കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത് കലാകാരി 'മാര്‍ഗി സതി' അന്തരിച്ചു

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത് കലാകാരി മാര്‍ഗി സതി (50) അന്തരിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ ചൊവ്വാഴ്ച രാത്രി 7.30തോടെയായിരുന്നു അന്ത്യം.

ഏറെ നാളായി അര്‍ബുദത്തെ തുടര്‍ന്ന് ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. നങ്ങ്യാര്‍ക്കൂത്ത് കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കലാകാരിയാണ് മാര്‍ഗി സതി. സീതയുടെ കാഴ്ചപ്പാടിലൂടെ രാമായണ കഥ പറഞ്ഞ ശ്രീരാമചരിതം നങ്ങ്യാര്‍ക്കൂത്ത് മാര്‍ഗി സതിയുടെ സംഭാവനയായിരുന്നു.

sarfi sathi

തൃശ്ശൂരിലെ ചെറുതുരുത്തിയില്‍ സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച മാര്‍ഗി സതി, പതിനൊന്നാം വയസ്സില്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു.

1988ലാണ് സതി മാര്‍ഗിയില്‍ ചേര്‍ന്നത്. സതിയുടെ സ്ത്രീ വേഷങ്ങള്‍ അസാധാരണമായ അവതരണമികവ് കൊണ്ട് ലോകശ്രദ്ധ നേടി. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കലാദര്‍പ്പണം അവാര്‍ഡ്, നാട്യരത്‌ന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇടയ്ക്ക കലാകാരനായ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റി, കൂടിയാട്ടം വേദിയില്‍ വച്ച് ഷോക്കേറ്റ് മരിച്ചിരുന്നു. മക്കള്‍: രേവതി, ദേവനാരാണന്‍. മരുമകന്‍: മധു

English summary
Margi Sathi, one of the finest exponents of Koodiyattom and Nangiarkoothu, died at the Regional Cancer Centre in Thiruvananthapuram on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X