ബിന്ദുവിന്റെ ബിപി കഥയില്‍ ബിനു സന്തോഷിച്ചു; ഭര്‍ത്താവിന് ഉറക്കഗുളിക, പതിവായി ലഡു കരുതുന്ന കാമുകന്‍

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  ബിന്ദുവിന് ലഡ്ഡുവുമായി വരുന്ന കാമുകൻ,ബിനുവിന്റെ തട്ടിപ്പുകൾ

  കൊല്ലം: ഏഴുകോണ്‍ കടയ്ക്കാട് ബിന്ദുലേഖയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനുവിന്റെ കളികള്‍ പുറത്തുവരുന്നു. ബിന്ദുവിനെ വരുതിയിലാക്കാന്‍ ഇയാള്‍ കളിച്ച കളികള്‍ പോലീസിന് ബോധ്യമായി. ഭര്‍ത്താവ് അനൂപിന്റെ ചികില്‍സയ്ക്ക് വേണ്ടി ബിന്ദുവിന്റെ കുടുംബവുമായി അടുത്ത ബിനു പിന്നീട് അനൂപിന് ജോലിയും കൊടുത്തിരുന്നു.

  എന്നാല്‍ ഭര്‍ത്താവിന്റെ അസുഖം ബിനു മുതലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബിനുവും ബിന്ദുവും വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇയാള്‍ പതിവായി ബിന്ദുവിനെ കാണാന്‍ രാത്രിയില്‍ വന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ...

  തിരുവനന്തപുരത്ത് പോകുമ്പോള്‍

  തിരുവനന്തപുരത്ത് പോകുമ്പോള്‍

  അനൂപിന് ചെറിയ തോതില്‍ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു. ഇതിന്റെ ചികില്‍സയുടെ ഭാഗമായി തിരുവനന്തപുരത്ത് പോകുമ്പോള്‍ ബിന്ദുവിനൊപ്പം ബിനുവും വന്നിരുന്നു. ഈ ബന്ധമാണ് പിന്നീട് വളര്‍ന്നത്.

  അമ്മയാണ് കണ്ടത്

  അമ്മയാണ് കണ്ടത്

  കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബിന്ദു കൊല്ലപ്പെട്ടതെന്ന് പോലീസ് കരുതുന്നു. ഞായറാഴ്ച രാവിലെ വിളിച്ചുണര്‍ത്താന്‍ പോയ അമ്മ വസന്തകുമാരിയാണ് ബിന്ദു മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. ഇവരുടെ നിലവിളി കേട്ട് അനൂപും നാട്ടുകാരും എത്തുകയായിരുന്നു.

  ബിപി കൂടിയത് മൂലം

  ബിപി കൂടിയത് മൂലം

  കിടപ്പുമുറിയില്‍ പുതപ്പിട്ട് കിടക്കുന്ന രീതിയിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം. അതുകൊണ്ടു തന്നെ സ്വാഭാവിക മരണമാണെന്നാണ് എല്ലാവരും കരുതിയത്. ബിപി കൂടിയത് മൂലമാകാം മരണം സംഭവിച്ചതെന്നും എല്ലാവരും പറഞ്ഞു.

  സംശയങ്ങള്‍

  സംശയങ്ങള്‍

  ഈ വേളയിലെല്ലാം ബിനു നാട്ടില്‍ തന്നെയുണ്ടായിരുന്നു. ബിപിയാണ് മരണ കാരണമന്ന് ആളുകള്‍ പറഞ്ഞതോടെ ബിനുവിനും സന്തോഷമായി. എന്നാല്‍ പോലീസ് പരിശോധനയില്‍ ചില സംശയങ്ങള്‍ തോന്നിയതോടെ ബിനുവിന്റെ നില പരുങ്ങലിലാകുകയായിരുന്നു.

  കൊലപാതകം ഉറപ്പിച്ചു

  കൊലപാതകം ഉറപ്പിച്ചു

  ബിന്ദുവിന്റെ കഴുത്തിലും മുഖത്തും ആഴത്തില്‍ നഖം ആഴ്ന്ന പാടുണ്ടായിരുന്നു. മാത്രമല്ല, മുഖത്ത് നിറവ്യത്യാസവും പോലീസിന് സംശയമുണ്ടാക്കി. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണമാണെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി.

  രാത്രിയിലെ ഫോണ്‍ കോള്‍

  രാത്രിയിലെ ഫോണ്‍ കോള്‍

  തുടര്‍ന്നാണ് പോലീസ് അന്വേഷണം ത്വരിതപ്പെടുത്തിയത്. ബിന്ദുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ രാത്രി ബിനു പതിവായി വിളിക്കാറുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുമെന്ന് തോന്നിയ ബിനു രക്ഷപ്പെടാനൊരുങ്ങവെയാണ് ഷാഡോ പോലീസ് പിടികൂടിയത്.

  പതിവായി സന്ദര്‍ശനം

  പതിവായി സന്ദര്‍ശനം

  രാത്രി വൈകി ബിനു പതിവായി ബിന്ദുവിനെ കാണാന്‍ എത്താറുണ്ടായിരുന്നുവത്രെ. അനൂപും ബിന്ദുവും പലപ്പോഴും ഒരുമിച്ചായിരുന്നില്ല കിടന്നിരുന്നത്. ചികില്‍സയുടെ ഭാഗമായി അനൂപിന് ഉറക്കു ഗുളിക കൊടുത്ത ശേഷം ബിന്ദു പ്രതിയെ വിളിച്ചുവരുത്താറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

  ഒത്തുതീര്‍പ്പിന് പണം

  ഒത്തുതീര്‍പ്പിന് പണം

  അനൂപിന്റെ അകന്ന ബന്ധുവാണ് ബിനു. ഇയാള്‍ വിവാഹ മോചിതനായി ചന്ദനത്തോപ്പുള്ള ലോഡ്ജിലാണ് താമസം. എട്ട് മോഷണക്കേസുകള്‍ ബിനുവിന്റെ പേരിലുണ്ട്. ഈ കേസിലെ ഒത്തുതീര്‍പ്പിന് പണം ആവശ്യമായി വന്നപ്പോള്‍ ബിന്ദുവിനോട് ചോദിച്ചിരുന്നു.

  ബിന്ദുവിന് കൈവശം

  ബിന്ദുവിന് കൈവശം

  ബിനുവിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ബിന്ദുവിന് കൈവശമുണ്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കേസ് ഒത്തുതീര്‍പ്പിന് പണം ചോദിച്ചപ്പോള്‍ ബിന്ദു നല്‍കിയില്ല. മാത്രമല്ല, തനിക്ക് കടംവീട്ടാന്‍ പണം ആവശ്യമുണ്ടെന്ന് ബിന്ദു പറയുകയും ചെയ്തു.

  സൗഹൃദം പുനസ്ഥാപിച്ചു

  സൗഹൃദം പുനസ്ഥാപിച്ചു

  പണമിടപാടിന്റെ കാര്യത്തില്‍ വാക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ബിന്ദുവും ബിനുവും തമ്മില്‍ പിണക്കത്തിലായിരുന്നു. പിന്നീട് ഫോണില്‍ബന്ധപ്പെട്ടിരുന്നപ്രതി സൗഹൃദം പുനസ്ഥാപിച്ചാണ് കൊലപാതകം നടത്താന്‍ എത്തിയതെന്ന് പോലീസ് പറയുന്നു.

  ജനല്‍ വഴി മോഷണം

  ജനല്‍ വഴി മോഷണം

  മോഷണക്കേസുകളാണ് ബിനുവിന്റെ പേരില്‍ കൂടുതുലമുള്ളത്. രാത്രിയില്‍ തുറന്നുകിടക്കുന്ന ജനല്‍ വഴി ആഭരണങ്ങളും മൊബൈലുകളും മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. ഇത്തരം കേസുകളുടെ വിചാരണ നടന്നുവരികയാണ്.

   സംഭവദിവസം

  സംഭവദിവസം

  മോഷണക്കേസില്‍ നേരത്തെ ബിനു ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അന്ന് ജാമ്യത്തിലിറക്കാന്‍ മുന്‍കൈയ്യെടുത്തത് ബിന്ദുവായിരുന്നു. സംഭവദിവസം ബിന്ദു ഒരു ഇടുങ്ങിയ മുറിയിലും ഭര്‍ത്താവ് അനൂപ് മുന്‍വശത്തെ മുറിയിലുമാണ് കിടന്നിരുന്നത്.

  ടിടിഇ വേഷം

  ടിടിഇ വേഷം

  ടിടിഇയുടെ വേഷത്തിലും പോലീസ് വേഷത്തിലും തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ് ബിനു. മൊബൈലും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഇയാളെ നേരത്തെ ഏഴുകോണ്‍ പോലീസ് പിടികൂടിയിരുന്നു. കൊല്ലം റെയില്‍വേ പോലീസും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

  ലഡുവുമായി വരവ്

  ലഡുവുമായി വരവ്

  പതിവായി ബിന്ദുവിന്റെ വീട്ടിലേക്ക് ലഡുവുമായിട്ടാണ് ബിനു വന്നിരുന്നതത്രെ. കൊലപാതകം നടന്ന ദിവസവും ലഡു ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഒളിച്ചിരുന്നുവെന്ന് കരുതുന്ന സ്ഥലത്തുനിന്ന് ലഡുവും പ്രതിയുടെ അടിവസ്ത്രവും കണ്ടെത്തിയിരുന്നു.

  പൊട്ടിക്കരഞ്ഞ് സല്‍മാന്‍ രാജാവ്; സൗദിയിലെ പ്രമുഖര്‍ക്കൊപ്പമിരുന്ന് കണ്ണീര്‍ തുടച്ചു!! വീഡിയോ വൈറല്‍

  English summary
  Kottarakkara Hosue Wife Murder: Binu already in several case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്