ജോണ്‍സണെ ചുറ്റിപറ്റി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജോളിയ്ക്ക് സിം എടുത്ത് നല്‍കിയത് ഉള്‍പ്പെടെ ജോണ്‍സണാണെന്ന് കണ്ടെത്തിയതോടെ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.
Recommended Video

നിരവധി യാത്രകള്‍
എന്നാല്‍ ചോദ്യം ചെയ്യലില്‍ ജോളിയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ജോണ്‍സണ്‍ മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ ജോളിയുമായി സിനിമ കാണാന്‍ പോയിരുന്നുവെന്നും കുടുംബവുമായി ഒന്നിച്ച് യാത്ര ചെയ്തിരുന്നുവെന്നും ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കി.

ബന്ധമുണ്ടോയെന്ന്
എന്നാല്‍ ജോണ്‍സണിന്‍റേയും ജോളിയുടേയും ഫോണുകള്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ വെറും സൗഹൃദം മാത്രമായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. കോയമ്പത്തൂരൂം ബെംഗളൂരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇരുവരും യാത്ര പോയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. കൂടത്തായി കൊലപാതകത്തിലും ജോണ്‍സണ് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ് .

പരിചയപ്പെട്ടത്
ഇതിനിടയിലാണ് ജോണ്‍സണും ജോളിക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയിലാണ് ജോണ്‍സണിന്‍റേയും ജോളിയുടേയും മക്കള്‍ നീന്തല്‍ പഠിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്.

പള്ളി വികാരി ഇടപെട്ടു
പിന്നീട് ഇരുവരുടേയും കുംടുംബം ഏറെ അടുത്തു. എന്നാല്‍ ജോളിയുടേയും ജോണ്‍സണിന്‍റേയും ഇടപെടലില്‍ സംശയം തോന്നിയ ജോണ്‍സണിന്‍റെ ഭാര്യ ഇരുവരേയും താക്കീത് ചെയ്തു. അതേസമയം ഇരുവരും ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഇതോടെ ബന്ധുക്കളും കൂടാത്തായി പള്ളി വികാരിയും വിഷയത്തില്‍ ഇടപെട്ടു.

ക്രൂരമര്‍ദ്ദനം
പിന്നാലെ ജോളി ജോണ്‍സണിന്‍റെ വീട്ടിലേക്ക് വരുന്നതും ഇടപെടുന്നതെല്ലാം അവസാനിച്ചു. എന്നാല്‍ ഇതിന്‍റെ പേരില്‍ ജോണ്‍സണ്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചിരുന്നുവത്രേ. മര്‍ദ്ദനവും പീഡനവും ഏറിയതോടെ ജോണ്‍സണിന്‍റെ ഭാര്യ പോലീസില്‍ ജോണ്‍സണെതിരെ പരാതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപേക്ഷിച്ചു
പോലീസ് ജോണ്‍സണെ വിളിച്ച് താക്കീത് ചെയ്തു. പ്രശ്നം രൂക്ഷമായെങ്കിലും ജോണ്‍സണിന്‍റെ ബിഎസ്എന്‍എല്ലിലെ ജോലി നഷ്ടമാകാതിരിക്കാന്‍ ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തി. ഇതിനിടെ ജോണ്‍സണിന്‍റെ ഭാര്യയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം അധ്യാപികയായ ഭാര്യയേയും രണ്ട് മക്കളേയും ജോണ്‍സണ്‍ ഇതോടെ ഉപേക്ഷിച്ചു.

മാപ്പ് അപേക്ഷിച്ചു
കഴിഞ്ഞ രണ്ട് വര്‍ഷമായി മക്കളുമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ജോണ്‍സണിന്‍റെ ഭാര്യ. അതേസമയം കൂടത്തായി കേസില്‍ ജോളി പിടിക്കപ്പെട്ടതോടെ ജോണ്‍സണ്‍ ഭാര്യയെ കണ്ട് മാപ്പപേക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications