• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഷാജു പൊട്ടന്‍ കളിക്കുകയാണ്, പറയുന്നത് നുണ'; ഞെട്ടിക്കുന്ന പലവിവരങ്ങളും പുറത്തുവരുമെന്ന് ബാവ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പല തവണ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു പോലീസ് വിട്ടയത്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജുവിനെ അറസ്റ്റ് ചെയ്തേക്കും എന്ന് സ്ഥിതിയില്‍ വരെ ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ എത്തി. തനിക്കെതിരെ ജോളി നല്‍കിയ മൊഴികള്‍ വ്യാജമാണെന്നായിരുന്നു അപ്പോഴെല്ലാം ഷാജുവിന്‍റെ നിലപാട്.

അതേസമയം കേസില്‍ ഷാജു നടത്തുന്ന അവകാശവാദങ്ങളെല്ലാം തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് പൊന്നാമറ്റം വീടിലെ അയല്‍വാസി മുഹമ്മദ് ബാവ. ജോളിക്കൊപ്പം പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ഷാജു പറയുന്ന പല കാര്യങ്ങളും കള്ളമാണെന്നാണ് ബാവ ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഷാജു പറഞ്ഞത്

ഷാജു പറഞ്ഞത്

തന്‍റെ ഭാര്യയായ ജോളിയെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെന്നാണ് ഷാജു പലപ്പോഴായി പറഞ്ഞത്. പോലീസ് പിടിയിലാകുന്നത് വരെ ജോളി എന്‍ഐടിയിലെ അധ്യാപികയാണെന്നാണ് താനും കരുതിയതെന്നും ഷാജു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ റോയിയെ കുറിച്ച് ആഴത്തില്‍ പറയുന്ന ഷാജുവിന് ജോളിയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്നത്. ഇതില്‍ സംശയം ഉണ്ടെന്നാണ് ബാവ പറയുന്നത്.

റോയിയെക്കുറിച്ച് എല്ലാം അറിയാം

റോയിയെക്കുറിച്ച് എല്ലാം അറിയാം

ഷാജു പറയുന്ന പല കാര്യങ്ങളിലും വൈരുധ്യങ്ങളുണ്ട്. ഭാര്യ എവിടെ പോകുന്നു എന്ന് പോലും അറിയാത്ത ഷാജുവാണ് റോയി രാത്രികളില്‍ ബാറില്‍ പോവാറണ്ടായിരുന്നെന്നും റോയിക്കും മാനസിക പ്രശ്നങ്ങല്‍ ഉണ്ടായിരുന്നെന്നും പറയുന്നത്. റോയിയെക്കുറിച്ച് വ്യക്തമായ പ്ലാനിന്‍റെ അടിസ്ഥാനത്തിലാണ് ഷാജു സംസാരിക്കുന്നത്. അതേസമയം ജോളിയിലേക്ക് വരുമ്പോള്‍ ഷാജു എല്ലാം മറച്ചു വെക്കുകയാണെന്നും ‍ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും ബാവ പറയുന്നു.

പൊട്ടന്‍ കളിക്കുകയാണ്

പൊട്ടന്‍ കളിക്കുകയാണ്

ഷാജു ഒന്നുകില്‍ പൊട്ടന്‍ കളിക്കുകയാണ്. അല്ലെങ്കില്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ഷാജുവിന്‍റേത്. ഷാജു തെറ്റുകാരനാണോ അല്ലയോ എന്ന് കണ്ടെത്തേണ്ടത് ക്രൈം ബ്രാഞ്ചാണ്. ഷാജു പറയുന്ന പല കാര്യങ്ങളിലും സംശയം ഉണ്ട്. ഒരുപാട് സൗകര്യത്തിലും സുഖത്തിലും ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തിയാണ് ജോളി എന്നാണ് തനിക്ക് മനസ്സിലായതെന്നും ബാവ അഭിപ്രായപ്പെട്ടു.

ബാവ

ബാവ

റോയിയുടെ മരണത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കാന്‍ മുന്‍കൈ എടുത്ത വ്യക്തിയാണ് ബാവ. പൊന്നാമ്മറ്റം കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നു ബാവ കഴിഞ്ഞത്. ആഘോഷ ദിനങ്ങളിലെല്ലാം വീട്ടിലെ സജീവ സാന്നിധ്യവുമായിരുന്നു. റോയിയുടെ മരണ ശേഷം ജോളി കാര്യങ്ങള്‍ തീരുമാനിക്കുന്നതോടെയാണ് ബാവ പൊന്നാമറ്റം വീട്ടില്‍ നിന്ന് അകന്നത്.

മരണസമയങ്ങളില്‍

മരണസമയങ്ങളില്‍

2002 ല്‍ അന്നമ്മ മരിക്കുമ്പോഴും തുടര്‍ന്ന് ഭര്‍ത്താവ് ടോം തോമസ് മരിക്കുമ്പോഴും ജോളിയുടെ നിലവിളികേട്ട് ആദ്യം ഓടിയെത്തിയത് ബാവയായിരുന്നു. ജോളിയുടെ നിലവിളി കേട്ടാണ് റോയി തോമസിന്‍റെ മരണ സമയത്തും ബാവ പൊന്നാമ്മറ്റം വീട്ടിലേക്ക് എത്തിയത്. ബാവ എത്തുമ്പോള്‍ കുളിമുറിയുടെ വാതില്‍ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. ഉടന്‍ അടുത്തുള്ള ആശാരിയെ വിളിച്ചു കൊണ്ടുവന്ന് വാതില്‍ തുറക്കുകയായിരുന്നു.

ആത്മഹത്യയെന്ന് കരുതി

ആത്മഹത്യയെന്ന് കരുതി

വാതില്‍ തുറന്നു നോക്കുമ്പോള്‍ വായില്‍ നിന്ന് നുരയും പതയും വന്നു കുഴഞ്ഞു വീണ നിലയിലാണ് റോയിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും റോയിയും മരിച്ചിരുന്നു. അടുത്ത ബന്ധുക്കളെപ്പോലെ റോയി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ബാവയും അപ്പോള്‍ വിശ്വസിച്ചിരുന്നത്.

പലരും വീട്ടിൽ

പലരും വീട്ടിൽ

റോയിയുടെ മരണത്തിന് ശേഷം ജോളിയെ കാണാൻ പലരും ഈ വീട്ടിൽ വരാറുണ്ടായിരുന്നത് ബാവ നേരത്തെ അത്ര കാര്യമായി എടുത്തിരുന്നില്ല. പോലീസ് അന്വേഷണം വന്നതോടെയാണ് അതിന്‍റെ ഗൗരവത്തെക്കുറിച്ച് ബാവ ചിന്തിക്കുന്നത്. അറസ്റ്റിലായ മാത്യുവും പതിവു വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. റോയിയുടെ അമ്മാവന്റെ മകനായതു കൊണ്ടു സംശയിക്കേണ്ട കാര്യവുമില്ല.

കല്ലെറിഞ്ഞു

കല്ലെറിഞ്ഞു

റോയിയുടെ മരണത്തെക്കുറിച്ച് പരാതി നല്‍കിയ റോജോയേയും രഞ്ജിയെയും എല്ലാവരും കല്ലെറിയുകാണ് ഉണ്ടായതന്ന് ഇവരുടെ അടുത്ത സുഹൃത്തു കൂടിയായ ബാവ പറഞ്ഞു. സഹോദരങ്ങളുടെ സ്വത്ത് തര്‍ക്കം മാത്രമായിട്ടാണ് പലരും ഇതിനെ കണ്ടത്. പരാതി പിന്‍വലിക്കാന്‍ പലഭാഗത്ത് നിന്ന് സമ്മര്‍ദ്ദം ഉണ്ടായിട്ടും മരണകാരണം വ്യക്തമാകണമെന്ന ആഗ്രഹം മാത്രമാണ് ഇവർക്കുണ്ടായിരുന്നതെന്നും ബാവ വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

അതേസമയം, കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴം വടകര റൂറല്‍ എസ്പി ഓഫീസില്‍ തുടരുകയാണ്. 6 ദിവസത്തേക്കാണ് ജോളി, മാത്യു, പ്രജികുമാര്‍ എന്നീ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രത്യേക വ്യവസ്ഥകളൊന്നും വെക്കാതെയാണ് താമരശ്ശേരി കോടതി പ്രതികളുടെ കസ്റ്റഡി അനുവദിച്ചത്

cmsvideo
  Jolly Koodathai : കൂടത്തായിക്കാര്‍ ജോളിയെക്കുറിച്ച് പറയുന്നു | Oneindia Malayalam
  എതിര്‍പ്പില്ല

  എതിര്‍പ്പില്ല

  പ്രതികളെ 11 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റഡി അപേക്ഷയില്‍ പോലീസ് ആവശ്യപ്പെട്ടിരുന്നത്. പോലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ പ്രതികള്‍ കോടതിയില്‍ തടസ്സം ഉന്നയിച്ചിരുന്നില്ല. പോലീസ് കസ്റ്റഡിയില്‍ പോകുന്നതിന് എന്തെങ്കിലും എതിര്‍പ്പ് ഉന്നയിക്കാനുണ്ടോയെന്ന് കോടതി മൂന്ന് പ്രതികളോടും ചോദിച്ചപ്പോള്‍ എതിര്‍പ്പില്ലെന്നായിരുന്നു മൂന്ന് പ്രതികളും പറഞ്ഞത്.

  ജോളിക്ക് തെറിയഭിഷേകം, കൂകി വിളിച്ച് ജനക്കൂട്ടം; പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍

  English summary
  koodathai murder: shaju knows everything, truth will come out soon says bava
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more