കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ഷാജു ശ്രമിച്ചു: ഷാജുവും ജോളിയും നടത്തിയത് വന്‍ ഗൂഡാലോചനയെന്ന്

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെ കുരുക്കുന്ന മൊഴികളാണ് മുഖ്യപ്രതി ജോളി നടത്തിയിരിക്കുന്നത്. ഷാജു കൂടി അറിഞ്ഞ് കൊണ്ടാണ് സിലിയെ കൊലപ്പെടുത്തിയെന്നും കൊലപാതകത്തിന് ഷാജുവിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ഷാജുവിന് സിലിയുടെ കൊലപാതകം സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പലപ്പോഴായി അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഹരിയാണ; കോണ്‍ഗ്രസിന് പ്രതീക്ഷ! ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെജെപി! ബിജെപിയുടെ മറുതന്ത്രം ഇങ്ങനെഹരിയാണ; കോണ്‍ഗ്രസിന് പ്രതീക്ഷ! ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെജെപി! ബിജെപിയുടെ മറുതന്ത്രം ഇങ്ങനെ

അതിനിടെ സിലിയുടെ മരണത്തില്‍ ഷാജുവിന്‍റെ പങ്ക് കൂടുതല്‍ വെളിവാക്കുന്ന മൊഴികളാണ് സിലിയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

ഗുരുതര ആരോപണം

ഗുരുതര ആരോപണം

സിലിയുടെ മരണത്തിന് മുന്‍പ് തന്നെ ഷാജുവും ജോളിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയതായി ചില നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. സിലിയും മകളും അസ്വാഭാവികമായി മരിച്ചിട്ടും ഇരുവരേയും പോസ്റ്റുമാര്‍ട്ടം നടത്താന്‍ ഷാജു തയ്യാറാകാതിരുന്നതും ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നു. ഷാജുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ജോളിയുടെ മൊഴി കൂടി പുറത്തുവന്നതോടെ ഗുരുതര ആരോപണമാണ് ഷാജുവിനെതിരെ ബന്ധുക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്.

മാനസിക രോഗം ഉണ്ടെന്ന്

മാനസിക രോഗം ഉണ്ടെന്ന്

സിലിയ്ക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ജോളിയും ഷാജുവും ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. സിലിയ്ക്ക് അപസ്മാരം ഉണ്ടെന്ന് പറഞ്ഞാണ് ജോളിയും ഷാജുവും ചേര്‍ന്ന് സിലിയെ മരുന്ന കഴിപ്പിച്ചിരുന്നതത്രേ. ജോളിയാണ് ഈ ഗുളിക ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നത്.

രണ്ട് തവണ ശ്രമിച്ചു

രണ്ട് തവണ ശ്രമിച്ചു

നേരത്തേ രണ്ട് തവണ സിലിയെ കൊലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിരുന്നതായി ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ ആദ്യവട്ടം സയനൈഡ് നല്‍കിയായിരുന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഷായത്തില്‍ കലക്കിയായിരുന്നു ഇത് നല്‍കിയത്.അതേസമയം സയനൈഡിന്‍റെ അളവ് കുറവായതിനാന്‍ സിലി മരിച്ചില്ല. എന്നാല്‍ വായില്‍ നിന്നും നുരയും പതയും വന്ന് സിലി അബോധാവസ്ഥയിലായി.

അപസ്മാരമാണെന്ന്

അപസ്മാരമാണെന്ന്

ഇത് അപസ്മാരമാണെന്ന് ഷാജു വരുത്തി തീര്‍ത്തുവത്രേ. അപസ്മാരം മാറ്റാന്‍ എന്ന പേരില്‍ കൂണില്‍ നിന്നും തയ്യാറാക്കുന്ന ഗുളിക എന്ന പേരില്‍ സിലിയ്ക്ക് നല്‍കാനായി പ്രത്യേക ഗുളികള്‍ ഷാജുവിന് ജോളി എത്തിച്ചിരുന്നു.. ഷാജു ഇത് നിരന്തരം സിലിയെ കൊണ്ട് കുടിപ്പിച്ചിരുന്നു.

സിലി മരുന്നിന് അടിമയായി

സിലി മരുന്നിന് അടിമയായി

മരുന്ന് കഴിച്ച് ഒടുവില്‍ ഈ ഗുളികയ്ക്ക് സിലി അടിമയായെന്നും ഗുളിക കിട്ടാത്ത സാഹചര്യങ്ങളില്‍ സിലി മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ഗുളിക നല്‍കി മാനസിക വിഭ്രാന്തി ഉള്ള ആളാണെന്ന് വരുത്തി തീര്‍ത്തി സിലിയെ ഒഴിവാക്കുകയായിരുന്നു ഷാജുവിന്‍റേയും ജോളിയുടേയും ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്‍റേയും നിഗമനം.

കൂണില്‍ നിന്ന് ഗുളികയെന്ന്

കൂണില്‍ നിന്ന് ഗുളികയെന്ന്

ഗുളിക കിട്ടാത്ത സന്ദര്‍ഭങ്ങളില്‍ സിലിയുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റങ്ങള്‍ ഭ്രാന്തിന്‍റെ ലക്ഷമാണെന്ന് വരുത്തി തീര്‍ക്കാനും ഷാജു ശ്രമിച്ചിരുന്നുവെന്ന് ജോളിയും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കൂണില്‍ നിന്നും ഉണ്ടാക്കുന്ന ഗുളികയെന്ന പേരില്‍ ജോളി ഗുളിക വാങ്ങിയിരുന്ന കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിലിന് എതിര്‍വശത്തെ മെഡിക്കല്‍ സ്റ്റോറില്‍
അന്വേഷണ സംഘം ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ജോളിയുടെ മൊഴി

ജോളിയുടെ മൊഴി

അതിനിടെ ഒരു തവണ സിലിയെ കൊലപ്പെടുത്താന്‍ അരിഷ്ടത്തില്‍ വിഷം കലര്‍ത്തി നല്‍കിയ സംഭവത്തില്‍ ഷാജുവിന് പങ്കുണ്ടായിരുന്നുവെന്ന് ജോളി അവകാശപ്പെട്ടു. ഭിത്തിയിലെ അലുമാരയില്‍ സൂക്ഷിച്ചിരുന്ന അരിഷ്ടം സിലിയ്ക്ക് നല്‍കാനായി ഷാജുവാണ് എടുത്ത് നല്‍കിയതെന്നാണ് ജോളി മൊഴി നല്‍കിയത്.

ഹരിയാണയില്‍ വന്‍ ട്വിസ്റ്റ്!! ബിജെപി അധികാരത്തിലേക്ക്? മനോഹര്‍ ലാല്‍ ഖട്ടറുടെ സത്യപ്രതിജ്ഞ നാളെ?

മേയര്‍ ബ്രോയുടെ പകരക്കാരന്‍; സാധ്യത ഇവര്‍ക്ക്.. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പേര് ഇങ്ങനെമേയര്‍ ബ്രോയുടെ പകരക്കാരന്‍; സാധ്യത ഇവര്‍ക്ക്.. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പേര് ഇങ്ങനെ

English summary
Koodathai murder; shaju helped jolly to kill sily says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X