'സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതാണ്, കാൽ കുടുങ്ങിയപ്പോൾ വെട്ടിത്തരാമെന്ന് പറഞ്ഞു'; കല രാജു
കൊച്ചി: സി പി എം പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂട്ടുകുളത്തെ കൗൺസിലർ കല രാജു. തന്നെ വലിച്ചിഴച്ച് വണ്ടിയിലേക്ക് കയറ്റുകയായിുന്നു. ഒരു വനിതയെന്ന പരിഗണന പോലും നൽകിയില്ല. ഏരിയ സെക്രട്ടറിയുടെ അറിവോടെ തന്നെ ഏരിയ കമ്മിറ്റി ഓഫീസിൽ താമസിപ്പിക്കുകയായിരുന്നുവെന്നും കല മാധ്യമങ്ങളോട് പറഞ്ഞു.
'വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ആളുകൾ ആക്രോശിച്ച് ചുറ്റും കൂടി. ഞാനൊരു വനിതയല്ലേ, ആ പരിഗണന പോലും തന്നില്ല. വസ്ത്രം വരെ വലിച്ച് പിടിച്ച് വണ്ടിയിൽ കയറ്റി. ചതിച്ചിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ട, വലിച്ചെറിയട വണ്ടിയിലേക്ക് എന്നായിരുന്നു ആക്രോശം. പൊതുജനമധ്യത്തിൽ തന്നെയാണ് ഇതൊക്കെ നടന്നത്. പാർട്ടിയുടെ മുഴുവൻ ആളുകളും അവിടെ ഉണ്ടായിരുന്നു.

ഒരിക്കലും പാർട്ടിയെ ചതിച്ച് മുന്നോട്ട് പോകാൻ ആയിരുന്നില്ല. നമ്മുക്കൊരു പരിരക്ഷ കിട്ടാനായിരുന്നു. എന്റെ വ്യക്തിപരമായ കാര്യങ്ങളെല്ലാം പാർട്ടിയെ നാല് മാസം മുൻപ് അറിയിച്ചതാണ്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ശാരീരികമായി ഉപദ്രവിച്ചൊന്നും ഇല്ല. ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അശോകനാണ് കൊണ്ടുപോയത്.
കാല്‍ വാഹനത്തിന്റെ ഡോറില്‍ കുടുങ്ങിയെന്ന് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട അവിടെ ചെല്ലുമ്പോള്‍ വെട്ടിത്തരാമെന്നാണ് കൂടെയുണ്ടായിരുന്ന ഒരു ചെറിയ പയ്യന്‍ പറഞ്ഞത്. എന്റെ മകനേക്കാള്‍ ചെറിയ പയ്യനാണ് അവൻ. എന്നെ എന്തിനാണ് ഉപദ്രവിച്ച് കൊണ്ടുപോകുന്നത്, പറഞ്ഞാൽ മനസിലാകുന്ന കാര്യങ്ങളൊക്കെയല്ലേ ഉണ്ടായത്. രാവിലെ ആണ് അവിശ്വാസ പ്രമേയം വെച്ചത്. ആ സമയത്ത് അവിടെ എത്തിയപ്പോഴേക്കും തൂത്തുവാരി എടുത്ത് കൊണ്ടുപോകുന്ന രീതിയൊന്നും വേണ്ടല്ലോ. രാവിലെ പോലീസിന് കുറച്ചുകൂടി സംരക്ഷണം നൽകാമായിരുന്നു.
കുട്ടികളെ കാണണമെന്നും ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഗുളിക തന്നു. ഏരിയ സെക്രട്ടറിയോട് ചോദിച്ചിട്ട് ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞു. കുത്തുവാക്കുകൾ പറഞ്ഞത് വളരെയേറെ ബുദ്ധിമുട്ടിച്ചു. തുടർന്നുള്ള കാര്യങ്ങൾ ഇനി ആലോചിച്ചേ തീരുമാനിക്കൂവെന്നും അവർ വ്യക്തമാക്കി.
ഇന്ന് വൈകീട്ടോടെയാണ് കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുകാനിരിക്കെ സിപിഎം കൗൺസിലറായ കല യുഡിഎഫിന് അനുകൂലമായി നിലപാട് എടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് സിപിഎം പ്രവർത്തകർ ചെയർപേഴ്സണന്റെ വാഹനത്തിൽ കലയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതേസമയം മക്കളുടെ പരാതിയിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.












Click it and Unblock the Notifications