Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാണയില്‍ വന്‍ ട്വിസ്റ്റ്!! ബിജെപി അധികാരത്തിലേക്ക്? മനോഹര്‍ ലാല്‍ ഖട്ടറുടെ സത്യപ്രതിജ്ഞ നാളെ?

ചണ്ഡീഗഡ്: ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ അട്ടിമറിച്ച് നിര്‍ണായക നീക്കവുമായി ബിജെപി. സ്വതന്ത്രരുടെ പിന്തുണയോടെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദയുമായി ഹരിയാണ ഭവനില്‍ നിടന്ന നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖട്ടറുടെ പ്രതികരണം.

അതിനിടെ ഭൂപീന്ദര്‍ സിംഗ് ഹൂഡ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള നിര്‍ണായ ചര്‍ച്ചകളാണ് കോണ്‍ഗ്രസ് ക്യാമ്പിലും നടക്കുന്നത്.

സത്യ പ്രതിജ്ഞ നാളെ?

സത്യ പ്രതിജ്ഞ നാളെ?

ഇന്ന് രാവിലെയോടെയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ദില്ലിയിലേക്ക് തിരിച്ചത്. വിജയിച്ച 9 സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ അവകാശപ്പെട്ടു. ശനിയാഴ്ച തന്നെ മുഖ്യമന്ത്രിയായി ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിമാനത്തില്‍ എത്തിച്ചു

വിമാനത്തില്‍ എത്തിച്ചു

ജയിച്ച 9 സ്വതന്ത്രരില്‍ 4 പേര്‍ ബിജെപിയുടെ വിമതരാണ്. ഇവരെ വെള്ളിയാഴ്ച രാത്രിയോടെ തന്നെ പ്രത്യേക വിമാനത്തില്‍ ബിജെപി ദില്ലിയില്‍ എത്തിച്ചിരുന്നു.സിര്‍സ നിയോജക മണ്ഡലത്തില്‍ നിന്നും ജയിച്ച എച്ച്എല്‍പി പാര്‍ട്ടി നേതാവ് ഗോപാല്‍ കാണ്ഡെയും ഏക ഐഎന്‍എല്‍ഡി നേതാവായ അഭയ് ചൗട്ടാലയും ബിജെപിക്ക് പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

സോണിയയുടെ വസതിയില്‍

സോണിയയുടെ വസതിയില്‍

ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് ഖട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ഇന്ന് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ഗവര്‍ണറെ കാണാനാണ് ബിജെപിയുടെ നീക്കം. അതിനിടെ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പിലും ഒരുങ്ങുന്നത്. സോണിയാ ഗാന്ധിയുടെ വസതിയില്‍ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഭൂപേന്ദര്‍ ഹൂഡ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച നടത്തി.

ജെജെപി നിലപാട്

ജെജെപി നിലപാട്

90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകള്‍ ഭരണകക്ഷിയായ ബിജെപിക്കും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഹരിണയാനയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 31 സീറ്റുകളും ലഭിച്ചു. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ കന്നിയങ്കത്തില്‍ തന്നെ 10 സീറ്റ് നേതിയ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി കിംഗ് മേക്കറായി മാറി.

മുഖ്യമന്ത്രി സ്ഥാനം

മുഖ്യമന്ത്രി സ്ഥാനം

ജെജെപിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലായിരുന്നു കോണ്‍ഗ്രസും ബിജെപിയും.മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ പിന്തുണയ്ക്കാമെന്ന നിലപാട് ജെജപി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരു കക്ഷികളും ജെജെപിയുമായി ചര്‍ച്ചകള്‍ സജീവമാക്കി. എന്നാല്‍ ഇതിനിടെ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാട് ജെജെപി പ്രഖ്യാപിച്ചതോടെയാണ് സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കിയത്.

വാര്‍ത്താ സമ്മേളനം

വാര്‍ത്താ സമ്മേളനം

അതേസമയം ബിജെപിയ്ക്കൊപ്പം നില്‍ക്കണമെന്ന നിര്‍ദ്ദേശമാണ് ചില ജെജെപി നേതാക്കള്‍ മുന്നോട്ട് വെച്ചതെന്നാണ് വിവരം. ഇന്ന് ജെജെപി ലജിസ്ലേറ്റീവ് പാര്‍ട്ടി യോഗം ചേരും. വൈകീട്ട് നാല് മണിക്ക് ദുഷ്യന്ത് ചൗട്ടാല വാര്‍ത്താ സമ്മേളനം നടത്തും. ഇതില്‍ ചൗട്ടാല നിലപാട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!

ഷാജുവിനെ വെട്ടിലാക്കി ജോളി; 'സിലിയെ വധിക്കാന്‍ അലമാരയില്‍ നിന്ന് അരിഷ്ടമെടുത്ത് തന്നത് ഷാജു'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+