കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിച്ചഭൂമി വിവാദം: കോട്ടത്തറയില്‍ ഹര്‍ത്താല്‍ പൂര്‍ണം, നേരിയ സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലകോട്ടയില്‍ നാലര ഏക്കര്‍ മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കാന്‍ നടന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നീക്കത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോട്ടത്തറ പഞ്ചായത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളുള്‍പ്പടെയുള്ള വാഹനങ്ങള്‍ നിരത്തിലിറിങ്ങിയില്ല.

 harthal-venniyode

ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവെച്ചു. പഞ്ചായത്ത് പരിധിയില്‍ പെട്ട കോട്ടത്തറ, വെണ്ണിയോട്, മൈലാടി, വൈപ്പടി, മെച്ചന, കരിഞ്ഞകുന്ന്, കാരക്കുന്ന്, മേലെ മൈലാടി എന്നിവിടങ്ങളിലൊന്നും കടകള്‍ തുറന്നില്ല. ഹര്‍ത്താലിനോടനുബന്ധിച്ച് വെണ്ണിയോട് ടൗണില്‍ യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് സി.സി തങ്കച്ചന്‍, പി. അസ്സു, കെ.കെ മുഹമ്മദലി, ടി. ഗഫൂര്‍, എം.ബി ജോബി, ടി.എസ് മധു, ഷാഫി.എം, ഹകിം, എ. മമ്മൂട്ടി, ശുഐബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്നലെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയായിയരുന്നു ഹര്‍ത്താല്‍.

പഞ്ചായത്തിലെ പുറമ്പോക്കുകള്‍ സ്വകാര്യ വ്യക്തികള്‍ കയ്യടക്കക്കുകയും ടൂറിസത്തിനു വന്‍ സാധ്യതയുള്ള കുറുമ്പാലക്കോട്ടയിലെ സര്‍ക്കാര്‍ഭൂമികള്‍ ഭൂമാഫിയ കയ്യടക്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ നിസംഗത തുടരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താലിനിടെ നേരിയ സംഘര്‍ഷവുമുണ്ടായി. പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരും പഞ്ചായത്തധികൃതരും തമ്മിലായിരുന്നു വാക്കേറ്റമുണ്ടായത്. പഞ്ചായത്ത് ഓഫീസ് തുറക്കാന്‍ അനുവദിക്കുന്നില്ലെന്ന അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

പഞ്ചായത്തിലെ പുറമ്പോക്കുകള്‍ സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയിരിക്കുകയാണ്. അന്യാധീനപ്പെട്ട പുറമ്പോക്കുകള്‍ വീണ്ടെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കണം. ടൂറിസത്തിനു വന്‍ സാധ്യതയുള്ള കുറുമ്പാലക്കോട്ടയില്‍ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്നുണ്ട്. ടൂറിസം സാധ്യത മുന്നില്‍ക്കണ്ടാണ് ഭൂമാഫിയ ഇവിടെ വട്ടമിടുന്നത്. ഇക്കാര്യത്തില്‍ കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിക്ക് പങ്കുള്ളതായും സംശയിക്കുന്നതായി യുഡിഎഫ് നേതാക്കള്‍ പറയുന്നു. വരുംദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുടിവെള്ളമില്ല; അവധിക്കാലമായിട്ടും ആദിവാസികുട്ടികളുടെ വെള്ളം ചുമടിന് ശമനമില്ല<br>കുടിവെള്ളമില്ല; അവധിക്കാലമായിട്ടും ആദിവാസികുട്ടികളുടെ വെള്ളം ചുമടിന് ശമനമില്ല

English summary
wayanad kottathara land issue; harthal complete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X